/indian-express-malayalam/media/media_files/LdoYYgIyaAROH1xWq93j.jpg)
സാമന്ത
ഇൻസ്റ്റഗ്രാമിൽ അടുത്തിടെയായി സ്റ്റൈലിഷ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഫാഷൻ പ്രേമികൾക്കിടയിൽ സാമന്ത ശ്രദ്ധ നേടിയിട്ടുണ്ട്. വൈൻ കളർ ഔട്ട്ഫിറ്റിലുള്ള സാമന്തയുടെ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
ക്രെഷ ബജാജ് ആണ് ഈ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്ലങിങ് സ്വീറ്റ്ഹാർട്ട് നെക്‌ലൈനും ബ്രോഡ് ഹാൾട്ടർ സ്ട്രാപ്പുകളുമുള്ള ഷോർട്ട് ടോപ്പ് ഔട്ട്ഫിറ്റിന് ക്ലാസിക് ടച്ച് നൽകുന്നുണ്ട്. ടോപ്പിലെ ഷോർട്ട് മിഡ്റിഫ് സ്ലിറ്റ് ട്രെൻഡി ലുക്ക് നൽകുന്നതാണ്.
വൈഡ് ലഗ് ട്രൗസറുകളാണ് ടോപ്പിനൊപ്പം സാമന്ത ധരിച്ചിട്ടുള്ളത്. ഇരുവശങ്ങളിലും പോക്കറ്റുകളും ഉണ്ട്.
സാമന്തയുടെ മേക്കപ്പും ആകർഷണീയമാണ്. ബെറി ടോൺഡ് ലിപ്സ്റ്റിക്കും സോഫ്റ്റ് പിങ്കിലുള്ള ഐഷാഡോയുമാണ് മേക്കപ്പിൽ ഉൾപ്പെട്ടിട്ടുള്ളത്. നഖങ്ങൾക്ക് ഔട്ട്ഫിറ്റിന് ചേരുന്ന വൈൻ നിറത്തിലുള്ള നെയിൽ പോളിഷാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
രാജ് ആൻഡ് ഡികെയുടെ സിറ്റാടൽ: ഹണി ബണ്ണി എന്ന സീരീസാണ് സാമന്തയുടെ പുതിയ പ്രോജക്ട്. വരുൺ ധവാനൊപ്പമുള്ള ഈ സീരിസ് ആമസോൺ പ്രൈമിലാണ് കാണാൻ സാധിക്കുക.
Read More
- സ്വന്തമായി ഫാം ഹൗസ്, 70 ലക്ഷത്തിന്റെ കാർ, ലക്ഷങ്ങൾ വിലവരുന്ന മിനിഡ്രസും ബാഗും; സുഹാന ഖാന്റെ ആസ്തി 13 കോടി
- ഹീരമാണ്ഡിയിലെ രാജകുമാരിയായി മിയ ജോർജ്, 'ബ്യൂട്ടി ക്യൂൻ' എന്ന് ആരാധകർ
- 40 ലും ഹോളിവുഡ് ക്ലാസിക് ലുക്കിൽ ഗ്ലാമറസായി കരീന കപൂർ
- അനന്ത്-രാധിക പ്രീ വെഡ്ഡിങ്; സ്റ്റൈലിഷ് ലുക്കിൽ ഇറ്റലിയിലേക്ക് പറന്ന് ബി ടൗൺ സുന്ദരിമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.