scorecardresearch

ഇതാരാ അഴക് ദേവതയോ, വീണ്ടും മനം കവർന്ന് ജാൻവി കപൂർ

ജാൻവിയുടെ സ്റ്റണ്ണിങ് യെല്ലോ സ്യൂട്ട് പഞ്ചാബിന്റെ തനത് പാരമ്പര്യത്തെ ഓർമപ്പെടുത്തുന്നതായിരുന്നു

ജാൻവിയുടെ സ്റ്റണ്ണിങ് യെല്ലോ സ്യൂട്ട് പഞ്ചാബിന്റെ തനത് പാരമ്പര്യത്തെ ഓർമപ്പെടുത്തുന്നതായിരുന്നു

author-image
Lifestyle Desk
New Update
Janhvi Kapoor

ജാൻവി കപൂർ

പുതിയ ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് മാഹിയുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി ജാൻവി കപൂർ. ചിത്രത്തിന്റെ പ്രൊമോഷന് വ്യത്യസ്ത ഔട്ട്ഫിറ്റുകളിലെത്തി ഫാഷൻ പ്രേമികളെ വിസ്മയിപ്പിക്കുകയാണ് താരം.

Advertisment

actress

ജാൻവിയുടെ പിങ്ക് ആൻഡ് യെല്ലോ പാട്ടിയാല സ്യൂട്ടിലുള്ള പുതിയ ചിത്രങ്ങളാണ് ആരാധക മനം കവരുന്നത്. പഞ്ചാബിലെ ഛണ്ഡിഗഡിൽ പ്രൊമോഷന് എത്തിയപ്പോഴാണ് താരം പഞ്ചാബി പെൺകുട്ടിയായി എത്തിയത്. 

actress

ജാൻവിയുടെ സ്റ്റണ്ണിങ് യെല്ലോ സ്യൂട്ട് പഞ്ചാബിന്റെ തനത് പാരമ്പര്യത്തെ ഓർമപ്പെടുത്തുന്നതായിരുന്നു. സിൽവർ എംബ്രോയിഡറി വർക്കുകൾ നിറഞ്ഞതായിരുന്നു ജാൻവി ധരിച്ച കുർത്ത. കുർത്തയുടെ പുറകിൽ സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പേര് മഹിമ എന്നെഴുതിയത് ഔട്ട്ഫിറ്റിന്റെ പ്രത്യേകതയായിരുന്നു. 

actress

യെല്ലോ ടൈയും ഡൈയ്ഡ് ദുപ്പയും സ്യൂട്ടിനൊപ്പം ജാൻവി തിരഞ്ഞെടുത്തിരുന്നു. ദുപ്പട്ടയുടെ ബോർഡറിൽ പിങ്കും ഗോൾഡൻ കളറും ചേർന്നുള്ള വർക്കുകൾ നിറഞ്ഞതായിരുന്നു. ദുപ്പട്ടയുടെ അറ്റത്ത് തന്റെ കഥാപാത്രത്തിന്റെ പേരായ മഹിമ എന്നത് ബ്രൈറ്റ് പിങ്ക് ലെറ്ററുകളിൽ ഉണ്ടായിരുന്നു.

Advertisment

actress

പിങ്ക് പട്ടിയാല സൽവാറും കൂടി ചേരുന്നതായിരുന്നു ഔട്ട്ഫിറ്റ്. പിങ്ക് ആൻഡ് യെല്ലോ വളകളും സിൽവർ കമ്മലുകളും ജാൻവി അണിഞ്ഞിരുന്നു. പിങ്ക് പഞ്ചാബി ചെരുപ്പുകൾ ജാൻവിയുടെ പാരമ്പര്യ ലുക്കിനെ കൂടുതൽ ആകർഷണീയമാക്കി.

actress

ബ്രൈറ്റ് പിങ്ക് ലിപ്സ്റ്റിക്ക് താരത്തിന്റെ ചുണ്ടുകൾക്ക് ഗ്ലാമറസ് ടച്ച് നൽകുന്നതും സ്യൂട്ടിന് ഇണങ്ങുന്നതുമായിരുന്നു. പിങ്ക് ഐഷാഡോ കണ്ണുകൾക്ക് കൂടുതൽ ബ്രൈറ്റ്നസ് നൽകി. നെറ്റിയിലെ ചുവന്ന പൊട്ട് പാരമ്പര്യത്തിന്റെ പ്രതീകമായിരുന്നു.

Read More

Jhanvi Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: