/indian-express-malayalam/media/media_files/2025/07/01/best-sip-mutual-funds-2025-2025-07-01-16-11-28.jpg)
Best SIP mutual funds 2025
മാസം തോറും ചെറിയ തുക മാറ്റി വച്ച് സമ്പാദ്യം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP), നിങ്ങളുടെ പ്രശ്‌നത്തിനുള്ള എളുപ്പ പരിഹാരമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയ്ക്ക് അനുസരിച്ച് എല്ലാ മാസവും ചെറിയ തുകകൾ നിക്ഷേപിക്കാനും കാലക്രമേണ അതൊരു വലിയ ഫണ്ടായി മാറാനുമുള്ള സൗകര്യമാണ് എസ്ഐപി ഒരുക്കുന്നത്.
ഇന്ന് SIP-കളിൽ നിക്ഷേപകരുടെ താൽപ്പര്യം വർദ്ധിക്കുന്നതാണ് കണ്ടുവരുന്ന കാഴ്ച. ഒറ്റതവണയായി ധാരാളം പണം നിക്ഷേപിക്കേണ്ടതില്ല, ക്രമേണ നിക്ഷേപിച്ചുകൊണ്ടിരുന്നാൽ മതി എന്നതു തന്നെയാണ് SIP-യുടെ ഭംഗി. എല്ലാ മാസവും വരുമാനത്തിൽ നിന്ന് എന്തെങ്കിലും സമ്പാദിച്ചുകൊണ്ട് നിക്ഷേപം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നവർക്ക് SIP ഏറെ അനുയോജ്യമാണ്.
10,000 രൂപ പ്രതിമാസം SIPയിൽ നിക്ഷേപിച്ചാൽ പത്തുവർഷം കൊണ്ട് നിക്ഷേപകനു ലഭിക്കുന്നത് 49 ലക്ഷം രൂപയാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, 27% വരെ വാർഷിക വരുമാനം നൽകിയ മികച്ച 10 SIP മ്യൂച്വൽ ഫണ്ടുകൾ പരിചയപ്പെടാം.
കഴിഞ്ഞ 10 വർഷത്തിനിടയിൽ 20%-ൽ കൂടുതൽ CAGR (Compound annual growth rate) ഉള്ള മികച്ച 10 SIP മ്യൂച്വൽ ഫണ്ടുകൾ ഇതാ:
ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട് - ഡയറക്ട് പ്ലാൻ (Quant Small Cap Fund – Direct Plan)
10 വർഷത്തെ SIP റിട്ടേൺ: 26.62% CAGR
ഈ റിട്ടേൺ നിരക്ക് അനുസരിച്ച്, പ്രതിമാസം 10,000 രൂപയുടെ SIP, 10 വർഷത്തിനുള്ളിൽ 49.14 ലക്ഷം രൂപയായി മാറും.
10 വർഷത്തേയ്ക്കുള്ള നിക്ഷേപം ഒറ്റത്തവണയായി നടത്തുകയാണെങ്കിൽ 20.73% ആണ് CAGR നിരക്ക്. 10 വർഷം മുമ്പ് ഈ ഫണ്ടിൽ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഇപ്പോൾ 6.58 ലക്ഷം രൂപ മൂല്യമുണ്ടാകും.
Also Read: മോഹൻലാലിന്റെ ആസ്തി എത്രയെന്നറിയാമോ?
നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട് - ഡയറക്ട് പ്ലാൻ (Nippon india Small Cap Fund – Direct Plan)
10 വർഷത്തെ SIP റിട്ടേൺ: 25.01% CAGR
ഈ റിട്ടേൺ നിരക്ക് അനുസരിച്ച്, പ്രതിമാസം 10,000 രൂപയുടെ SIP, 10 വർഷത്തിനുശേഷം 45.05 ലക്ഷം രൂപയാകും.
10 വർഷത്തേയ്ക്കുള്ള നിക്ഷേപം ഒറ്റത്തവണയായി നടത്തുകയാണെങ്കിൽ 22.96% ആണ് CAGR നിരക്ക്. ഈ ഫണ്ടിലെ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 10 വർഷത്തിനുശേഷം 7.90 ലക്ഷം രൂപ മൂല്യമുള്ളതായിരിക്കും.
മോട്ടിലാൽ ഓസ്വാൾ മിഡ്‌ക്യാപ് ഫണ്ട് - ഡയറക്ട് പ്ലാൻ (Motilal Oswal Midcap Fund – Direct Plan)
10 വർഷത്തെ SIP റിട്ടേൺ: 23.93% CAGR
10 വർഷം മുമ്പ് ആരംഭിച്ച ഈ ഫണ്ടിലെ പ്രതിമാസ നിക്ഷേപം 10,000 രൂപയാണെങ്കിൽ, ഇപ്പോൾ 42.51 ലക്ഷം രൂപയായി വളരുമെന്ന് ചുരുക്കം.
10 വർഷത്തേയ്ക്കുള്ള നിക്ഷേപം ഒറ്റത്തവണയായി നടത്തുകയാണെങ്കിൽ , 19.04% ആണ് CAGR നിരക്ക്. ഈ ഫണ്ടിലെ ഒരു ലക്ഷം രൂപയുടെ മൂല്യം 10 വർഷത്തിനുശേഷം 5.71 ലക്ഷം രൂപയായിരിക്കും.
Also Read: World's Richest Beggar: ഏറ്റവും പണക്കാരനായ യാചകൻ; ആസ്തി 7.5 കോടി; എങ്ങനെ എന്നല്ലേ?
ക്വാണ്ട് ELSS ടാക്സ് സേവർ ഫണ്ട് - ഡയറക്ട് പ്ലാൻ (Quant ELSS Tax Saver Fund – Direct Plan)
10 വർഷത്തെ SIP റിട്ടേൺ: 23.61% CAGR
ഈ റിട്ടേൺ നിരക്ക് അനുസരിച്ച്, പ്രതിമാസം 10,000 രൂപയുടെ SIP നിക്ഷേപം നടത്തിയാൽ 10 വർഷത്തിനുള്ളിൽ 41.76 ലക്ഷം രൂപയായി മാറും.
10 വർഷത്തേയ്ക്കുള്ള നിക്ഷേപം ഒറ്റത്തവണയായി നടത്തുകയാണെങ്കിൽ , 21.72% ആണ് CAGR നിരക്ക്. 10 വർഷം മുമ്പ് ഈ ഫണ്ടിൽ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഇപ്പോൾ 7.13 ലക്ഷം രൂപ മൂല്യമുണ്ടാകും.
Also Read: Vaibhav Suryavanshi: വൈഭവ് സൂര്യവൻഷിയുടെ ആസ്തി എത്രയെന്ന് അറിയുമോ?
എഡൽവീസ് മിഡ് ക്യാപ് ഫണ്ട് - ഡയറക്ട് പ്ലാൻ (Edelweiss Mid Cap Fund – Direct Plan)
10 വർഷത്തെ SIP റിട്ടേൺ: 23.53% CAGR
ഈ റിട്ടേൺ നിരക്ക് അനുസരിച്ച്, പ്രതിമാസം 10,000 രൂപയുടെ SIP നിക്ഷേപം നടത്തിയാൽ 10 വർഷത്തിനുള്ളിൽ 41.58 ലക്ഷം രൂപയായി മാറും.
10 വർഷത്തേയ്ക്കുള്ള നിക്ഷേപം ഒറ്റത്തവണയായി നടത്തുകയാണെങ്കിൽ , 19.64% ആണ് CAGR നിരക്ക്. 10 വർഷം മുമ്പ് ഈ ഫണ്ടിൽ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഇപ്പോൾ 6 ലക്ഷം രൂപ വിലമതിക്കും.
ഐസിഐസിഐ പ്രുഡൻഷ്യൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് - ഡയറക്ട് പ്ലാൻ (ICICI Prudential Infrastructure Fund – Direct Plan)
10 വർഷത്തെ SIP റിട്ടേൺ: 23.51% CAGR
ഈ റിട്ടേൺ നിരക്ക് അനുസരിച്ച്, പ്രതിമാസം 10,000 രൂപയുടെ SIP നിക്ഷേപം നടത്തിയാൽ 10 വർഷത്തിനുള്ളിൽ 41.53 ലക്ഷം രൂപയായി മാറും.
10 വർഷത്തേയ്ക്കുള്ള നിക്ഷേപം ഒറ്റത്തവണയായി നടത്തുകയാണെങ്കിൽ , 17.70% ആണ് CAGR നിരക്ക്. 10 വർഷം മുമ്പ് ഈ ഫണ്ടിൽ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഇപ്പോൾ 5.10 ലക്ഷം രൂപ വിലമതിക്കും.
Also Read: ബോബി നമ്മളുദ്ദേശിച്ച ആളല്ല; വിവേക് ഒബ്റോയിയുടെ ആസ്തി എത്രയെന്നു കേട്ടാൽ ആരുമൊന്ന് അമ്പരക്കും
ഇൻവെസ്കോ ഇന്ത്യ മിഡ് ക്യാപ് ഫണ്ട് - ഡയറക്ട് പ്ലാൻ (Invesco India Mid Cap Fund – Direct Plan)
10 വർഷത്തെ SIP റിട്ടേൺ: 23.34% CAGR
ഈ റിട്ടേൺ നിരക്ക് അനുസരിച്ച്, പ്രതിമാസം 10,000 രൂപയുടെ SIP നിക്ഷേപം നടത്തിയാൽ 10 വർഷത്തിനുള്ളിൽ 41.16 ലക്ഷം രൂപയായി മാറും.
10 വർഷത്തേയ്ക്കുള്ള നിക്ഷേപം ഒറ്റത്തവണയായി നടത്തുകയാണെങ്കിൽ , 19.76% ആണ് CAGR നിരക്ക്. 10 വർഷം മുമ്പ് ഈ ഫണ്ടിൽ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഇപ്പോൾ 6.06 ലക്ഷം രൂപ വിലമതിക്കും.
നിപ്പോൺ ഇന്ത്യ ഗ്രോത്ത് മിഡ് ക്യാപ് ഫണ്ട് - ഡയറക്ട് പ്ലാൻ (Nippon India Growth Mid Cap Fund – Direct Plan)
10 വർഷത്തെ SIP റിട്ടേൺ: 22.61% CAGR
ഈ റിട്ടേൺ നിരക്ക് അനുസരിച്ച്, പ്രതിമാസം 10,000 രൂപയുടെ SIP നിക്ഷേപം നടത്തിയാൽ 10 വർഷത്തിനുള്ളിൽ 39.56 ലക്ഷം രൂപയായി മാറും.
10 വർഷത്തേയ്ക്കുള്ള നിക്ഷേപം ഒറ്റത്തവണയായി നടത്തുകയാണെങ്കിൽ , 18.90% ആണ് CAGR നിരക്ക്. 10 വർഷം മുമ്പ് ഈ ഫണ്ടിൽ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഇപ്പോൾ 5.64 ലക്ഷം രൂപ വിലമതിക്കും.
ഫ്രാങ്ക്ലിൻ ബിൽഡ് ഇന്ത്യ ഫണ്ട് - ഡയറക്ട് പ്ലാൻ (Franklin Build India Fund – Direct Plan
10 വർഷത്തെ SIP റിട്ടേൺ: 22.50% CAGR
ഈ നിരക്ക് അനുസരിച്ച്, പ്രതിമാസം 10,000 രൂപയുടെ SIP നിക്ഷേപം നടത്തിയാൽ 10 വർഷത്തിനുള്ളിൽ 39.33 ലക്ഷം രൂപയായി മാറും.
10 വർഷത്തേയ്ക്കുള്ള നിക്ഷേപം ഒറ്റത്തവണയായി നടത്തുകയാണെങ്കിൽ , 18.54% ആണ് CAGR നിരക്ക്. 10 വർഷം മുമ്പ് ഈ ഫണ്ടിൽ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഇപ്പോൾ 5.47 ലക്ഷം രൂപ വിലമതിക്കും.
Also Read: മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?
എൽഐസി എംഎഫ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് - ഡയറക്ട് പ്ലാൻ (LIC MF Infrastructure Fund – Direct Plan)
10 വർഷത്തെ SIP റിട്ടേൺ: 22.33% CAGR
ഈ ഫണ്ട് പ്രതിമാസം 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപിയെ 10 വർഷത്തിനുള്ളിൽ 38.98 ലക്ഷം രൂപയാക്കി മാറ്റും.
10 വർഷത്തേയ്ക്കുള്ള നിക്ഷേപം ഒറ്റത്തവണയായി നടത്തുകയാണെങ്കിൽ , 16.54% ആണ് CAGR നിരക്ക്. 10 വർഷം മുമ്പ് ഈ ഫണ്ടിൽ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഇപ്പോൾ 4.61 ലക്ഷം രൂപ വിലമതിക്കും.
SIP ആരംഭിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
- നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും നിക്ഷേപ കാലയളവും തീരുമാനിക്കുക.
- തിരഞ്ഞെടുക്കുന്ന ഫണ്ടിന്റെ മുൻകാല റെക്കോർഡുകൾ പരിശോധിക്കുക - 5 മുതൽ 10 വർഷം വരെയുള്ള കാലയളവിലെ പെർഫോമൻസ് പരിശോധിക്കുക.
- ഫണ്ട് മാനേജർ ആരാണെന്നും സ്ട്രാറ്റജി എന്താണെന്നും മനസ്സിലാക്കുക
- നിങ്ങളുടെ റിസ്ക് എടുക്കാനുള്ള ശേഷി അനുസരിച്ച് ലാർജ് ക്യാപ്, മിഡ് ക്യാപ് അല്ലെങ്കിൽ മൾട്ടി ക്യാപ് ഫണ്ട് തിരഞ്ഞെടുക്കുക
- ഏറ്റവും പ്രധാനമായി - SIP ഇടയ്ക്ക് വച്ച് നിർത്തരുത്. അതിന്റെ യഥാർത്ഥ നേട്ടങ്ങൾ ദീർഘകാലത്തേക്ക് മാത്രമേ കാണാൻ കഴിയൂ
മൊത്തത്തിൽ, SIP എന്നത് നിങ്ങളെ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കുകയും സാവധാനത്തിലും സ്ഥിരതയോടെയും സമ്പത്ത് വളർത്തിയെടുക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു നിക്ഷേപ മാർഗമാണ്. ക്ഷമയോടെയിരിക്കുക, പതിവായി നിക്ഷേപം തുടരുക, ദീർഘകാലാടിസ്ഥാനത്തിൽ എസ്ഐപി മ്യൂചൽ ഫണ്ടിന്റെ ആനുകൂല്യങ്ങൾ സ്വയം പ്രകടമാകും.
Also Read: സായ് പല്ലവിയുടെ ആസ്‌തി എത്രയെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.