scorecardresearch

മമ്മൂട്ടിയുടെ ഗാരേജിലെത്തിയ പുതിയ അതിഥി; നമ്പർ 369 തന്നെ

Mammootty new Caravan: ഭാരത് ബെന്‍സിന്റെ 1017 ഷാസിയിൽ അത്യാഡംബര കാരവന്‍ ആണ് മമ്മൂട്ടി  സ്വന്തമാക്കിയിരിക്കുന്നത്

Mammootty new Caravan: ഭാരത് ബെന്‍സിന്റെ 1017 ഷാസിയിൽ അത്യാഡംബര കാരവന്‍ ആണ് മമ്മൂട്ടി  സ്വന്തമാക്കിയിരിക്കുന്നത്

author-image
Entertainment Desk
New Update
Mammootty new caravan

369- ഈ നമ്പർ കൊണ്ടു തന്നെ മമ്മൂട്ടിയുടെയും ദുൽഖറിന്റെയും കളക്ഷനിലുള്ള വാഹനങ്ങൾ തിരിച്ചറിയാനാവും എന്നതാണ് ഒരു കൗതുകം. ഇപ്പോഴിതാ,  369 ഗാരേജിലേക്ക് രാജകീയമായി പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ഭാരത് ബെന്‍സിന്റെ 1017 ഷാസിയിൽ അത്യാഡംബര കാരവന്‍ ആണ് മമ്മൂട്ടി  സ്വന്തമാക്കിയിരിക്കുന്നത്.  

Advertisment

തന്റെ രണ്ടു കാരവാനുകളിൽ ഒന്നു കൊടുത്തിട്ടാണ് മമ്മൂട്ടി പുതിയ കാരവാൻ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. കാരവാന്‍ നിര്‍മാതാക്കളിൽ പ്രമുഖരായ കോതമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓജസ് ഓട്ടോമൊബൈല്‍സാണ് മെഗാസ്റ്റാറിനു വേണ്ടി ഈ കസ്റ്റമൈസ്ഡ് കാരവാൻ പണിതിരിക്കുന്നത്. ഒമ്പത് മീറ്ററാണ് കാരവാനിന്റെ നീളം. 

Also Read: ബുർജ് ഖലീഫയിലെ മോഹൻലാലിന്റെ സ്കൈ-ഹൈ ലക്ഷ്വറി ഫ്ളാറ്റിന്റെ വില എത്രയെന്നറിയാമോ?

Advertisment

Also Read: മണാലിയിൽ 15 കോടിയുടെ ബംഗ്ലാവ്, 7 കിലോ സ്വർണാഭരണങ്ങൾ, 91 കോടിയുടെ ആസ്തി; കങ്കണയുടെ ലക്ഷ്വറി ജീവിതമിങ്ങനെ

കലഹാരി ഗോള്‍ഡ് നിറത്തിലുള്ളതാണ് പുതിയ കാരവാൻ. രണ്ടു മുറികളാണ് കാരവാനിൽ ഉള്ളത്. കാരവാനിലെ ബെഡ്‌റൂമും വിസിറ്റിങ് റൂമും പുറത്തേക്ക് എക്‌സ്റ്റെന്റ് (സ്ലൈഡ് ഔട്ട്) ചെയ്യാനാവും.  വാഹനം നിര്‍ത്തിയിട്ടതിന് ശേഷം റൂമുകളുടെ വലിപ്പം വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലാണ് നിർമാണം. 

Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക, 4600 കോടിയുടെ ആസ്തി; ആളെ മനസ്സിലായോ?

ഇല്ലുമിനേറ്റ് ചെയ്യുന്ന എം ലോഗോയും ഈ കാരവാനിൽ കാണാം. കാരവാന്റെ പിറകിലും എം ലോഗോ നല്‍കിയിട്ടുണ്ട്. പഎല്‍ഇഡി ഹെഡ്‌ലാമ്പ്, വോള്‍വോയുടെ റിയര്‍വ്യൂ മിററുകള്‍, കണക്ടഡ് എല്‍ഇഡി ടെയ്ല്‍ലാമ്പ്, സിസിടിവി ക്യാമറകള്‍ തുടങ്ങിയവയും ഈ കാരവാന്റെ പ്രത്യേകതകളാണ്.

Also Read: മഞ്ജു വാര്യരുടെ ആസ്തി അറിയാമോ?

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: