/indian-express-malayalam/media/media_files/uploads/2023/06/Parvathy-Krishna.jpg)
പാർവതി കൃഷ്ണ
ആരോഗ്യകരമായ ശരീരവും ആകാരഭംഗിയും നിലനിർത്താൻ ശ്രമിക്കുന്നവരെ അലട്ടുന്ന പ്രധാനപ്രശ്നമാണ് വയറിലെ അധിക കൊഴുപ്പ്. ഉദാസീനമായ ജീവിതശൈലിയും മോശം ഭക്ഷണക്രമവും കണക്കിലെടുക്കുമ്പോൾ വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത്, വെല്ലുവിളി നിറഞ്ഞ ഒരു പോരാട്ടമാണ്. എത്ര കഠിനമായി വ്യായാമം ചെയ്തിട്ടും, ഭക്ഷണം ക്രമീകരിച്ചിട്ടും, വയറു കുറയ്ക്കാൻ സാധിക്കുന്നില്ലാ എന്ന് പലരും പരാതി ഉയർത്താറുണ്ട്.
കൃത്യമായി വയറിലെ അധിക കൊഴുപ്പ് നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായി ശരീരം നിലനിർത്തുന്നതിനും വിദഗ്ധർ ഒട്ടനവധി മാർഗ്ഗ നിർദ്ദേശങ്ങളും നൽകാറുണ്ട്. എന്നാൽ ഇപ്പോൾ ട്രെൻഡിങ് ആകുന്നത് നടിയും ആവതാരികയുമായ പാർവതി കൃഷ്ണയുടെ ഒരു നുറുങ്ങു വിദ്യ. വളരെ എളുപ്പം വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു എനർജി ഡ്രിങ്കാണ് പാർവതി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തുന്നത്.
അത് തയ്യാറാക്കാൻ വേണ്ടുന്ന ചേരുവകൾ ഇവയാണ്:
- ഇഞ്ചി
- ജീരകം
- നാരാങ്ങ
- കറുവാപ്പട്ട
- വെള്ളം
- മഞ്ഞൾപ്പൊടി
തയ്യാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പിൽ വെച്ച് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അതിലേയ്ക്ക് ചതച്ച ഇഞ്ചി, ജീരകം, നാരങ്ങ നീരും അത് ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് എന്നിവ ചേർത്ത് കുറഞ്ഞ തീയിൽ തിളപ്പിച്ച് അര ഗ്ലാസ് വെള്ളം എന്ന അളവിൽ വറ്റിക്കുക. ഒരു ഗ്ലാസിൽ അൽപ്പം മഞ്ഞൾപ്പൊടി എടുത്ത് തിളപ്പിച്ച ഡ്രിങ്ക് ഒഴിച്ച് വെറും വയറ്റിൽ കുടിക്കുക.
ഗുണങ്ങൾ
ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ടതാണ് നാരങ്ങ. രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് മെറ്റബോളിസം പ്രക്രിയയെ കിക്ക്സ്റ്റാർട്ട് ചെയ്യാൻ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ട ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയ ബയോ ആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്ന ഇഞ്ചി വളരെയധികം ഗുണം ചെയ്യും. രാവിലെ ഇഞ്ചി വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആസക്തി നിയന്ത്രിക്കാനും സഹായിക്കും. പകൽ സമയത്ത് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കുന്നു.ശരിയായ ഭക്ഷണക്രമം പാലിക്കുന്നതിനൊപ്പം ഇത് ഉപയോഗിച്ചാൽ മാത്രമേ ഫലം ലഭിക്കൂ.
വെറുംവയറ്റിൽ ഈ എനർജി ഡ്രിങ്ക് കുടിച്ചതിനു ശേഷം അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ കഴിഞ്ഞതിനു ശേഷം മാത്രമേ ആഹാരം കഴിക്കാൻ പാടുള്ളൂ. കൂടാതെ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ നേരിടുന്നവർ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം സ്വീകരിച്ചതിനു ശേഷം മാത്രം ഇത് ഉപയോഗിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.