/indian-express-malayalam/media/media_files/2025/06/26/cristiano-ronaldo-owned-expensive-things-2025-06-26-17-16-24.jpg)
Cristiano Ronaldo Owned Expensive Things: (Source: Cristiano Ronaldo, Instagram)
Expensive Things Owned By Cristiano Ronaldo: ഫുട്ബോൾ ലോകം കണ്ട എക്കാലത്തേയും മികച്ച കളിക്കാരൻ മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരവുമാണ് പോർച്ചുഗലിന്റെ ഇതിഹാസം. ഫുട്ബോൾ ക്ലബുകളുമായുള്ള കരാറുകളിലൂടേയും എൻഡോഴ്സ്മെന്റുകൾ വഴിയും ബിസിനസ് സംരഭങ്ങളിലൂടേയും റൊണാൾഡോ പണം വാരുന്നു. ഇതിലൂടെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പലതും സ്വന്തമാക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചിട്ടുണ്ട്. ഒന്നും ഇല്ലായ്മയിൽ നിന്ന് കഠിനാധ്വാനത്തിലൂടെ റൊണാൾഡോ സ്വന്തമാക്കിയ ഏറ്റവും വിലപിടിപ്പുള്ള, ആരെയും അമ്പരപ്പിക്കുന്ന വസ്തുക്കൾ ഇതാണ്..
70 മില്യൺ ഡോളറിന്റെ ജെറ്റ്
ഫുട്ബോൾ മത്സരങ്ങൾക്കായും ബിസിനസിന്റെ ഭാഗമായും അവധി ആഘോഷിക്കാനുമായെല്ലാം റൊണാൾഡോ ഒരുപാട് യാത്ര ചെയ്യാറുണ്ട്. ഇതിനെല്ലാം പലപ്പോഴും തന്റെ സ്വന്തം ഗൾഫ്സ്ട്രീം ജി650 സ്വകാര്യ ജെറ്റ് ആണ് റൊണാൾഡോ ഉപയോഗിക്കുന്നത്.
Also Read: Smriti Mandhana: ആസ്തിയിൽ മുൻപിൽ മന്ഥാനയോ ബോയ്ഫ്രണ്ടോ? ആഡംബര ജീവിതം ഇങ്ങനെ
18 പേർക്ക് യാത്ര ചെയ്യാനാവുന്നതാണ് ഈ ആഡംബര ജെറ്റ്. ലെതർ സീറ്റുകൾ, പ്രൈവറ്റ് ബെഡ്റൂം, ഡൈനിങ് റൂം, എന്റർടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം റൊണാൾഡോയുടെ ഈ ജെറ്റിൽ ഉണ്ട്. സിആർ7 എന്ന് എന്നതിനൊപ്പം റൊണാൾഡോയുടെ സിയു സെലിബ്രേഷൻ പോസും ഈ ജെറ്റിലെ എക്സ്റ്റീരിയറിൽ കാണാം.
ലോകത്തിലെ പല ഭാഗങ്ങളിലെ ആഡംബര വസതികൾ
ആഡംബര വസതികൾക്കായി കോടിക്കണക്കിന് രൂപയാണ് റൊണാൾഡോ മുടക്കിയിരിക്കുന്നത്. പോർച്ചുഗലിലെ തന്റെ നാടായ മദീരയിൽ 8 മില്യൺ യൂറോ വിലമതിക്കുന്ന അമ്പരപ്പിക്കുന്ന വസതിയാണ് റൊണാൾഡോ പടുത്തുയർത്തിയിരിക്കുന്നത്. റയൽ മാഡ്രിഡിനായി കളിക്കുന്ന സമയമാണ് ലാ ഫിൻകയിൽ റൊണാൾഡോ ആഡംബര വില്ല വാങ്ങുന്നത്. ഏഴ് മില്യൺ ഡോളർ വിലമതിക്കുന്നതാണ് ഇത്.
Also Read: ബോബി നമ്മളുദ്ദേശിച്ച ആളല്ല; വിവേക് ഒബ്റോയിയുടെ ആസ്തി എത്രയെന്നു കേട്ടാൽ ആരുമൊന്ന് അമ്പരക്കും
യുവന്റ്സിന് വേണ്ടി കളിക്കുന്ന സമയം ടൂറിനിലും റൊണാൾഡോ ആഡംബര വസതി സ്വന്തമാക്കി. ആറ് മില്യൺ ഡോളർ വിലമതിക്കുന്നതായിരുന്നു ഈ വസതി. മാഞ്ചസ്റ്ററിൽ സ്വന്തമാക്കിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ റൊണാൾഡോയുടെ വസതി 6.5 മില്യൺ ഡോളർ വിലമതിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ.
സൗദി പ്രോ ലീഗിൽ കളിക്കുന്നതിനായി അൽ നസറിലേക്ക് എത്തിയതോടെ പ്രതിമാസം 300,000 ഡോളർ വാടക വരുന്ന ആഡംബര സ്യൂട്ടിലാണ് റൊണാൾഡോയും കുടുംബവും കഴിയുന്നത്. പ്രൈവറ്റ് പൂൾ, ഹോം സിനിമാസ്, ആർട്ട് ജിം, വിസ്മയിപ്പിക്കുന്ന ഇന്റീരിയറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പെസ്താന സിആർ7, 40 മില്യൺ ഡോളർ
ബിസിനസുകളിലും വിജയക്കൊടി പാറിക്കുകയാണ് റൊണാൾഡോ. റൊണാൾഡോ ഏറ്റവും കൂടുതൽ പണം നിക്ഷേപിച്ചിരിക്കുന്നത് താരത്തിന്റെ പെസ്താന സിആർ7 ഹോട്ടൽ ശൃംഖലയ്ക്കാണ്. ഈ ആഡംബര ഹോട്ടലുകൾക്കായി 40 മില്യൺ ഡോളറാണ് റൊണാൾഡോ നിക്ഷേപിച്ചിരിക്കുന്നത്. പോർച്ചുഗല്ലിലെ മദീരയിലും ലിസ്ബണിലും സ്പെയ്നിലെ മാഡ്രിഡിലും അമേരിക്കയിലെ ന്യൂയോർക്കിലും പെസ്താന സിആർ7 ഹോട്ടൽ ഉണ്ട്.
ബുഗാട്ടി സെന്റോഡീസി, 9 മില്യൺ ഡോളർ
ലോകത്ത് ഇതുവരെ 10 ബുഗാട്ടി സെന്റോഡീസി സൂപ്പർ കാറുകൾ മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. അതിലൊന്ന് റൊണാൾഡോയുടെ കൈകളിലാണ്. 1600 ഹോർസ്പവർ എഞ്ചിനാണ് ഇതിന്റേത്. ഇതിലൂടെ പൂജ്യത്തിൽ നിന്ന് 60 എന്ന വേഗതയിലേക്ക് 2.4 സെക്കന്റിൽ എത്താനാവും.
ബുഗാട്ടി ഷിറോൺ, മൂന്ന് മില്യൺ ഡോളർ
റൊണാൾഡോയുടെ ഗ്യാരേജിലെ മറ്റൊരു വമ്പനാണ് ബുഗാട്ടി ഷിറോൺ. മൂന്ന് മില്യൺ ഡോളറാണ് ഇതിന്റെ വില വരുന്നത്. 216 എന്ന ടോപ് സ്പീഡിൽ ചീറിപ്പായാൻ റൊണാൾഡോയുടെ ഈ സൂപ്പർ കാറിന് കഴിയും.
റൊളെക്സ് ജിഎംടി-മാസ്റ്റർ ഐസ് വാച്ച്- രണ്ട് മില്യൺ ഡോളർ
ലോകത്തിലെ ഏറ്റവും മൂല്യമേറിയ വാച്ചുകളുടെ വലിയ ശേഖരം തന്നെ റൊണാൾഡോയുടെ പക്കലുണ്ട്. അതിൽ റൊളക്സ് ജിഎംടി മാസ്റ്റർ ഐസ് വാച്ച് ആണ് സ്റ്റാർ. രണ്ട് മില്യൺ ഡോളറാണ് ഇതിന്റെ വില. റൊളക്സ് പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും വിലകൂടിയ വാച്ച് ആണ് ഇത്. 18 കാരറ്റ് വൈറ്റ് ഗോൾഡും ഡയമണ്ടും ഉപയോഗിച്ചാണ് ഈ വാച്ച് ഡിസൈൻ ചെയ്തിരിക്കുന്നത്.
2019 മക്ലരെൻ സെന്ന- ഒരു മില്യൺ ഡോളർ
ഇതിഹാസ എഫ് വൺ ഡ്രൈവർ അയർട്ടൻ സെന്നയുടെ പേരിലിറക്കിയിരിക്കുന്ന സൂപ്പർ കാർ ആണ് ഇത്. ഈ വിഭാഗത്തിലെ 500 കാറുകൾ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്.
Also Read: മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.