/indian-express-malayalam/media/media_files/qNUM3f55k1KkzSkhyqcP.jpg)
പുതിയതായി വിപണിയിൽ ഇറങ്ങുന്ന സ്പ്ലിറ്റ് എസികൾ ഉപയോഗിക്കുവാനും സർവീസിങ്ങും വളരെ എളുപ്പമാണ്
ഉഷ്ണ തരംഗം ആഞ്ഞടിക്കുന്ന ഈ വേനൽകാലത്ത് ഒരു എസി വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാത്തവർ ഉണ്ടാകില്ല. വ്യത്യസ്ത കമ്പനികൾ ഏവരെയും ആകർഷിക്കുന്ന ഓഫറുകളോടെ വിപണിയിൽ സജീവവുമാണ്. അതിനാൽത്തന്നെ ആദ്യകാലങ്ങളെ അപേക്ഷിച്ച് എസി വാങ്ങുവാൻ എല്ലാവർക്കും സാധിക്കുന്നു.
ചൂടിൽ നിന്നും രക്ഷനേടാൻ മാത്രമാണ് വാങ്ങുന്നതെങ്കിലും സ്ഥിരമായി ഉപയോഗിക്കേണ്ടതിനാൽ മികച്ച എസിയല്ല തിരഞ്ഞെടുക്കുന്നതെങ്കിൽ വൈദ്യുതി ഉപഭോഗത്തെ ബാധിക്കും. അതിനായി വിപണിയിൽ ലഭ്യമായ എസികളുടെ പ്രത്യേകതകളും അവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു തുടങ്ങിയ ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
എസികൾ പലതരം
വിൻ്റോ എസികളും സ്പ്ലിറ്റ് എസികളും
സ്പ്ലിറ്റ് എസിയുമായി താരതമ്യപ്പെടുത്തുമ്പോൾ വിൻ്റോ എസികൾക്ക് വില കുറവാണ്. അത് ഘടിപ്പിക്കുവാനും എളുപ്പമാണ്. എന്നാൽ കൂടുതൽ പ്രവർത്തനക്ഷമതയുള്ളവയാണ് സ്പ്ലിറ്റ് എസികൾ. വളരെ കുറഞ്ഞ ശബ്ദത്തിൽ ആണ് അത് പ്രവർത്തിക്കുക. പുതിയതായി വിപണിയിൽ ഇറങ്ങുന്ന സ്പ്ലിറ്റ് എസികൾ ഉപയോഗിക്കുവാനും സർവീസിങ്ങും വളരെ എളുപ്പമാണ്. സ്പ്ലിറ്റ് എസികളിൽ ഇൻവേർറ്റർ ഉള്ളവ, ഇല്ലാത്തവ എന്നിങ്ങനെ രണ്ടു തരത്തിലാണുള്ളത്. വാങ്ങുമ്പോൾ ഇൻവേർറ്റർ എസി വാങ്ങുന്നതാവും നല്ല തീരുമാനം. ഊർജ്ജ സംരക്ഷണത്തിനും നല്ല കൂളിങ് ലഭിക്കുന്നതിനും ഇത് ഉപകാരപ്പെടും.
കൂളിങ് കപ്പാസിറ്റി
കൂളിങ് കപ്പാസിറ്റിയെ അടിസ്ഥാനമാക്കി പ്രധാനമായും നാല് വലുപ്പത്തിലാണ് എസി വിപണിയിൽ ലഭ്യമാകുന്നത്.0.8 ടൺ മുതൽ 2 ടൺ വരെയാണ്. എസിയുടെ വലുപ്പം കൂടുന്നതനുസരിച്ച് കൂളിങ്ങും വർധിക്കും. അന്തരീക്ഷതാപനില, ഫാനിൻ്റെ സ്പീഡ്, എസി മോഡ് എന്നിവയുടെ അടിസ്ഥാനത്തിൽ കൂളിങ്ങിന് വ്യത്യാസം ഉണ്ടായേക്കാം.
ഊർജ്ജ സംരക്ഷണ സ്റ്റാർ റെയ്റ്റിങ്
ഇന്ത്യയിൽ ലഭ്യമാകുന്ന പല ഇലക്ട്രോണിക് ഉൽപ്പന്നങ്ങളിലും സ്റ്റാർ റെയ്റ്റിങ്ങുകൾ കാണാറുണ്ട്. എത്രത്തോളം ഊർജ്ജം അത് സംരക്ഷിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ സ്റ്റാർ റെയ്റ്റിങ് കൊടുക്കുന്നത്. ഇത്തരത്തിൽ നോക്കുമ്പോൾ അഞ്ച് സ്റ്റാറുകൾ പരമാവധി ഊർജ്ജ കാര്യക്ഷമത വാഗ്ദാനം ചെയ്യുന്നു എന്നതിനെയാണ് സൂചിപ്പിക്കുന്നത്.
വൈദ്യുതി ഉപഭോഗം
എസിയുടെ വൈദ്യുതി ഉപഭോഗത്തെ സ്വാധീനിക്കുന്ന ഏതാനും ഘടകങ്ങളുണ്ട്.
- മുറിയിലെ താപനില
- പ്രവർത്തിക്കുന്ന സമയം
- പ്രവർത്തിക്കേണ്ട താപനില
- വൈദ്യുതി നിരക്ക്
- രാത്രി സമയത്തെ അപേക്ഷിച്ച് പകലായിരിക്കും ഏറ്റവും കൂടുതൽ ഊർജം എസി ഉപയോഗിക്കുന്നത്. രാത്രിയിലേതിനെ അപേക്ഷിച്ച് പകൽ താപനിലയിൽ ഉണ്ടാകുന്ന വ്യതിയാനമാണ് ഇതിനു കാരണം.
- ഊർജ സംരക്ഷണ സ്റ്റാർ റെയ്റ്റിങ് അനുസരിച്ചും, പ്രവർത്തന സമയം അനുസരിച്ചും എസി ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് വ്യത്യാസപ്പെട്ടിരിക്കും.
മികച്ച എസി ഏതാണ്?
സാംസങ്, എൽജി, ലോയിഡ്, മുതലായ നിരവധി കമ്പനികൾ ഇന്ത്യയിൽ എസി വിപണിയിലുണ്ട്. മിക്ക സ്പ്ലിറ്റ് എസികളും എയർ ഫിൽറ്ററിങ് പോലെയുള്ള ഒട്ടനവധി പ്രവർത്തന സവിശേഷതകളുമായാണ് വിപണിയിൽ ലഭ്യമായിരിക്കുന്നത്. മികച്ച എസി എന്ന് എടുത്തു പറയാൻ ആവില്ലെങ്കിലും സെയിൽ സപ്പോർട്ടോടു കൂടി ഇഷ്ടപ്പെട്ട ബ്രാൻഡ് തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക.
Read More
- ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബിൽ എങ്ങനെ കുറയ്ക്കാം?
- മുടികൊഴിച്ചില്‍ തടയാം, വീട്ടില്‍ തയ്യാറാക്കാവുന്ന ഈ ഹെയർമാസ്ക് പുരട്ടൂ
- ചർമ്മത്തിന് തിളക്കവും നിറവും കൂട്ടാൻ കുക്കുമ്പർ-തക്കാളി ഫെയ്സ്പാക്ക്
- കാൽപാദങ്ങളിലെ വീണ്ടു കീറൽ മാറ്റാം, എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ക്രീം
- വേനല്‍ക്കാലത്തും തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം, ഈ 7 സൂപ്പര്‍ഫുഡുകള്‍ കഴിച്ചോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.