/indian-express-malayalam/media/media_files/mdFMYUJP3YOPTACNdMRP.jpg)
ദീപ്തി സതി
അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകളിലൂടെ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വിമർശനം നേരിട്ടിട്ടുള്ള നടിയും മോഡലുമാണ് ദീപ്തി സതി. എങ്കിലും ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിന് താരം ഒരിക്കലും മടി കാണിച്ചിട്ടില്ല. ഇത്തവണ അതിൽ നിന്നും വ്യത്യസ്തമായി ദാവണിയിൽ നാടൻ സുന്ദരിയായി പോസ് ചെയ്തു നിൽക്കുന്ന തൻ്റെ ചിത്രങ്ങൾ ദീപ്തി ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/Lo4dTp7TWhhkfKJAWAEX.jpg)
'സജ്ജനയെ കാത്തിരിക്കുന്ന' എന്ന ക്യാപ്ഷനോടെയാണ് ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡാർക്ക് വയലറ്റ് കളറിലുള്ള ദാവണിയാണ് ചിത്രത്തിൽ താരം ധരിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/CDuKvEzT5HbkAujZsquy.jpg)
 ധാവണിയുടെ പാവാടയിലും ബ്ലൗസിലും വീതിയിലുള്ള ഗോൾഡൻ ബോർഡറും കാണാം. 
/indian-express-malayalam/media/media_files/WGEWUbKaVglJhXZVpSOi.jpg)
താരുണ്യ വി കെയാണ് ദീപ്തിയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഹാഫ് സ്ലീവിലുള്ള കൈകളാണ് ബൗസിനു നൽകിയിരിക്കുന്നത്.  കട്ടികുറഞ്ഞ സാറ്റിൻ മെറ്റീരിയലിലുള്ള ദാവണി സെറ്റ് ഡിനെയ്റ ബൊട്ടീക്കിൻ്റെയാണ്. 
/indian-express-malayalam/media/media_files/Hx8DhKSonSJ3iwbHJwXB.jpg)
 
സിൽമോർ ജുവലറിയുടെ മാച്ചിങ് അക്സസറികളാണ് അണിഞ്ഞിരിക്കുന്നത്. അതിൽത്തന്നെ സ്റ്റോൺ വർക്കുകളുള്ള കമ്മലാണ് ഹൈലൈറ്റ്. ഹെവി ഹാങിങ് ഇയർറിങ്ങാണിത്.
/indian-express-malayalam/media/media_files/10UeHzalffw4rPEQIvTN.jpg)
അഴിച്ചിട്ട മുടിയും അധികം മേക്കപ്പുകളൊന്നുമില്ലാതെ സിംപിൾ ആയിട്ടുള്ള ലുക്കുമാണ് ദീപിതി തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/NLautU1J5Bfrfx8W96Ay.jpg)
വാരണാസിയിലെ രാംനഗർ കോട്ടയുടെ മുൻമ്പിൽ നിന്നും എടുത്ത ചിത്രങ്ങളാണിത്.
Read More
- വൈൻ കളർ ഔട്ട്ഫിറ്റിൽ ബോൾഡ് ലുക്കിൽ സാമന്ത
 - സ്വന്തമായി ഫാം ഹൗസ്, 70 ലക്ഷത്തിന്റെ കാർ, ലക്ഷങ്ങൾ വിലവരുന്ന മിനിഡ്രസും ബാഗും; സുഹാന ഖാന്റെ ആസ്തി 13 കോടി
 - ഹീരമാണ്ഡിയിലെ രാജകുമാരിയായി മിയ ജോർജ്, 'ബ്യൂട്ടി ക്യൂൻ' എന്ന് ആരാധകർ
 - 40 ലും ഹോളിവുഡ് ക്ലാസിക് ലുക്കിൽ ഗ്ലാമറസായി കരീന കപൂർ
 - അനന്ത്-രാധിക പ്രീ വെഡ്ഡിങ്; സ്റ്റൈലിഷ് ലുക്കിൽ ഇറ്റലിയിലേക്ക് പറന്ന് ബി ടൗൺ സുന്ദരിമാർ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us