scorecardresearch

90 കിലോയിൽനിന്ന് 72 ലേക്ക്, 'ചന്തു ചാമ്പ്യനാകാൻ' നടത്തിയത് കഠിനപരിശ്രമം; മേക്കോവർ വീഡിയോയിൽ അതിശയിപ്പിച്ച് കാർത്തിക് ആര്യൻ

ആരെയും അതിശയിപ്പിക്കുന്ന ഫിസിക്കൽ ട്രെയിനിങ്ങിലൂടെയും ഡയറ്റിൽ മാറ്റം വരുത്തിയുമാണ് നടൻ ശരീര ഭാരം കുറച്ചത്. ശരീര ഭാരം കുറയ്ക്കാൻ വേണ്ടി നടത്തിയ കഠിനപരിശ്രമത്തിന്റെ വീഡിയോ നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

ആരെയും അതിശയിപ്പിക്കുന്ന ഫിസിക്കൽ ട്രെയിനിങ്ങിലൂടെയും ഡയറ്റിൽ മാറ്റം വരുത്തിയുമാണ് നടൻ ശരീര ഭാരം കുറച്ചത്. ശരീര ഭാരം കുറയ്ക്കാൻ വേണ്ടി നടത്തിയ കഠിനപരിശ്രമത്തിന്റെ വീഡിയോ നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
actor

കാർത്തിക് ആര്യൻ

കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ ശരീരത്തെ മാറ്റാനായി എന്ത് കഠിനപരിശ്രമത്തിനും ചില താരങ്ങൾ തയ്യാറാവാറുണ്ട്. ചിലർ കഥാപാത്രത്തിനുവേണ്ടി ശരീര ഭാരം കൂട്ടാറുണ്ട്, മറ്റു ചിലർ കുറയ്ക്കാറുമുണ്ട്. ബോളിവുഡ് നടൻ കാർത്തിക് ആര്യൻ പുതിയ ചിത്രത്തിനുവേണ്ടി 90 കിലോയിൽനിന്ന് 72 കിലോയായി ശരീര ഭാരം കുറച്ചിരിക്കുകയാണ്.

Advertisment

'ചന്തു ചാമ്പ്യൻ' ചിത്രത്തിനുവേണ്ടിയാണ് കാർത്തിക് ശരീര ഭാരം കുറച്ചത്. കാർത്തിക് ആര്യനെന്ന് തിരിച്ചറിയാനാകാത്ത വിധമായിരുന്നു ചിത്രത്തിനുവേണ്ടി താരം നടത്തിയ മേക്കോവർ. ആരെയും അതിശയിപ്പിക്കുന്ന ഫിസിക്കൽ ട്രെയിനിങ്ങിലൂടെയും ഡയറ്റിൽ മാറ്റം വരുത്തിയുമാണ് നടൻ ശരീര ഭാരം കുറച്ചത്. ശരീര ഭാരം കുറയ്ക്കാൻ വേണ്ടി നടത്തിയ കഠിനപരിശ്രമത്തിന്റെ വീഡിയോ നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഇന്ത്യയുടെ ആദ്യ പാരാലിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാക്കളായ മുരളീകാന്ത് പെട്കറെയാണ് കാര്‍ത്തിക് ആര്യന്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതിനുവേണ്ടിയായിരുന്നു താരത്തിന്റെ രൂപമാറ്റം. കാര്‍ത്തിക്കിന്റെ ശരീരത്തില്‍ 39 ശതമാനം ബോഡി ഫാറ്റുണ്ടായിരുന്നു. ഒന്നരവർഷം കൊണ്ട് സ്‌റ്റെറോയിഡുകള്‍ ഒന്നുമില്ലാതെ ബോഡി ഫാറ്റ് 7 ശതമാനം മാത്രമാക്കി കുറച്ചു.

Advertisment

14 മാസങ്ങളാണ് താരം വര്‍ക്കൗട്ട് അടക്കമുള്ള കാര്യങ്ങള്‍ ചെയ്തത്. ബോക്സിങ് പരിശീലിക്കുകയും, ഡയറ്റില്‍ മാറ്റം വരത്തുകയും ചെയ്തു. മധുരം കഴിക്കുന്നത് പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പുതിയ ചിത്രത്തിനുവേണ്ടി കാർത്തിക് നടത്തിയ കഠിനപരിശ്രമം ഫലം കണ്ടുവെന്നുതന്നെ പറയേണ്ടിവരും. ചിത്രത്തിന്റെ ട്രെയിലറിന് വൻസ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. 

Read More

Bollywood Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: