/indian-express-malayalam/media/media_files/2025/06/12/uxiv7oF4FDc2tI7FuMNy.jpg)
New Malayalam OTT Release This Week
/indian-express-malayalam/media/media_files/2025/05/20/Qa7feu7bkj4j1Fu8yRua.jpg)
Alappuzha Gymkhana OTT: ആലപ്പുഴ ജിംഖാന
വിഷു റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ആലപ്പുഴ ജിംഖാന' ഒടിടിയിൽ എത്തി. അനഘ രവി, നന്ദ നിഷാന്ത്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്. സോണി ലിവിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/06/09/OKECebuyrX3v8MwunYs9.jpg)
Padakkalam OTT: പടക്കളം
സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദീൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം ഒടിടിയിലെത്തി. സാഫ് ബോയ്, അരുൺ അജികുമാർ, അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. തിരക്കഥ - നിതിൻ സി ബാബു, മനുസ്വരാജ്, സംഗീതം - രാജേഷ് മുരുകേശൻ, ഛായാഗ്രഹണം - അനു മൂത്തേടത്ത്, എഡിറ്റിങ് - നിതിൻരാജ് ആരോൾ എന്നിവർ കൈകാര്യം ചെയ്തിരിക്കുന്നു. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.
/indian-express-malayalam/media/media_files/2025/06/08/j1k9arCgpYisbvTmj8wu.jpg)
Karnika OTT: കർണിക
ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും സംവിധാനവും സംഗീതവും ഒരുക്കിയ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ 'കർണിക' ഒടിടിയിൽ എത്തി. പ്രിയങ്ക നായർ, വിയാൻ മംഗലശ്ശേരി, ടി. ജി രവി എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആധവ് റാം, ശ്രീകാന്ത് ശ്രീകുമാർ, ഗോകുൽ കെ.ആർ, ഐശ്വര്യ വിലാസ് തുടങ്ങി ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മനോരമ മാക്സിൽ ആണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.
/indian-express-malayalam/media/media_files/2025/06/09/YLF7WTP67CoQOoyX1Mwr.jpg)
Azadi OTT: ആസാദി
ശ്രീനാഥ് ഭാസി നായകനായ 'ആസാദി'യും ജൂണിൽ ഒടിടിയിലേക്ക് എത്തും. രവീണ രവി, ലാൽ എന്നിവർക്കൊപ്പം വാണി വിശ്വനാഥും സുപ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ആസാദി. നവാഗതനായ ജോ ജോർജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്, ബോബന് സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര എന്നിവരും ചിത്രത്തിലുണ്ട്. മനോരമ മാക്സിൽ ജൂൺ 27 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/06/07/Q6oe9mLYChWa3tmq0o2I.jpg)
Prince and Family OTT: പ്രിൻസ് ആൻഡ് ഫാമിലി
പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപ് ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി'യും ഈ മാസം ഒടിടിയിൽ എത്തും. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ജൂൺ 20 മുതൽ ചിത്രം സീ5ൽ സ്ട്രീമിംഗ് ആരംഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us