/indian-express-malayalam/media/media_files/EjbV27LepS2IuyGaPzLq.jpg)
1,000 രൂപ ഫീസ് അടച്ച് പാൻകാർഡ് വീണ്ടും പ്രവർത്തനക്ഷമമാക്കാം (ഫയൽ ഫൊട്ടോ)
പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കണെമെന്ന നിർദേശത്തിന് ശേഷവും നടപടി പൂർത്തിയാക്കാത്ത ആളുകളിൽ നിന്ന് 600 കോടി രുപ പഴയീടാക്കിയെന്ന് സർക്കാർ. 11. 48 കോടി പെർമനൻ്റ് അക്കൗണ്ട് നമ്പറുകൾ ഇപ്പോഴും ബയോമെട്രിക് ഐഡൻ്റിറ്റിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും സർക്കാർ തിങ്കളാഴ്ച പാർലമെൻ്റിനെ അറിയിച്ചു.
2024 ജനുവരി 29 വരെ, ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾ ഒഴികെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാനുകളുടെ എണ്ണം 11.48 കോടിയാണെന്ന്, ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
2023 ജൂലൈ 1 മുതൽ 2024 ജനുവരി 31 വരെ ആധാറും പാൻകാർഡുമായി ബന്ധിപ്പിക്കാത്തവരിൽ നിന്ന് 601.97 കോടി രൂപ പഴ ഈടാക്കിയെന്നും സർക്കാർ അറിയിച്ചു. 2023 ജൂൺ 30ന് ശേഷം പാൻകാർഡും ആധാറും ലിങ്ക് ചെയ്യാത്തവരിൽ നിന്ന് 1,000 രൂപവീതം പിഴയായി സർക്കാർ ഈടാക്കിയ തുകയുടെ കണക്കുകളിലുള്ള വിശദീകരണത്തിലായിരുന്നു മറുപടി.
ബയോമെട്രിക് ആധാറുമായി പാൻകാർഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂൺ 30 ആയിരുന്നു. ആധാർ ലിങ്കുചെയ്യാത്ത നികുതിദായകരുടെ പാൻകാർഡ്, 2023 ജൂലായ് 1 മുതൽ പ്രവർത്തനരഹിതമാകുമെന്നും, ഈ പാൻകാർഡ് ഉടമകൾക്ക് പണം തിരികെ നൽകില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. കൂടാതെ ടിസിഎസും, ടിഡിഎസും ഉയർന്ന നിരക്കിൽ ഇടാക്കുമെന്നും നിർദേശമുണ്ട്. 1,000 രൂപ ഫീസ് അടച്ച് പാൻകാർഡ് വീണ്ടും പ്രവർത്തനക്ഷമമാക്കാം.
Read More:
- ജനാധിപത്യത്തെ കൊലപ്പെടുത്താൻ അനുവധിക്കില്ല:" ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഢ്
- സംസ്ഥാനങ്ങൾക്കുള്ള വിഹിതം നൽകുന്നതിൽ രാഷ്ട്രീയ താൽപ്പര്യങ്ങളില്ല; നിർമ്മലാ
- മത്സരപരീക്ഷകളിലെ ക്രമക്കേട്; 10 വർഷംവരെ ജയിൽ ശിക്ഷയും ഒരു കോടിവരെ പിഴയും
- അഡ്വാനിയിലൂടെ മുന്നോക്ക വോട്ട് ബാങ്കും കർപ്പൂരി വഴി പിന്നാക്കക്കാരിലേക്കും; ഭാരതരത്നയിലൂടെ ബിജെപി നൽകുന്ന തിരഞ്ഞെടുപ്പ് സന്ദേശം
- എൽ.കെ.അഡ്വാനിക്ക് ഭാരതരത്ന പുരസ്കാരം
- മോദിക്ക് കീഴിൽ ബിജെപി അജയ്യരല്ല, രാഹുലിന്റെ യാത്ര അസമയത്ത്: പ്രശാന്ത് കിഷോർ
- അധികാരസ്ഥാനത്തുള്ള പുരുഷ കായികതാരങ്ങൾ ലൈംഗിക പീഡന ആരോപണങ്ങൾക്ക് വിധേയരാകുന്നു; ബ്രിജ് ഭൂഷൺ കോടതിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.