/indian-express-malayalam/media/media_files/omyby6Nan5EOhDqwYP1u.jpg)
സണ്ണി ലിയോൺ
ഗ്ലാമറസ് വേഷങ്ങളിലൂടെ അഭിനയരംഗത്ത് ചുവടുറപ്പിച്ച നടിയാണ് സണ്ണി ലിയോൺ. സണ്ണിയുടെ അരങ്ങേറ്റ ചിത്രമായ ജിസം 2 ബോളിവുഡിൽ വൻതരംഗമാണ് സൃഷ്ടിച്ചത്. പിന്നീടിങ്ങോട്ട് പോൺ താരം എന്ന ഇമേജിൽനിന്നും പുറത്തുകടക്കാൻ താരത്തിന് ഏറെ കഷ്ടപ്പെടേണ്ടിവന്നു. ഇപ്പോൾ കൊമേഴ്സ്യൽ ചിത്രങ്ങളിലും മികച്ച വേഷം ചെയ്യാൻ താരത്തിന് കഴിയുന്നുണ്ട്.
സണ്ണി ലിയോൺ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ക്വട്ടേഷൻ ഗ്യാങ്. തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രിയാമണി, ജാക്കി ഷ്റപ്, സാറ അർജുൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ചിത്രത്തിൽ തികച്ചും വ്യത്യസ്ത വേഷത്തിലാണ് സണ്ണി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽനിന്നുള്ള ഒരു വീഡിയോ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നീണ്ട തലമുടിയും പാവാടയും ഷർട്ടും ധരിച്ച് മൂക്കുത്തിയും വട്ടപ്പൊട്ടും വച്ചുള്ള സണ്ണി ലിയോണിനെ ഒറ്റനോട്ടത്തിൽ ആർക്കും തിരിച്ചറിയാനാവില്ല.
സണ്ണി പങ്കുവച്ച വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ പുതിയ സിനിമയ്ക്ക് എല്ലാവിധ ആശംസകളെന്നും പുതിയ ലുക്കിലും താരം വളരെ നന്നായിട്ടുണ്ടെന്നാണ് കമന്റുകൾ. ജൂലൈയിലാണ് ക്വട്ടേഷൻ ഗ്യാങ് തിയേറ്ററുകളിലെത്തുക. യഥാർത്ഥ ജീവിതത്തിലെ ചില സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു റിയലിസ്റ്റിക് സ്ത്രീ കേന്ദ്രീകൃത ക്രൈം ത്രില്ലർ ചിത്രമാണിത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.