/indian-express-malayalam/media/media_files/2025/06/13/zi4YwnfsI39dQQ7gYh3v.jpg)
നാഗാർജുനയും രശ്മികയും
മുംബൈയിൽ നടന്ന 'കുബേര'യുടെ പ്രൊമോഷനിടെ നടി രശ്മികയെ പുകഴ്ത്തി നാഗാർജുന അക്കിനേനി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രശ്മിക മന്ദാന തങ്ങളെ എല്ലാവരെയും മറികടന്നുവെന്ന് നാഗാർജുന പറഞ്ഞു. 'ഞമ്മളിൽ ആർക്കും അവരെപ്പോലെ 2,000 കോടി രൂപയുടെ സിനിമകൾ ഇല്ല, പക്ഷേ രശ്മികയ്ക്കുണ്ട്," എന്നായിരുന്നു നാഗാർജുന പറഞ്ഞത്.
രശ്മികയെ പുകഴ്ത്തി നാഗാർജുന സംസാരിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലാണ്. 'പ്രതിഭയുടെ ശക്തികേന്ദ്രം' എന്നാണ് നാഗാർജുന രശ്മികയെ വിശേഷിപ്പിക്കുന്നത്. രശ്മിക മന്ദാന, നാഗാർജുന അക്കിനേനി എന്നിവർക്കൊപ്പം ധനുഷും 'കുബേര'യുടെ പ്രൊമോഷനെത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/06/13/nzBa6wBXGAEV3Wec8knF.jpg)
"കഴിഞ്ഞ മൂന്ന് വർഷമായി അവരുടെ ഫിലിമോഗ്രാഫി നിങ്ങൾ കണ്ടിട്ടുണ്ടാകും - അത് അതിശയകരമാണ്. ഞങ്ങളിൽ ആർക്കും അവരെപ്പോലെ 2,000–3,000 കോടി രൂപയുടെ സിനിമകൾ ഇല്ല, ഞങ്ങളെയെല്ലാം തോൽപ്പിച്ചത് അവരാണ്," നാഗാർജുനയുടെ വാക്കുകളിങ്ങനെ. സന്തോഷത്തോടെയും ചിരിയോടെയുമാണ് രശ്മിക നാഗാർജുനയുടെ വാക്കുകൾ കേട്ടത്.
3000 കോടിയിലേറെ ആസ്തിയുള്ള ആളാണിത് പറയുന്നതെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകരുള്ള കമന്റ്. തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നനായ നടനായ നാഗാർജുനയുടെ ആസ്തി 3572 കോടി രൂപയാണ്.
Also Read: സമ്പത്തിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങളെ തോൽപ്പിക്കും; നാഗാർജുനയുടെ ആസ്തി എത്രയെന്നറിയാമോ?
കുബേരയിൽ രശ്മിക മനോഹരമായൊരു വേഷം ചെയ്തിട്ടുണ്ടെന്നും ആ കഥാപാത്രം പ്രേക്ഷകരുടെ ഹൃദയം കീഴടക്കുമെന്നും നാഗാർജുന കൂട്ടിച്ചേർത്തു. സംവിധായകൻ ശേഖർ കമ്മുല സംവിധാനം ചെയ്ത കുബേര ജൂൺ 20നാണ് റിലീസിനെത്തുന്നത്.
Also Read: ബുർജ് ഖലീഫയിലെ മോഹൻലാലിന്റെ സ്കൈ-ഹൈ ലക്ഷ്വറി ഫ്ളാറ്റിന്റെ വില എത്രയെന്നറിയാമോ?
രൺബീർ ചിത്രം അനിമൽ, അല്ലു അർജുൻ ചിത്രം പുഷ്പ 2, വിക്കി കൗശാലിന്റെ ഛാവ എന്നീ ചിത്രങ്ങളിലെല്ലാം രശ്മികയായിരുന്നു നായിക. ഈ ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ സൂപ്പർഹിറ്റുകളായി മാറുകയും ചെയ്തിരുന്നു. സൽമാൻ ഖാനൊപ്പം 'സിക്കന്ദർ' എന്ന ചിത്രത്തിലും അടുത്തിടെ രശ്മിക അഭിനയിച്ചിരുന്നു.
ദീക്ഷിത് ഷെട്ടിക്കൊപ്പം അഭിനയിക്കുന്ന ദി ഗേൾഫ്രണ്ട് ആണ് രശ്മികയുടെ പുതിയ ചിത്രങ്ങളിലൊന്ന്. കൂടാതെ രൺബീറിനൊപ്പം 'അനിമൽ പാർക്ക്', അല്ലു അർജുനിനൊപ്പം 'പുഷ്പ 3' എന്നിവയിലും രശ്മികയുണ്ട്.
Also Read: ഇതിലും വലിയ പിറന്നാൾ സമ്മാനം സ്വപ്നങ്ങളിൽ മാത്രം; മാളവികയുടെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്ത് മേക്കപ്പ് ആർട്ടിസ്റ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.