scorecardresearch

Smriti Mandhana: ആസ്തിയിൽ മുൻപിൽ മന്ഥാനയോ ബോയ്ഫ്രണ്ടോ? ആഡംബര ജീവിതം ഇങ്ങനെ

Smriti Mandhana Net Worth: പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരത്തിന്റെ ഇരട്ടിയാണ് മന്ഥാനയുടെ വനിതാ പ്രീമിയർ ലീഗിലെ പ്രതിഫലം എന്ന കൗതുകവുമുണ്ട്

Smriti Mandhana Net Worth: പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരത്തിന്റെ ഇരട്ടിയാണ് മന്ഥാനയുടെ വനിതാ പ്രീമിയർ ലീഗിലെ പ്രതിഫലം എന്ന കൗതുകവുമുണ്ട്

author-image
Sports Desk
New Update
Smriti Mandhana and Palaash Muchhal

Smriti Mandhana and Palaash Muchhal: (Smriti Mandhana, Instagram)

Smriti Mandhana Net Worth: ഇന്ത്യൻ ഓപ്പണിങ് ബാറ്റർ സ്മൃതി മന്ഥാനയ്ക്ക് ആരാധകരേറെയാണ്. മുഖത്ത് ചിരിയുമായി മന്ഥാനയുടെ ബാറ്റിൽ നിന്ന് വരുന്ന കവർ ഡ്രൈവുകൾ ക്രിക്കറ്റ് ലോകത്തിന്റെ മനം കവർന്നത് പലവട്ടം. എന്നാൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന് ലഭിക്കുന്ന പണത്തിനും പ്രശസ്തിക്കും അടുത്ത് പോലും വരുന്നില്ലല്ലോ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ലഭിക്കുന്നത്. ഇന്ത്യക്കായി നിരവധി മാച്ച് വിന്നിങ് ഇന്നിങ്സുകളുമായി നിറഞ്ഞ സ്മൃതി മന്ഥാനയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയിൽ മന്ഥാനയാണോ മുൻപിൽ അതോ താരത്തിന്റെ ബോയ്ഫ്രണ്ടോ?

Advertisment

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള താരമാണ് സ്മൃതി മന്ഥാന. വനിതാ പ്രീമിയർ ലീഗ് താര ലേലത്തിൽ തന്നെ ഇത് വ്യക്തമായിരുന്നു. 3.4 കോടി രൂപയ്ക്ക് ആണ് സ്മൃതി മന്ഥാനയെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയത്.

Also Read: മുംബൈയിലെ ആഢംബരഫ്ളാറ്റ് വാടകയ്ക്ക് നൽകി മാധവൻ; മാസം നേടുന്നത് ലക്ഷങ്ങൾ

പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരത്തിന്റെ ഇരട്ടിയാണ് മന്ഥാനയുടെ വനിതാ പ്രീമിയർ ലീഗിലെ പ്രതിഫലം എന്ന കൗതുകവുമുണ്ട്. 

Advertisment

ബിസിസിഐയിൽ നിന്ന് മന്ഥാനയ്ക്ക് ലഭിക്കുന്ന വരുമാനം

ബിസിസിഐയുടെ വാർഷിക കരാറിൽ ഗ്രേഡ് എ വിഭാഗത്തിലാണ് ഇന്ത്യയുടെ സ്റ്റാർ ഇടംകയ്യൻ ബാറ്റർ. പ്രതിവർഷം മന്ഥാനയ്ക്ക് ലഭിക്കുന്നത് 50 ലക്ഷം രൂപ. ഇനി എത്രയാണ് മന്ഥാനയുടെ ആസ്തി എന്ന് അറിയണ്ടേ? 33 കോടി രൂപയാണ് സ്മൃതി മന്ഥാനയുടെ ആസ്തി എന്നാണ് റിപ്പോർട്ടുകൾ.

Read More: ബോബി നമ്മളുദ്ദേശിച്ച ആളല്ല; വിവേക് ഒബ്റോയിയുടെ ആസ്തി എത്രയെന്നു കേട്ടാൽ ആരുമൊന്ന് അമ്പരക്കും 

ലോകത്തിലെ ഏറ്റവും സമ്പന്നരായ വനിതാ ക്രിക്കറ്റ് താരങ്ങളിൽ മുൻപിലാണ് മന്ഥാന. ബിസിസിഐയിൽ നിന്ന് പ്രതിവർഷം 50 ലക്ഷം രൂപ ലഭിക്കുന്നതിന് പുറമെ മാച്ച് ഫീ, എൻഡോഴ്സ്മെന്റ് ഡീലുകൾ വഴിയും സ്മൃതി മന്ഥാനയിലേക്ക് പണമെത്തുന്നു. ഇന്ത്യൻ പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന മാച്ച് ഫീയായ 15 ലക്ഷം രൂപ തന്നെയാണ് സ്മൃതി മന്ഥാനയ്ക്കും ടെസ്റ്റിൽ ലഭിക്കുന്നത്. ഏകദിനത്തിൽ ആറ് ലക്ഷം രൂപയും ട്വന്റി20യിൽ മൂന്ന് ലക്ഷം രൂപയും.

Read More:  മോഹൻലാലിന്റെ ആസ്തി എത്രയെന്നറിയാമോ?

ഹീറോ മോട്ടോകോർപ്പ്, ബൂസ്റ്റ്, ഹ്യൂണ്ടായി ഉൾപ്പെടെയുള്ള കമ്പനികളുമായാണ് മന്ഥാനയ്ക്ക് കരാറുള്ളത്. രണ്ട് വസതികളാണ് മന്ഥാനയുടെ പേരിലുള്ളത്. മുംബൈയിലെ വസതിയും ഡൽഹിയിലെ അത്യാഡംബര ഫ്ളാറ്റും.

മന്ഥാനയുടെ ഗ്യാരേജിലെ വമ്പന്മാർ

ഹ്യൂണ്ടായി ക്രെറ്റ, മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ, ഔഡി, ബിഎംഡബ്ല്യു എന്നിവയാണ് മന്ഥാന സ്വന്തമാക്കിയ കാറുകൾ. ഔഡി, ബിഎംഡബ്ല്യു കാറുകൾ വാങ്ങാൻ തന്നെ സഹോദരനാണ് തന്നെ പ്രേരിപ്പിച്ചിരുന്നത് എന്ന് മന്ഥാന പലപ്പോഴായി പറഞ്ഞിരുന്നു. 

മഹാരാഷ്ട്രയിലെ നോർത്ത് ശിവാജി നഗറിലാണ് മന്ഥാനയുടെ റെസ്റ്റോറന്റ്. എസ്എം18 കഫേ എന്നാണ് ഇതിന്റെ പേര്. തന്റെ കഫേയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളായ ജെമിമ റോഡ്രിഗസ് ഉൾപ്പെടെയുള്ള കളിക്കാരെ മന്ഥാന കൊണ്ടുവന്നിട്ടുണ്ട്. 

മന്ഥാനയുടെ ബോയ്ഫ്രണ്ടിന്റെ നെറ്റ് വർത്ത് അറിയണ്ടേ? 

കഴിഞ്ഞ അഞ്ച് വർഷമായി കംപോസർ പലാഷ് മുച്ചലും മന്ഥാനയും ഡേറ്റ് ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. 41 കോടി രൂപയാണ് മന്ഥാനയുടെ ബോയ്ഫ്രണ്ടിന്റെ ആസ്തി. കംപോസർ എന്നതിന് പുറമെ ഫിലിം പ്രൊഡ്യൂസർ കൂടിയാണ് പലാഷ്. പല ബോളിവുഡ് സിനിമകൾക്കും താരം സംഗീതം നൽകി കഴിഞ്ഞു. 

Read More:  മണാലിയിൽ 15 കോടിയുടെ ബംഗ്ലാവ്, 7 കിലോ സ്വർണാഭരണങ്ങൾ, 91 കോടിയുടെ ആസ്തി; കങ്കണയുടെ ലക്ഷ്വറി ജീവിതമിങ്ങനെ

Smriti Mandana Women Cricket Women Commission Indian Women Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: