scorecardresearch

World's Richest Beggar: ഏറ്റവും പണക്കാരനായ യാചകൻ; ആസ്തി 7.5 കോടി; എങ്ങനെ എന്നല്ലേ?

World's Richest Begger: ഭിക്ഷ യാചിച്ച് ലഭിക്കുന്ന പണമെല്ലാം സ്വരുക്കൂട്ടി വെച്ച് ജെയ്ൻ വസ്തുക്കൾ വാങ്ങാൻ ആരംഭിച്ചു. ഇന്ന് മുംബൈയിൽ ജെയ്നിന് രണ്ട് ഫ്ളാറ്റുകളുണ്ട്

World's Richest Begger: ഭിക്ഷ യാചിച്ച് ലഭിക്കുന്ന പണമെല്ലാം സ്വരുക്കൂട്ടി വെച്ച് ജെയ്ൻ വസ്തുക്കൾ വാങ്ങാൻ ആരംഭിച്ചു. ഇന്ന് മുംബൈയിൽ ജെയ്നിന് രണ്ട് ഫ്ളാറ്റുകളുണ്ട്

author-image
WebDesk
New Update
AI Generated Image

(Source: This is an AI generated image)

ഛത്രപതി ശിവാജി ടെർമിനലിന് സമീപമോ ആസാദ് മയ്ദാനത്തോ വെച്ച് നിങ്ങൾ ചിലപ്പോൾ അദ്ദേഹത്തെ കണ്ടിട്ടുണ്ടാവും. മറ്റ് യാചകരെ പോലെയല്ല ഭാരത് ജെയ്ൻ. ഭിക്ഷ യാചിക്കുന്ന മറ്റുള്ളവരെ പോലെ നമുക്ക് കാഴ്ചയിൽ തോന്നും. എന്നാൽ വലിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന പലരേക്കാളും കൂടുതലാണ് ഭാരത് ജെയ്ന്റെ സമ്പാദ്യം. അത് എത്രയെന്ന് കേട്ടാൽ ആരുമൊന്ന് ഞെട്ടും. 

Advertisment

7.5 കോടിയുടെ ആസ്തിയാണ് മുംബൈയിലെ ഈ ഭിക്ഷ യാചകനുള്ളതെന്നാണ് റിപ്പോർട്ട്.  സാമ്പത്തിക പ്രയാസങ്ങൾക്ക് നടുവിലാണ് ഭാരത് ജെയ്ൻ ജനിച്ചു വളർന്നത്. ഭക്ഷണം, വസ്ത്രം താമസ സ്ഥലം എന്നിവയ്ക്കായി ജെയ്നിന്റെ കുടുംബം ഒരുപാട് പ്രയാസപ്പെട്ടു. 

Also Read: 'ഗൂഗിൾ പേ ഡിലീറ്റ് ചെയ്തു; യുപിഐ ആപ്പുകൾ ഉപേക്ഷിക്കൂ'; മാറ്റം ഞെട്ടിക്കുമെന്ന് സാനിയ മിർസയുടെ സഹോദരി

ഒന്നും രണ്ടുമല്ല, നാൽപ്പത് വർഷത്തോളമായി ഭാരത് ജെയ്ൻ ഭിക്ഷ യാചിക്കുന്നു. ഒരു ദിവസം 2000 മുതൽ 2500 രൂപ വരെയാണ് ഭിക്ഷ യാചിച്ച് ജെയ്നിന് ലഭിക്കുന്നത്. പ്രതിമാസം ജെയ്നിന്റെ വരുമാനം 60,000 രൂപയോളമാണ്. ഇന്ത്യയിലെ ഭൂരിഭാഗം വൈറ്റ് കോളർ ജോലിക്കാർക്കും പ്രതിമാസം ഇത്രയും സാലറി ലഭിക്കുന്നില്ലെന്ന് ഓർക്കണം. 

ജെയ്നിന്റെ സ്വത്തുക്കൾ

Advertisment

ഭിക്ഷ യാചിച്ച് ലഭിക്കുന്ന പണമെല്ലാം സ്വരുക്കൂട്ടി വെച്ച് ജെയ്ൻ വസ്തുക്കൾ വാങ്ങാൻ ആരംഭിച്ചു. ഇന്ന് മുംബൈയിൽ ജെയ്നിന് രണ്ട് ഫ്ളാറ്റുകളുണ്ട്. 1.4 കോടി രൂപയാണ് ഈ രണ്ട് ഫ്ളാറ്റിന്റേയും മൂല്യമായി കണക്കാക്കുന്നത്. ജെയ്നിന്റെ രണ്ട് മക്കളും പിതാവും സഹോദരനുമാണ് ഈ ഫ്ളാറ്റുകളിൽ താമസിക്കുന്നത്. 

Also Read: Vaibhav Suryavanshi: വൈഭവ് സൂര്യവൻഷിയുടെ ആസ്തി എത്രയെന്ന് അറിയുമോ?

താനെയിൽ ജെയ്നിന് രണ്ട് കൊമേഴ്ഷ്യൽ സ്പേസുകളുണ്ട്. ഇതിൽ നിന്ന് പ്രതിമാസം വാടകയായി 30,000 രൂപ ലഭിക്കുന്നു. ജെയ്നിന്റെ രണ്ട് മക്കളും മുംബൈയിലെ വലിയ പേരുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ജെയ്നിന്  സ്റ്റേഷനറി ബിസിനസും ഉണ്ട്. ഇത് നോക്കി നടത്തുന്നത് മക്കളാണ്. 

Also Read: Cristiano Ronaldo: റൊണാൾഡോയുടെ പക്കലുള്ള ഏറ്റവും വിലയേറിയ വസ്തു ഏതെന്ന് അറിയുമോ?

ഇത്രയും സമ്പാദ്യമുള്ള, 40 വർഷമായി തെരുവിൽ ഭിക്ഷയെടുക്കുന്നയാൾ ഇപ്പോൾ ഭിക്ഷാടനം നിർത്തിയോ എന്ന ചോദ്യം നിങ്ങളുടെ മനസിൽ വന്നു കാണും, ഇല്ലേ? എന്നാൽ കോടികളുടെ സമ്പാദ്യമുണ്ടായിട്ടും മുംബൈയിലെ നിരത്തുകളിൽ ഇപ്പോഴും ഭിക്ഷ യാചിക്കുന്ന ജെയ്നിനെ കാണാം. കോടീശ്വരനായ ഇദ്ദേഹത്തെ യാചകൻ എന്ന് ഇനി വിളിക്കാമോ?  

Also Read: മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?

Business Mumbai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: