scorecardresearch

Vaibhav Suryavanshi: വൈഭവ് സൂര്യവൻഷിയുടെ ആസ്തി എത്രയെന്ന് അറിയുമോ?

Vaibhav Suryavanshi Net Worth: 30 ലക്ഷം രൂപയായിരുന്നു ഐപിഎൽ താര ലേലത്തിൽ വൈഭവിന്റെ അടിസ്ഥാന വില. ഇതാണ് 1.1 കോടി രൂപയായി ഉയർന്നത്. രാജസ്ഥാൻ അത്രയും പണം മുടക്കിയത് വെറുതെയായതുമില്ല

Vaibhav Suryavanshi Net Worth: 30 ലക്ഷം രൂപയായിരുന്നു ഐപിഎൽ താര ലേലത്തിൽ വൈഭവിന്റെ അടിസ്ഥാന വില. ഇതാണ് 1.1 കോടി രൂപയായി ഉയർന്നത്. രാജസ്ഥാൻ അത്രയും പണം മുടക്കിയത് വെറുതെയായതുമില്ല

author-image
WebDesk
New Update
MS Dhoni, Vaibhav Suryavanshi

MS Dhoni, Vaibhav Suryavanshi: (Rajasthan Royals, Instagram)

Vaibhav Suryavanshi Net Worth: ഐപിഎൽ പതിനെട്ടാം സീസണിന്റെ കണ്ടെത്തലാണ് വൈഭവ് സൂര്യവൻഷി. ഈ പതിനാലുകാരൻ ക്രിക്കറ്റിൽ എത്ര ഉയരങ്ങൾ താണ്ടും എന്നതിലേക്ക് ആകാംക്ഷയോടെയാണ് എല്ലാവരും നോക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള വൈഭവിന്റെ വരവ് അധികം വൈകില്ല എന്ന് പറയുന്നവരുണ്ട്. ഐപിഎല്ലിലെ തന്റെ ആദ്യ സീസൺ പിന്നിടുമ്പോൾ വൈഭവ് സൂര്യവൻഷിയുടെ ആസ്തി എത്രയെന്ന് അറിയുമോ? 

Advertisment

ഐപിഎൽ താര ലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഒരു പതിനാലുകാരന് ഒരു കോടി രൂപയോ എന്ന് ചോദിച്ച് നെറ്റി ചുളിച്ചവർ നിരവധിയാണ്. എന്നാൽ ഐപിഎല്ലിൽ താൻ നേരിട്ട ആദ്യ പന്ത് സിക്സ് പറത്തി വൈഭവ് നയം വ്യക്തമാക്കി. തന്റെ മൂന്നാമത്തെ ഐപിഎൽ മത്സരത്തിൽ 35 പന്തിൽ നിന്ന് വൈഭവ് സെഞ്ചുറി നേടി റെക്കോർഡുകളും തിരുത്തി എഴുതി. 

Also Read: Cristiano Ronaldo: റൊണാൾഡോയുടെ പക്കലുള്ള ഏറ്റവും വിലയേറിയ വസ്തു ഏതെന്ന് അറിയുമോ?

നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പമാണ് വൈഭവ്. പതിനാല് വയസുള്ളപ്പോൾ നമ്മുടെയൊക്കെ പക്കൽ എത്ര രൂപ ഉണ്ടായിരുന്നു? ഈ പ്രായത്തിൽ വൈഭവ് സമ്പാദിച്ചത് 2.5 കോടി രൂപയാണ്. അതിൽ 1.1 കോടി രൂപ വരുന്നത് ഐപിഎല്ലിലെ പ്രതിഫലത്തിൽ നിന്നാണ്. 

Advertisment

ഐപിഎൽ സാലറി, മാച്ച് ഫീ, എൻഡോഴ്സ്മെന്റുകൾ എന്നിവയിൽ നിന്നാണ് വൈഭവിന്റെ ആസ്തി 2.5 കോടി രൂപയിൽ എത്തി നിൽക്കുന്നത്. അടുത്ത സീസണിൽ പെർഫോമൻസ് ബോണസ് ഉൾപ്പെടെ രാജസ്ഥാനിൽ നിന്ന് ലഭിക്കുമ്പോൾ വൈഭവിന്റെ വരുമാനം ഇനിയും കുതിച്ചുയരും എന്ന് വ്യക്തം.

Also Read: Smriti Mandhana: ആസ്തിയിൽ മുൻപിൽ മന്ഥാനയോ ബോയ്ഫ്രണ്ടോ? ആഡംബര ജീവിതം ഇങ്ങനെ

30 ലക്ഷം രൂപയായിരുന്നു കഴിഞ്ഞ താര ലേലത്തിലെ വൈഭവിന്റെ അടിസ്ഥാന വില. അതാണ് 1.1 കോടി രൂപയായി ഉയർന്നത്. ഇനി അടുത്ത താര ലേലത്തിലേക്ക് വൈഭവിന്റെ പേര് എത്തിയാൽ ഫ്രാഞ്ചൈസികൾ പണം വാരിയെറിയും എന്ന് ഉറപ്പാണ്. 

Also Read: ബോബി നമ്മളുദ്ദേശിച്ച ആളല്ല; വിവേക് ഒബ്റോയിയുടെ ആസ്തി എത്രയെന്നു കേട്ടാൽ ആരുമൊന്ന് അമ്പരക്കും

ഈ പ്രായത്തിൽ ഇത്ര വലിയ പ്രശസ്തിയിലേക്ക് മകൻ എത്തുന്നു എന്നതിൽ തനിക്ക് ആശങ്ക ഉണ്ടായിരുന്നതായി വൈഭവിന്റെ പിതാവ് പറഞ്ഞിരുന്നു. ഈ പ്രശസ്തി വൈഭവിനെ എങ്ങനെ ബാധിക്കും എന്നത് സംബന്ധിച്ചായിരുന്നു പിതാവിന്റെ ആശങ്ക. എന്നാൽ വൈഭവിന് കാര്യങ്ങൾ വ്യക്തമായി മനസിലായതായും ഇത് അവന്റെ ക്രിക്കറ്റ് യാത്രയുടെ തുടക്കം മാത്രമാണ് എന്ന് വൈഭവ് തിരിച്ചറിഞ്ഞതായും താരത്തിന്റെ പിതാവ് പറഞ്ഞു. 

Also Read: മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?

Vaibhav Suryavanshi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: