/indian-express-malayalam/media/media_files/p68IjrlMAkLUqWxC3hrN.jpg)
പ്രിയങ്ക ചോപ്ര
ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ ബുഗരിയുടെ 140-ാമത് വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ പഴയ ഹോളിവുഡ് സിനിമാ സ്റ്റൈലിലാണ് പ്രിയങ്ക ചോപ്ര എത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഓഫ്ഷോൽഡർ ഡെൽ കോർ ഡ്രസാണ് പ്രിയങ്ക ധരിച്ചത്. പ്രിയങ്കയുടെ ഫാഷൻ ലുക്കിൽ ശ്രദ്ധേയമാണ് കഴുത്തിലെ വലിയ ഡമണ്ട് ചോക്കറായിരുന്നു.
2800 മണിക്കൂറുകൾ എടുത്താണ് 140 കാരറ്റ് ഡയമണ്ടുകൾ കൊണ്ടുള്ള ഈ സെർപെന്റി അറ്റേർണ നെക്ലേസ് നിർമ്മിച്ചത്. 43 മില്യൻ ഡോളർ (ഏകദേശം 358) ആണ് ഈ നെക്ലേസിന്റെ വില.
ബുഗരിയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറാണ് പ്രിയങ്ക ചോപ്ര. റോമിലായിരുന്നു ബ്രാൻഡിന്റെ വാർഷിക പരിപാടികൾ നടന്നത്. പുതിയ ഹെയർസ്റ്റൈലിൽ സ്റ്റണ്ണിങ് ലുക്കിലാണ് പ്രിയങ്ക പരിപാടിക്ക് എത്തിയത്. താരത്തിന്റെ ഷോർട്ട് ബോബ് കട്ട് ഔട്ട്ഫിറ്റിന് തികച്ചും ഇണങ്ങുന്നതായിരുന്നു.
'ഹെഡ്സ് ഓഫ് സ്റ്റേറ്റ്' ആണ് പ്രിയങ്കയുടെ അടുത്ത ഹോളിവുഡ് ചിത്രം. 'ദി ബ്ലഫ്' ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. ഒരു പുതിയ ചിത്രത്തിന്റെ നിർമ്മാതാവായും പ്രിയങ്ക എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Read More
- ഔട്ട്ഫിറ്റിൽ വീണ്ടും ക്രിക്കറ്റ് പരീക്ഷണവുമായി ജാൻവി കപൂർ
- ബ്ലാക്ക് ബോഡികോൺ ഡ്രസും ഡെനിം ജാക്കറ്റും; മെറ്റേർണിറ്റി ഫാഷനിലും തിളങ്ങി ദീപിക
- ഗ്ലാമറസ് ലുക്ക് വിട്ട് ദാവണിയിൽ നാടൻ സുന്ദരിയായി ദീപ്തി സതി
- വൈൻ കളർ ഔട്ട്ഫിറ്റിൽ ബോൾഡ് ലുക്കിൽ സാമന്ത
- സ്വന്തമായി ഫാം ഹൗസ്, 70 ലക്ഷത്തിന്റെ കാർ, ലക്ഷങ്ങൾ വിലവരുന്ന മിനിഡ്രസും ബാഗും; സുഹാന ഖാന്റെ ആസ്തി 13 കോടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us