/indian-express-malayalam/media/media_files/2025/06/27/sania-mirza-and-anam-mirza-2025-06-27-12-16-10.jpg)
Sania Mirza and Anam Mirza: (Source: Sania Mirza, Instagram)
Sania Mirza's Sister Against UPI Apps: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസ യുപിഐ ആപ്പുകൾക്ക് എതിരെ നടത്തിയ പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിടുന്നത്. ഗൂഗിൾ പേ ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്തുള്ള ചെറിയ നീക്കത്തിലൂടെ താൻ പണം സേവ് ചെയ്യാൻ തുടങ്ങിയതിനെ കുറിച്ച് പറഞ്ഞ് വിഡിയോ പങ്കുവയ്ക്കുകയായിരുന്നു അനം മിർസ.
"ഈ വർഷം ഞാൻ ഗൂഗിൾ പേ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു. ഒരു യുപിഐ ആപ്പും ഉപയോഗിച്ചില്ല. ഇൻസ്റ്റന്റ് പേയ്മെന്റ് വഴികളെല്ലാം ഉപേക്ഷിച്ചു. ഈ വർഷം ഞാൻ എന്റെ യുപിഐ അക്കൗണ്ടുകളിലെ പണം എല്ലാം മാറ്റി വെച്ചു. യുപിഐ അക്കൗണ്ടുകളിലെ ബാലൻസ് പൂജ്യമാക്കി," വീഡിയോയിൽ അനം മിർസ പറയുന്നു.
Also Read: Vaibhav Suryavanshi: വൈഭവ് സൂര്യവൻഷിയുടെ ആസ്തി എത്രയെന്ന് അറിയുമോ?
ഇതിലൂടെ പണം ചിലവാക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ സാധിച്ചു എന്നാണ് അനം പറയുന്നത്. തുടക്കത്തിൽ ഇത് ബുദ്ധിമുട്ടായിരുന്നു. സുഹൃത്തുക്കളോട് കോഫി വാങ്ങി നൽകുമോ എന്ന് വരെ ആവശ്യപ്പെടേണ്ടി വന്നു. പക്ഷേ മുൻപോട്ട് പോകുംതോറും താൻ യുപിഐ ആപ്പുകൾ ഉപയോഗിക്കാതെ ജീവിക്കുന്നതിനോട് പൊരുത്തപ്പെട്ടതായി സാനിയ മിർസയുടെ സഹോദരി പറയുന്നു.
സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ
അനം മിർസയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടു. സമ്മിശ്ര പ്രതികരണങ്ങളാണ് താരത്തിന്റെ പോസ്റ്റിന് ലഭിച്ചത്. "നിങ്ങൾ പണക്കാരിയായത് കൊണ്ട് ഈ വഴി നിങ്ങൾക്ക് ഗുണം ചെയ്തു. മിഡിൽ ക്ലാസുകാരായ ഞങ്ങൾക്ക് യുപിഐ ഏറെ ഉപയോഗപ്രദമായാണ് തോന്നുന്നത്. അമിത ചിലവുകളെ കുറിച്ച് എല്ലാവരും ചിന്തിക്കണം. എന്നാൽ യുപിഐ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നത് കടന്ന കയ്യാണ്," അനം മിർസയുടെ വിഡിയോയ്ക്ക് താഴെ വന്ന കമന്റുകളിലൊന്ന് ഇങ്ങനെയായിരുന്നു.
Also Read: Cristiano Ronaldo: റൊണാൾഡോയുടെ പക്കലുള്ള ഏറ്റവും വിലയേറിയ വസ്തു ഏതെന്ന് അറിയുമോ?
ഇത്രയും പണം സേവ് ചെയ്തിട്ട് എന്തിനാണ്? കുറച്ച് പണം ചിലവാക്കു, അത് മറ്റുള്ളവർക്ക് ജീവിത മാർഗമാവുന്നില്ലേ എന്നാണ് മറ്റൊരാളുടെ ചോദ്യം. എന്നാൽ മറ്റു ചിലർ അനം മിർസയുടെ പണം സേവ് ചെയ്യാനുള്ള ശ്രമത്തെ പിന്തുണച്ചും എത്തുന്നു. ആറ് മാസമായി യുപിഐ പേയ്മെന്റ് നിർത്തി. അമിത ചെലവ് ഒഴിവാക്കാൻ കഴിഞ്ഞു എന്നാണ് അനം മിർസയെ പിന്തുണച്ച് എത്തിയ കമന്റുകളിൽ ഒന്ന്.
Also Read: Smriti Mandhana: ആസ്തിയിൽ മുൻപിൽ മന്ഥാനയോ ബോയ്ഫ്രണ്ടോ? ആഡംബര ജീവിതം ഇങ്ങനെ
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 2025 മെയ് വരെ 25 ലക്ഷം കോടി രൂപയുടെ യുപിഐ ട്രാൻസാക്ഷനുകൾ നടന്നതായാണ് റിപ്പോർട്ട്. എസ്ബിഐ അക്കൗണ്ടുകളിൽ നിന്നാണ് കൂടുതൽ യുപിഐ ട്രാൻസാക്ഷനുകൾ വരുന്നത്. ഒരു മിനിറ്റിൽ 5000 ട്രാൻസാക്ഷൻ നടക്കുന്നതായാണ് കണക്ക്. മിനിറ്റിൽ 1500 ട്രാൻസാക്ഷനോടെ എച്ച്ഡിഎഫ്സി ബാങ്ക് ആണ് രണ്ടാമത്.
Also Read: മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us