scorecardresearch

Uttarakhand Helicopter Crash: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റര്‍ തകർന്ന് വീണ് ആറ് മരണം

ഗംഗോത്രിയിലേക്കുള്ള തീർത്ഥാടകരാണ് കൊലപ്പെട്ടത്.ഡെറാഡൂണിൽ നിന്ന് ഹർസിൽ ഹെലിപാഡിലേക്കുള്ള യാത്രയിലായിരുന്നു അപകടം. അപകട കാരണം വ്യക്തമായിട്ടില്ല

ഗംഗോത്രിയിലേക്കുള്ള തീർത്ഥാടകരാണ് കൊലപ്പെട്ടത്.ഡെറാഡൂണിൽ നിന്ന് ഹർസിൽ ഹെലിപാഡിലേക്കുള്ള യാത്രയിലായിരുന്നു അപകടം. അപകട കാരണം വ്യക്തമായിട്ടില്ല

author-image
WebDesk
New Update
Air Ambulance, എയർ ആംബുലൻസ്, Helicopter Row State Government hired Helicopter to use as Air Ambulance, iemalayalam, ഐഇ മലയാളം

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റര്‍ തകർന്ന് വീണ് ആറ് മരണം

Utharakhand Uttarkashi Helicopter Crash : ഡെറാഡൂൺ:ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ആറ്പേര്‍ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. ഏഴ്‌ പേരടങ്ങുന്ന സംഘം സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഉത്തരകാശിയിലെ ഗംഗാനാനിയില്‍ വച്ച് തകരുകയായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല. ഗംഗോത്രിയിലേക്കുള്ള തീർത്ഥാടകരാണ് കൊലപ്പെട്ടത്.ഡെറാഡൂണിൽ നിന്ന് ഹർസിൽ ഹെലിപാഡിലേക്കുള്ള യാത്രയിലായിരുന്നു അപകടം

Advertisment

ജില്ലാ ഭരണകൂടവും എസ്ആര്‍ഡിഎഫും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയെന്നും അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഹെലികോപ്റ്ററിന്റെ ഉള്‍വശം പൂര്‍ണമായി തകര്‍ന്നുവെന്ന് അപകടശേഷം പുറത്തുവച്ച ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കി.

Read More

Advertisment
Utharakhand Helicopter

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: