/indian-express-malayalam/media/media_files/2025/06/20/vivek-oberoi-net-worth-1200-cr-2025-06-20-16-07-22.jpg)
വിവേക് ഒബ്റോയ്
രണ്ടായിരത്തിന്റെ തുടക്കത്തിലാണ് വിവേക് ഒബ്‌റോയ് തന്റെ സിനിമായാത്ര ആരംഭിച്ചത്. അഭിനയത്തിനൊപ്പം തന്നെ ഒരു ബിസിനസ്സ് പോർട്ട്‌ഫോളിയോയും കെട്ടിപ്പടുത്ത താരമാണ് വിവേക് ഒബ്റോയ്. ദുബായിൽ സ്ഥിരതാമസമാക്കിയ വിവേക് ഒബ്റോയ് അവിടെയൊരു റിയൽ എസ്റ്റേററ് കമ്പനി നടത്തുകയാണ് ഇപ്പോൾ.
Also Read: മോഹൻലാലിന്റെ ആസ്തി എത്രയെന്നറിയാമോ?
ദുബായിലേക്ക് താമസം മാറിയതിനെ കുറിച്ച് ഒവൈസ് ആൻഡ്രാബി: ദുബായ് പ്രോപ്പർട്ടി ഇൻസൈഡർ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ വിവേക് വ്യക്തമാക്കിയിരുന്നു. "കൊവിഡ് സമയത്താണ് ഞാൻ ആദ്യം ഇവിടെ വന്നത്. അതൊരു ഹ്രസ്വകാല സ്റ്റേ ആയിരുന്നു. എന്നാൽ ആ അനുഭവം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നീട് കുടുംബത്തെയും ഇങ്ങോട്ടു കൊണ്ടുവരികയായിരുന്നു."
ഫോർച്യൂൺ ഇന്ത്യയുമായുള്ള ഒരു അഭിമുഖത്തിൽ, യുഎഇയിലെ തന്റെ ആഡംബര റിയൽ എസ്റ്റേറ്റ് കമ്പനി ഏകദേശം 7 ബില്യൺ ഡോളറിന്റെ ആസ്തി വികസിപ്പിക്കുന്നുണ്ടെന്ന് വിവേക് വെളിപ്പെടുത്തിയിരുന്നു. കടബാധ്യതകളില്ലാത്ത കമ്പനിയാണ് തന്റേതെന്നും വിവേക് കൂട്ടിച്ചേർത്തു. ഇന്ന് 1200 കോടിയാണ് വിവേക് ഒബ്റോയിയുടെ വ്യക്തിപരമായ ആസ്തി.
വജ്ര ബിസിനസായ സോളിറ്റാരിയോയിലും വിവേകിനു നിക്ഷേപമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി 95-100 കോടി രൂപ സമ്പാദിച്ചുവെന്നും വിവേക് വെളിപ്പെടുത്തിയിരുന്നു. 30 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന ഒരു പ്രീമിയം ജിൻ ബ്രാൻഡിലും വിവേക് നിക്ഷേപിച്ചിട്ടുണ്ട്, ആ ബിസിനസ്സിന്റെ ഏകദേശം 21 ശതമാനം ഓഹരിയും വിവേകിനു സ്വന്തമാണ്.
Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക, 4600 കോടിയുടെ ആസ്തി; ആളെ മനസ്സിലായോ?
3,400 കോടി രൂപ വിലമതിക്കുന്ന വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്ന ഒരു ബിസിനസിലും വിവേക് നിക്ഷേപം നടത്തിയിട്ടുണ്ട്. "വിദ്യാർത്ഥികളുടെ ഫീസ് കാര്യങ്ങളിൽ ധനസഹായം ലക്ഷ്യമിട്ടുള്ള ഒരു സ്റ്റാർട്ടപ്പും ഞാൻ ആരംഭിച്ചു, അതിൽ ഈട് നൽകേണ്ടതില്ല. ഇന്നത് ഏറെ വലുതാണ്. ഒരു B2B നെറ്റ്‌വർക്ക് വഴി ഞങ്ങൾ 12,000 സ്‌കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും എത്തി. എന്നാൽ പിന്നീട് ഞങ്ങൾ ഉപഭോക്താവുമായി ബന്ധപ്പെടുകയും ആ ഡാറ്റ സ്വന്തമാക്കുകയും ചെയ്തു. അങ്ങനെയാണ് കമ്പനിയുടെ മൂല്യം ഏകദേശം 400 മില്യൺ ഡോളർ (ഏകദേശം 3,400 കോടി രൂപ) ആയി കണക്കാക്കിയത്."
Also Read: മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.