scorecardresearch

ട്രെഡീഷണൽ വസ്ത്രവും ആഭരണങ്ങളും, രാജകുമാരിയെപ്പോലെ സ്വാസിക

പരമ്പരാഗത മുസ്ലീം വധുവിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ലുക്കിലാണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പരമ്പരാഗത മുസ്ലീം വധുവിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ലുക്കിലാണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Swasika

സ്വാസിക

നടി, നൃത്തകി, ടെലിവിഷൻ ആവതാരിക എന്നീ നിലകളിൽ തിളങ്ങിനിൽക്കുന്ന താരമാണ് സ്വാസിക. സീരിയലിലൂടെയാണ് താരം പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചത്. ടെലിവിഷൻ ഷോകളിലാണ് സ്വാസിക ഇപ്പോൾ സജീവം. സാരിയിലും ലെഹങ്കയിലും മറ്റുമുള്ള  ധാരാളം ചിത്രങ്ങൾ താരം തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ തീർത്തും വ്യത്യസ്തമായ ട്രെഡീഷണൽ വസ്ത്രത്തിലുള്ള സ്വാസികയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Advertisment

'പരമ്പരാഗത വേഷത്തിൽ സൗന്ദര്യം പ്രകാശിപ്പിച്ചു കൊണ്ട് എന്ന തലക്കെട്ടോടെ' താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കോഴിക്കോട് റിയ ഡിസൈൻസിൻ്റെ കളക്ഷനിൽ നിന്നുമുള്ള ഔട്ട്ഫിറ്റാണ് സ്വാസിക അണിഞ്ഞിരിക്കുന്നത്. പരമ്പരാഗത മുസ്ലീം വധുവിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ലുക്കിലാണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Swasika Actress

ലൈറ്റ് മിൻ്റ് ഗ്രീൻ കളറിലുള്ള ലോങ് ടോപ്പും സ്കർട്ടുമാണ് താരം അണിഞ്ഞിരിക്കുന്നത്. ടോപ്പിൽ ഗോൾഡൻ സീക്വൻസ് വർക്കുകൾ നൽകിയിരിക്കുന്നു. ഫുൾ സ്ലീവും, വീ ഷേപ്പിലുള്ള നെക്കുമാണ് ടോപ്പിനു നൽകിയിരിക്കുന്നത്. 

Advertisment

Swasika Actress

ട്രെഡീഷണൽ കുന്തൻ വളകൾ ഇരു കൈകളിലും അണിഞ്ഞിട്ടുണ്ട്. കൂടാതെ ഗോൾഡൻ ഫിനിഷോടു കൂടിയ മോതിരങ്ങളും തിരഞ്ഞെടുത്തിരിക്കുന്നു

Swasika Actress

വീ നെക്കിലുള്ള ടോപ്പ് ആയതിനാൽ കഴുത്തിൽ ചേർന്നു കിടക്കുന്ന ട്രെഡീഷണൽ നെക്ലൈസും, ഇറങ്ങി കിടക്കുന്ന ലോങ് ചെയ്നിലുള്ള മാലയും മാച്ചിങ് അക്സസറിയിൽ ഉൾപ്പെടുന്നു. ഇവയ്ക്കൊപ്പം നെറ്റിച്ചുട്ടിയും റിങ് ഷെയ്പ്പിൽ ചെയ്നോടുകൂടിയ മൂക്കൂത്തിയും അണിഞ്ഞിട്ടുണ്ട്.

Swasika Actress

കട്ടികൂടിയ പുരികങ്ങളും ബ്ലെഷ്ഡ് ചീക്കും, ഡാർക്ക് മെറൂൺ കളറിലുള്ള ലിപ്ഷെയ്ഡുമാണ് എടുത്തു പറയേണ്ടത്. ഇരു കൈകളിലും പരമ്പരാഗത രീതിയിൽ മൈലാഞ്ചിയും അണിഞ്ഞിട്ടുണ്ട്. 

Swasika Actress

ടെലിവിഷൻ താരം പ്രേം ജേക്കബുമായുള്ള സ്വാസികയുടെ വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.

Read More

Fashion Lifestyle Serial Television Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: