/indian-express-malayalam/media/media_files/2025/06/24/r-madhavan-leases-out-bkc-apartment-for-6-lakh-per-month-2025-06-24-14-49-27.jpg)
R Madhavan
മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) തന്റെ പ്രീമിയം ആഡംബര അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകി നടൻ ആർ മാധവൻ. പ്രതിമാസം 6.5 ലക്ഷം രൂപ വാടകയായി ഏർപ്പെടുത്തിയാണ് മാധവൻ ഈ ആഡംബര ഫ്ളാറ്റ് വാടകയ്ക്ക് നൽകിയതെന്നാണ് സ്ക്വയർ യാർഡ്സിന്റെ റിപ്പോർട്ട്.
Read More: ബോബി നമ്മളുദ്ദേശിച്ച ആളല്ല; വിവേക് ഒബ്റോയിയുടെ ആസ്തി എത്രയെന്നു കേട്ടാൽ ആരുമൊന്ന് അമ്പരക്കും
സിഗ്നിയ പേൾ റെസിഡൻഷ്യൽ ടവറിൽ സ്ഥിതി ചെയ്യുന്ന 4,182 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അപ്പാർട്ട്മെന്റാണ് മാധവൻ വാടകയ്ക്ക് നൽകിയത്. ബിപിയുടെ ഇന്ത്യൻ അനുബന്ധ സ്ഥാപനമായ ബിപി എക്സ്പ്ലോറേഷൻ (ആൽഫ) ലിമിറ്റഡിനാണ് കെട്ടിടം വാടകയ്ക്ക് നൽകിയിരിക്കുന്നത്. 2025 ജൂൺ 11ന് രജിസ്റ്റർ ചെയ്ത പാട്ടക്കരാർ രണ്ട് വർഷത്തേക്കുള്ളതാണ്. ഈ കാലയളവിൽ ഏകദേശം 1.60 കോടി രൂപയുടെ വാടകയാണ് മാധവന് ലഭിക്കുക. 39 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും മാധവന് ലഭിച്ചു.
Read More: മോഹൻലാലിന്റെ ആസ്തി എത്രയെന്നറിയാമോ?
കരാർ പ്രകാരം, ആദ്യ വർഷത്തേക്ക് പ്രതിമാസ വാടക 6.5 ലക്ഷം രൂപയായി തുടരും, രണ്ടാം വർഷത്തിൽ 5% വർദ്ധനവുണ്ടാകും, രണ്ടാം വർഷത്തിൽ പ്രതിമാസ വാടക ഏകദേശം 6.83 ലക്ഷം രൂപയായി ഉയർത്തും. ഇടപാട് അന്തിമമാക്കുന്നതിന് 47,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 1,000 രൂപ രജിസ്ട്രേഷൻ ഫീസും നൽകിയിട്ടുണ്ട്. മാധവനും ഭാര്യ സരിതയും 2024 ജൂലൈയിൽ ആണ് 17.5 കോടി രൂപയ്ക്ക് ഈ അപ്പാർട്ട്മെന്റ് വാങ്ങിയത്.
നിരവധി ബഹുരാഷ്ട്ര കോർപ്പറേഷനുകളുടെയും ബാങ്കുകളുടെയും കോൺസുലേറ്റുകളുടെയും ആസ്ഥാനമാണ് ബികെസി. നഗരത്തിലെ ഉന്നതരെ ലക്ഷ്യം വച്ചുള്ള ആഡംബര പാർപ്പിട പ്രൊജക്റ്റുകൾ ഇവിടെ ധാരാളമുണ്ട്.
Read More: മണാലിയിൽ 15 കോടിയുടെ ബംഗ്ലാവ്, 7 കിലോ സ്വർണാഭരണങ്ങൾ, 91 കോടിയുടെ ആസ്തി; കങ്കണയുടെ ലക്ഷ്വറി ജീവിതമിങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.