scorecardresearch

സ്വന്തമായി ഫാം ഹൗസ്, 70 ലക്ഷത്തിന്റെ കാർ, ലക്ഷങ്ങൾ വിലവരുന്ന മിനിഡ്രസും ബാഗും; സുഹാന ഖാന്റെ ആസ്തി 13 കോടി

24 കാരിയായ സുഹാനയ്ക്ക് ഇപ്പോൾതന്നെ കോടികളുടെ ആസ്തിയുണ്ട്. 13 കോടിയാണ് സുഹാനയുടെ ആസ്തിയെന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്

24 കാരിയായ സുഹാനയ്ക്ക് ഇപ്പോൾതന്നെ കോടികളുടെ ആസ്തിയുണ്ട്. 13 കോടിയാണ് സുഹാനയുടെ ആസ്തിയെന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്

author-image
Lifestyle Desk
New Update
actress

സുഹാന ഖാൻ

ഷാരൂഖ് ഖാനെപ്പോലെ മകൾ സുഹാന ഖാനും അഭിനയത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അഭിനയമാണ് തനിക്ക് ഇഷ്ടമെന്ന് മുൻപേതന്നെ സുഹാന വെളിപ്പെടുത്തിയിട്ടുണ്ട്. ഷാരൂഖിനും അതിനോട് വിയോജിപ്പില്ല. പഠനം പൂർത്തിയാക്കിയശേഷം അഭിനയത്തിലേക്ക് എന്നാണ് ഷാരൂഖ് മകളോട് പറഞ്ഞിരിക്കുന്നത്. 

Advertisment

24 കാരിയായ സുഹാനയ്ക്ക് ഇപ്പോൾതന്നെ കോടികളുടെ ആസ്തിയുണ്ട്. 13 കോടിയാണ് സുഹാനയുടെ ആസ്തിയെന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. വിവിധ പ്രോജക്ടുകൾക്ക് വാങ്ങുന്ന പ്രതിഫലം, ലക്സ് പോലുള്ള ചില പരസ്യ ബ്രാൻഡുകളിൽനിന്നുള്ള വരുമാനം എന്നിവയാണ് സുഹാനയുടെ പ്രധാന വരുമാന സ്രോതസുകളായി പറയുന്നത്. ഇന്ത്യയിലെ ധനികനായ സിനിമാതാരങ്ങളിൽ ഒരാളാണ് സുഹാനയുടെ പിതാവ് ഷാരൂഖ് ഖാൻ. 6,300 കോടിയാണ് ഷാരൂഖിന്റെ ആസ്തി. 

സുഹാനയുടെ പക്കൽ ചില വിലകൂടിയ വസ്തുക്കളുമുണ്ട്. അലിബാഗിലെ താൽ വില്ലേജിൽ സുഹാനയ്ക്ക് ഒരു ഫാം ഹൗസുണ്ട്. 12.91 കോടിക്കാണ് സുഹാന ഈ ഫാം ഹൗസ് വാങ്ങിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. സ്റ്റാംപ് ഡ്യൂട്ടിയായി 77.46 ലക്ഷം നൽകി. ഒന്നര ഏക്കറിലെ ഭൂമിയിൽ മൂന്നു വീടുകളാണുള്ളതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 2024 ൽ താൽ വില്ലേജിൽതന്നെ 9.5 കോടിക്ക് സുഹാന മറ്റൊരു കൃഷി ഭൂമി കൂടി വാങ്ങിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

actress

Advertisment

സുഹാനയുടെ പക്കൽ ഒരു ഔഡി എ6 ഉണ്ട്. ഷാരൂഖ് ഖാൻ മകൾക്ക് സമ്മാനമായി നൽകിയതാണിത്. 70 ലക്ഷമാണ് ഈ കാറിന്റെ വിലയായി ഡിഎൻഎ ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുഹാനയുടെ വസ്ത്ര കളക്ഷനിൽ ഒരു ബ്ലാക്ക് ബാൽമെയ്ൻ മിനി ഡ്രസ് ഉണ്ട്. 2,70,000 രൂപയാണ് ഇതിന്റെ വിലയായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഡംബര ബാഗുകളുകളുടെ വലിയൊരു കളക്ഷനും സുഹാനയ്ക്കുണ്ട്. ഇക്കൂട്ടത്തിൽ മിന്റ് ഗ്രീൻ പ്രദ ബ്രഷ്ഡ് ലെതർ മിനി ബാഗുമുണ്ട്. 1.23 ലക്ഷമാണ് ഈ ബാഗിന്റെ വില.

Read More

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: