/indian-express-malayalam/media/media_files/2025/06/13/mK07rXsi96TmfofxR046.jpg)
വ്യാഴാഴ്ചയാണ് സോന കോംസ്റ്റാറിന്റെ ചെയർമാനും വ്യവസായിയും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ അന്തരിച്ചത്. 53 വയസ്സുകാരനായ സഞ്ജയ് കപൂർ ഇംഗ്ലണ്ടിലെ ഗാര്‍ഡ്‌സ് പോളോ ക്ലബ്ബില്‍ പോളോ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അറിയാതെ ഒരു തേനീച്ചയെ വിഴുങ്ങുകയായിരുന്നു. തൊണ്ടയില്‍ തേനീച്ചയുടെ കുത്തേറ്റ സഞ്ജയിനു ശ്വാസതടസം അനുഭവപ്പെടുകയും പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു.
മുൻപ് ഡിസൈനർ നന്ദിത മഹ്താനിയെ സഞ്ജയ് വിവാഹം ചെയ്തിരുന്നു. 2003ൽ സഞ്ജയ് കരിഷ്മ കപൂറിനെ വിവാഹം ചെയ്തു. എന്നാൽ ആ വിവാഹവും വൈകാതെ പിരിഞ്ഞു. 2016ൽ കരിഷ്മയും സഞ്ജയും ഔദ്യോഗികമായി വിവാഹമോചനം നേടി. സമൈറ, കിയാൻ എന്നിങ്ങനെ രണ്ടുമക്കളാണ് ഈ ദമ്പതികൾക്കുള്ളത്. 2016 ൽ കരിഷ്മയും സഞ്ജയും വിവാഹമോചനം നേടിയ ശേഷം, മുൻ മോഡൽ പ്രിയ സച്ച്ദേവിനെ സഞ്ജയ് വിവാഹം കഴിച്ചു. അസറിയാസ് എന്നൊരു മകനാണ് പ്രിയ- സഞ്ജയ് ദമ്പതികൾക്കുള്ളത്. പ്രിയയുടെ മുൻ വിവാഹത്തിൽ നിന്നുള്ള മകൾ സഫീറ ചത്‌വാളിനെയും സഞ്ജയ് കപൂർ ദത്തെടുക്കുകയായിരുന്നു.
/indian-express-malayalam/media/media_files/2025/06/13/sanjay-kapur-net-worth-family-2-583486.jpg)
കരീഷ്മയുമായി വേർപ്പിരിഞ്ഞെങ്കിലും മക്കളായ സമൈറയുടെയും കിയാന്റെയും ജീവിതത്തിലെ സജീവ സാന്നിധ്യമാണ് സഞ്ജയ്. അവധി ദിവസങ്ങളിലും ആഘോഷങ്ങളിലുമെല്ലാം മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സഞ്ജയും പ്രിയയും പങ്കിടാറുണ്ട്.
Also Read: ഡോക്ടർ എലിസബത്ത്, എന്റെ പ്രാർത്ഥനകൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്: ആശ്വസിപ്പിച്ച് ബാല
ഇന്ത്യൻ സിലിക്കൺ വാലി എന്ന യൂട്യൂബ് ചാനലുമായുള്ള ജിവ്‌രാജ് സച്ചാർ നടത്തിയ ഒരു ചാറ്റിൽ,"നമ്മുടെ കുടുംബം ഒത്തുചേരുകയും ഒരുമിച്ച് നിൽക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. മികച്ച മാതാപിതാക്കളാകാൻ ആഗ്രഹിക്കുന്നതിനാൽ രക്ഷാകർതൃത്വത്തെക്കുറിച്ചുള്ള പരിശീലന സെഷനുകൾ ഞാനും പ്രിയയും എടുക്കുന്നുണ്ട്. നിങ്ങൾക്ക് ഒരു blended family ഉള്ളപ്പോൾ അത് എല്ലായ്പ്പോഴും എളുപ്പമല്ല. പക്ഷേ, ഞങ്ങളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നു," എന്നാണ് സഞ്ജയ് കപൂർ പറഞ്ഞത്.
/indian-express-malayalam/media/media_files/2025/06/13/sanjay-kapur-net-worth-1-648838.jpg)
10,300 കോടി രൂപയുടെ ആസ്തി
ഫോബ്‌സിന്റെ കണക്കുപ്രകാരം, മരണസമയത്ത് സഞ്ജയുടെ ആസ്തി 1.2 ബില്യൺ ഡോളർ (10,300 കോടി രൂപ) ആണ്. ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ 2703-ാം സ്ഥാനത്താണ് സഞ്ജയ് കപൂർ. സഞ്ജയിന്റെ കമ്പനിയുടെ മൂല്യം 40,000 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും മികച്ച പത്ത് കാർ കമ്പനികളിൽ ഏഴെണ്ണത്തിനും വേണ്ടി ഓട്ടോമൊബൈൽ ഭാഗങ്ങൾ നിർമ്മിച്ചത് സഞ്ജയുടെ കമ്പനിയാണ്, കൂടാതെ ഇലക്ട്രിക് വാഹന വിപ്ലവത്തിലെ ശ്രദ്ധേയ നേതാവായി സഞ്ജയ് അറിയപ്പെടുന്നു.
Also Read: ഞങ്ങളിൽ ആർക്കും 3000 കോടി ക്ലബ്ബില്ല, പക്ഷേ രശ്മികയ്ക്കുണ്ട്: നടിയെ പുകഴ്ത്തി നാഗാർജുന
1997-ൽ സുനാജിയുടെ പിതാവ് സുരീന്ദർ കപൂർ സ്ഥാപിച്ചതാണ് സോന കോംസ്റ്റാർ. 2015-ൽ അദ്ദേഹത്തിന്റെ മരണശേഷം, സഞ്ജയ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു. ഇന്ത്യ, ചൈന, മെക്സിക്കോ, സെർബിയ, യുഎസ് എന്നിവയുൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ കമ്പനിയ്ക്ക് ഫാക്ടറികളുണ്ട്.
Also Read: New malayalam OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ മലയാള ചിത്രങ്ങളിതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.