/indian-express-malayalam/media/media_files/dOAJyDI9Hdy3UUQEN35l.jpg)
ജാൻവി കപൂർ
ജാൻവി കപൂറും, രാജ്കുമാർ റാവുവും മുഖ്യ വേഷത്തിലെത്തുന്ന മിസ്റ്റർ ആൻഡ് മിസിസ് മാഹി എന്ന സിനിമ മേയ് 31 തിയേറ്ററുകളിലെത്തി. ക്രിക്കറ്റ് കഥാപശ്ചാത്തലമായി വരുന്ന സിനിമയുടെ പ്രൊമോഷൻ ഏറെ ചർച്ചാ വിഷയമായിരുന്നു. ജാൻവി കപൂറിൻ്റെ പ്രൊമോഷൻ ഔട്ട്ഫിറ്റുകളാണ് ഇതിനു പ്രധാന കാരണം. ക്രിക്കറ്റ് ബോൾ പേഴ്സും സാരിയും, ക്രിക്കറ്റ് സ്റ്റേഡിയം തന്നെ സാരിയിൽ പ്രിൻ്റ് ചെയ്തും, ഗ്രൗണ്ട് പിച്ച് പോലെയുള്ള ബൗസ് ധരിച്ചും അങ്ങനെ ക്രിക്കറ്റ് ആവേശം കൂടെ കൊണ്ടു നടക്കുകയായിരുന്നു ഓരോ പ്രൊമോഷനിലും ജാൻവി.
താരത്തിൻ്റെ ഇതേ ആവേശം തെളിയിക്കുന്ന പുതിയ ചിത്രങ്ങളാണ് സ്റ്റൈലിസ്റ്റായ ആമി പാട്ടേൽ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിനിമയ്ക്കാണോ അതോ ഫാഷനാണോ സ്റ്റൈലിങ് ആണോ ശ്രദ്ധിക്കപ്പെടേണ്ടത് എന്ന് ആശങ്ക ഉണ്ടാക്കുന്ന തരത്തിലുള്ള ഔട്ട്ഫിറ്റിലാണ് ഇത്തവണയും ജാൻവി ആരാധകർക്കു മുൻമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഡെനീം മെറ്റീരിയലിൽ ഹാൻഡ് എംബ്രോയിഡറി ചെയ്ത ക്രിക്കറ്റ് തീം നൽകിയിരിക്കുന്ന ജംമ്പ് സ്യൂട്ട് ധരിച്ച ജാൻവിയെയാണ് ചിത്രങ്ങളിൽ കാണുന്നത്.
സിൽവർ എംബ്രോയിഡറിയിൽ ക്രിക്കറ്റ് ബൗളും ബാറ്റും കളിക്കാരും കാണികളും എന്തിനേറെ പറയുന്നു വേൾഡ് കപ്പിൻ്റെ മോഡൽത്തന്നെ ഔട്ട്ഫിറ്റിൽ വ്യക്തമായി കാണാം.
ജെയ്ഡ് ബൈ എകെയുടേതാണ് ഈ കസ്റ്റം ഡിസൈൻഡ് ഔട്ട്ഫിറ്റ്. ആമി പാട്ടേലും ജാൻവി ജേതിയും, അനൂഷ്കയുമാണ് ജാൻവിയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. മോണിക്ക ഷാ ആണ് ഔട്ട്ഫിറ്റ് ഡിസൈനിനു പിന്നിൽ. ഹീരാമണ്ഡി സിനിമയിലെ ആൻ്റിക് കളക്ഷനു പിന്നിൽ പ്രവർത്തിച്ച ശ്രീപരമാനി ജൂവൽസിൻ്റെ കസ്റ്റം മെയ്ഡ് നെക്ലസാണ് മാച്ചിങ് അക്സസറികളിൽ എടുത്തു പറയേണ്ടത്. ഗോൾഡിൽ തീർത്ത സ്റ്റംമ്പ് കൊണ്ടുള്ള ചെയ്നിൽ ക്രിക്കറ്റ് ബാറ്റും, ഹെൽമെറ്റും, ഒപ്പം ബാറ്റ് കൊണ്ടുള്ള ലോക്കറ്റിലുമാണ് ഈ മാല പണിതിരിക്കുന്നത്.കൂടാതെ ബാറ്റിൽ ഡയമണ്ട് സ്റ്റോണുകളും കാണാം.
ക്രിക്കറ്റ് സീസൺ ആഘോഷമാക്കിയ മറ്റൊരു സിനിമ പ്രൊമോഷനും ഇതുവരെ കണ്ടിട്ടല്ല എന്നാണ് ചില ആരാധകർ ചിത്രത്തിനു കമൻ്റു ചെയ്തിരിക്കുന്നത്.
Read More
- ബ്ലാക്ക് ബോഡികോൺ ഡ്രസും ഡെനിം ജാക്കറ്റും; മെറ്റേർണിറ്റി ഫാഷനിലും തിളങ്ങി ദീപിക
- ഗ്ലാമറസ് ലുക്ക് വിട്ട് ദാവണിയിൽ നാടൻ സുന്ദരിയായി ദീപ്തി സതി
- വൈൻ കളർ ഔട്ട്ഫിറ്റിൽ ബോൾഡ് ലുക്കിൽ സാമന്ത
- സ്വന്തമായി ഫാം ഹൗസ്, 70 ലക്ഷത്തിന്റെ കാർ, ലക്ഷങ്ങൾ വിലവരുന്ന മിനിഡ്രസും ബാഗും; സുഹാന ഖാന്റെ ആസ്തി 13 കോടി
- ഹീരമാണ്ഡിയിലെ രാജകുമാരിയായി മിയ ജോർജ്, 'ബ്യൂട്ടി ക്യൂൻ' എന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.