scorecardresearch

ഹീരമാണ്ഡിയിലെ രാജകുമാരിയായി മിയ ജോർജ്, 'ബ്യൂട്ടി ക്യൂൻ' എന്ന് ആരാധകർ

ഫത്തീസിൻ്റെ അനാർക്കലി കളക്ഷനിലെ സീൽ സ്യൂട്ടിലുള്ളചിത്രങ്ങൾ മിയ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്

ഫത്തീസിൻ്റെ അനാർക്കലി കളക്ഷനിലെ സീൽ സ്യൂട്ടിലുള്ളചിത്രങ്ങൾ മിയ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്

author-image
Lifestyle Desk
New Update
actress

മിയ ജോർജ്ജ്

ലാളിത്യം കൊണ്ടും അഭിനയ മികവു കൊണ്ടും ആരാധക മനസ്സിൽ ഇടം നേടിയ താരമാണ് മിയ ജോർജ്. ഒട്ടനവധി നല്ല കഥാപാത്രങ്ങളാണ് മലയാള സിനിമയ്ക്കായി താരം സമ്മാനിച്ചിട്ടുള്ളത്.  നാച്വറൽ ബ്യൂട്ടി എന്നൊക്കെ ആരാധകർ വിശേഷിപ്പിക്കുന്ന മിയ തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്ന കുറച്ചു ചിത്രങ്ങളാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടിയെടുത്തിരിക്കുന്നത്. ടിഷ്യൂ മെറ്റീരിയലിലുള്ള ഗോൾഡൻ​ കളർ പലാസോയും ടോപ്പുമാണ് ചിത്രത്തിൽ താരം അണിഞ്ഞിരിക്കുന്നത്. 

Advertisment

ഫത്തീസിൻ്റെ അനാർക്കലി കളക്ഷനിൽ നിന്നുള്ള സീൽ സ്യൂട്ടാണിത്. ചാംപേയ്ൻ​ ഗോൾഡ് കളറാണ് ഈ അനാർക്കലി സെറ്റിന്. റോയൽ ലുക്ക് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സീക്വൻസും മുത്തുകളും ഉപയോഗിച്ചുള്ള ബോർഡർ വർക്കുകളാണ് പലോസോയുടെയും ടോപ്പിൻ്റെയും പ്രത്യേകത. ജോർജറ്റ് ടിഷ്യുവിലാണ് പാൻ്റും ടോപ്പും. അതിനു ചേരുന്ന വിധം ടിഷ്യൂ മെറ്റീരിയലിൽ തന്നെയുള്ള ദുപ്പട്ടയും നൽകിയിരിക്കുന്നു. ദുപ്പട്ട ബോർഡറിലും ഹെവി വർക്കുകൾ കാണാം. 35000 രൂപയാണ്  അനാർക്കലി സ്യൂട്ടിൻ്റെ വില.

Miya George Anarkali Suit

ശബരിനാഥ് കെയാണ് മിയയുടെ  ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഹെവിയായിട്ടുള്ള റിങ് ജിമിക്കി കോമ്പിനേഷനിലുള്ള ഗോൾഡൻ കമ്മലും വെള്ള മുത്തുകൾ പതിപ്പിച്ച മോതിരവുമാണ് ഔട്ട്ഫിറ്റിനൊപ്പം അണിഞ്ഞിരിക്കുന്നത്. ഹൈ ബൺ രീതിയിൽ പിറകിലേയ്ക്ക് കെട്ടി വെച്ചിരിക്കുന്ന മുടിയിൽ വൈറ്റ് ബീഡ്സും കൊടുത്തിരിക്കുന്നു. വളരെ ലൈറ്റ് ആയിട്ടുള്ള മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്. റോയൽ ഗോൾഡൻ​ നിറത്തിലുള്ള വസ്ത്രം ആയതിനാൽ ന്യൂഡ് ഷേയ്ഡുകൾക്കാണ് മേക്കപ്പിൽ പ്രാധാന്യം നൽകിയിരിക്കുന്നത്.

കുറച്ചു സമയത്തേക്ക് ഹീരാമണ്ഡി നായികയായി തോന്നിയെന്ന ക്യാപ്ഷനോടെയാണ് മിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ബ്യൂട്ടി ക്യൂൻ, വളരെ നന്നായിട്ടുണ്ട്, സുന്ദരിയാണ് എന്നിങ്ങനെ ആരാധകരുടെ ധാരാളം കമൻ്റുകളും കാണാം.

Advertisment

Read More

Fashion Miya George Malayalam Actress Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: