scorecardresearch

സബ്യസാചി സ്യൂട്ടിൽ വ്യത്യസ്ത ഫാഷൻ​ ട്രെൻഡുമായി ആലിയ ഭട്ട്

സെലിബ്രിറ്റി ഫാഷൻ ഡിസൈനറായ സബ്യസാചിയുടെ വ്യത്യസ്തമായ ഔട്ട്ഫിറ്റിൽ വീണ്ടും സോഷ്യൽ മീഡിയ കീഴടക്കുകയാണ് ആലിയ ഭട്ട്

സെലിബ്രിറ്റി ഫാഷൻ ഡിസൈനറായ സബ്യസാചിയുടെ വ്യത്യസ്തമായ ഔട്ട്ഫിറ്റിൽ വീണ്ടും സോഷ്യൽ മീഡിയ കീഴടക്കുകയാണ് ആലിയ ഭട്ട്

author-image
Lifestyle Desk
New Update
Alia Bhatt

ആലിയ ഭട്ട്

അഭിനയ രംഗത്തും ഫാഷൻ​ രംഗത്തും നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് താരമാണ് ആലിയ ഭട്ട്. കുടുംബജീവിതം ആരംഭിച്ച ശേഷം പലപ്പോഴായി ബ്രേക്ക് എടുക്കേണ്ടി വരുന്ന താരങ്ങളിൽ നിന്നും വ്യത്യസ്തമായി തനിക്ക് താൽപ്പര്യമുള്ള എല്ലാ മേഖലകളിലും സജീവമാണ് താരം. ഇത്തരത്തിൽ പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളും സോഷ്യൽ മീഡിയയിലൂടെ ആലിയ പങ്കുവെയ്ക്കാറുമുണ്ട്. കാൻ ചലച്ചിത്ര മേളയിലെ താരത്തിൻ്റെ സ്റ്റണിങ് സാരി ലുക്ക് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. സബ്യസാചി മുഖർജിയായിരുന്നു ആലിയയുടെ ആ സാരിക്കു പിന്നിൽ. വീണ്ടും വ്യത്യസ്തമായ സബ്യസാചി ഔട്ട്ഫിറ്റിൽ ട്രെൻഡിങ്ങ് ആയിരിക്കുകയാണ് താരം.

Advertisment

Alia Bhatt Fashion

വ്യത്യസ്തമായ പാൻ്റ് ഔട്ട്ഫിറ്റിലുള്ള  ചിത്രങ്ങൾ ആലിയ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. വളരെക്കാലം ആകുന്നതിന് മുൻമ്പുള്ളത് എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പേസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലോറൽ പ്രൻഡിലുള്ള ഓഫ് വൈറ്റ് വി നെക്കിലുള്ള ബ്രാലെറ്റും, ഫുൾ സ്ലീവ് ജാക്കറ്റും, പ്ലെയ്ൻ പാൻ്റും, സബ്യസാചി ബെൽറ്റുമാണ് ആലിയ ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. ഗോൾഡൻ ബോർഡറുകളാണ് ജാക്കറ്റിന് കൊടുത്തിരിക്കുന്നത്. ഹൈ വെയ്സ്റ്റ് സ്റ്റൈലാണ് പാൻ്റ്. 

Alia Bhatt Fashion

പ്രയങ്ക കപാടിയ ആണ് ആലിയയുടെ ലുക്കിനു പിന്നിൽ.വി നെക്കിലുള്ള ഔട്ടഫിറ്റിന് ഇണങ്ങും വിധം രണ്ട് ലെയറുകളിലായുള്ള ക്രോസ് പെൻഡൻ്റോടു കൂടിയ മാലയും, വെള്ള കളറിലുള്ള ഹീലുമാണ് താരം അണിഞ്ഞിരിക്കുന്നത്.

Alia Bhatt Fashion

സാവ്‌ലീൻ കൗറാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ന്യൂഡ് മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

Advertisment

Alia Bhatt Fashion

മെസ്സി ആയിട്ടുള്ള അഴിച്ചിട്ട മുടി സൈഡ് പാർട്ടീഷനോടെ കൊടുത്തിരിക്കുന്നു. അമിത് താക്കൂറാണ് ആലിയയുടെ ഹെയർ സ്റ്റൈലിനു പിന്നിൽ.

Alia Bhatt Fashion

എല്ലായിപ്പോഴും ഏറ്റവും മികച്ച ഫാഷൻ​ സ്റ്റേറ്റ്മെൻ്റ്, തിളങ്ങുന്നു, സുന്ദരിയായ അമ്മ എന്നിങ്ങനെ ആരാധകർ ചിത്രത്തിനു കമൻ്റ് ചെയ്തിട്ടുണ്ട്.

Read More

Fashion Fashion Trends Alia Bhatt Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: