/indian-express-malayalam/media/media_files/2025/06/13/ovFpwnr1IKPbMdsHV9T6.jpg)
ബാലയും എലിസബത്തും
അഹമ്മദാബാദിലുണ്ടായ അതിദാരുണമായ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഡോക്ടർ എലിസബത്ത് ഉദയൻ. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം പതിച്ചത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന എംബിബിഎസ് വിദ്യാർഥികളും പിജി ഡോക്ടർമാരുമടക്കം അമ്പതോളം സഹപ്രവർത്തർ മരണപ്പെട്ടതിന്റെ നടുക്കത്തിലും ദുഃഖത്തിലുമാണ് എലിസബത്ത്.
ഇപ്പോഴിതാ, എലിസബത്തിനു ആശ്വാസവാക്കുകളുമായി എത്തിയിരിക്കുകയാണ് മുൻപങ്കാളിയും നടനുമായ ബാല.
"ഞെട്ടിപ്പിക്കുന്ന വാർത്ത. അഹമ്മദാബാദ് വിമാനാപകടം
നമുക്ക് എങ്ങനെ സ്വയം ആശ്വസിക്കാൻ കഴിയും.
എന്റെ അഗാധമായ അനുശോചനം.
ഡോക്ടർ എലിസബത്ത്, എന്റെ പ്രാർത്ഥനകൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ട് സുരക്ഷിതരായിരിക്കുക.
ദൈവത്തിന്റെ അനുഗ്രഹം തേടുക," എന്നാണ് ബാല കുറിച്ചത്.
Also Read: ഞങ്ങളിൽ ആർക്കും 3000 കോടി ക്ലബ്ബില്ല, പക്ഷേ രശ്മികയ്ക്കുണ്ട്: നടിയെ പുകഴ്ത്തി നാഗാർജുന
"ഞാന്‍ സുരക്ഷിതയാണ്. ഒരുപാട് ആളുകൾ, എന്റെ സഹപ്രവർത്തകർ, ഞങ്ങളുടെ കൂട്ടത്തിൽ തന്നെ ഒരുപാട് പേർ മിസ്സിങ് ആണ്. എംബിബിഎസ് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ മരണപ്പെട്ടു. ഒരുപാട് പേര് പരുക്കുകളോടെ ചികിത്സയിലാണ്. ചികിത്സയിൽ ഉള്ള എല്ലാ ആളുകൾക്ക് വേണ്ടിയും പ്രാർഥിക്കണം," എന്നാണ് ദുരന്തമുഖത്തു നിന്ന് എലിസബത്ത് കുറിച്ചത്.
Also Read: New malayalam OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ മലയാള ചിത്രങ്ങളിതാ
അഹമ്മദാബാദിലുണ്ടായ അതിദാരുണമായ വിമാനാപകടത്തിൽ പരുക്കേറ്റവരെ ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തിനൊപ്പം സജീവമായി എലിസബത്തും രംഗത്തുണ്ട്. എലിസബത്ത് പിജി ചെയ്യുന്ന അഹമ്മദാബാദ് സിവിൽ ആശുപത്രിയിലാണ് പരുക്ക് പറ്റിയവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ടു വർഷത്തോളമായി അഹമ്മദാബാദിലെ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ പിജി ചെയ്യുകയാണ് എലിസബത്ത്.
നിലവിൽ 246 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിമാനം തകർന്ന് വീണ ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ 25-ഓളം വിദ്യാർഥികൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇതിൽ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു.242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണത്. അഹമ്മദാബാദിലെ മേഘാനി പ്രദേശത്താണ് വിമാനം തകർന്നുവീണത്.
ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലേക്ക് പോയതായിരുന്നു വിമാനം. 248 പേരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് വിമാനം. ടേക്ക് ഓഫ് സമയത്ത് വിമാനത്തിന്റെ പിൻഭാഗം മതിലിൽ തട്ടിയത് അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക റിപ്പോർട്ട്.
Also Read: മമ്മൂട്ടിയുടെ ഗാരേജിലെത്തിയ പുതിയ അതിഥി; നമ്പർ 369 തന്നെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.