/indian-express-malayalam/media/media_files/zeiNwYxIDg5L3jz5kFUG.jpg)
Photo Source: Pexels
വേനൽക്കാലത്ത് പലവിധ ചർമ്മപ്രശ്നങ്ങൾക്കുള്ള സാധ്യതയുണ്ട്. അതിനാൽ കാലാവസ്ഥ മാറ്റത്തിന് അനുസരിച്ച് ചർമ്മസംരക്ഷണത്തിന് പ്രാധാന്യം കൊടുക്കണം. മുഖം എപ്പോഴും വൃത്തിയാക്കി വയ്ക്കാൻ ശ്രദ്ധിക്കുകയാണ് പ്രധാനം. വേനൽക്കാലത്ത്, ദിവസത്തിൽ മൂന്നോ നാലോ തവണ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഇങ്ങനെ ചെയ്താൽ മുഖത്തിന്റെ തിളക്കം നിലനിൽക്കും.
വേനൽക്കാലത്ത് ചർമ്മത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന ധാരാളം പ്രകൃതിദത്ത ചേരുവകളുണ്ട്. ഇവയെല്ലാം നമ്മുടെ അടുക്കളകളിൽ എളുപ്പത്തിൽ ലഭ്യമാണ്. ഇവ കൊണ്ടുള്ള ഒരു ഫെയ്സ്‌പാക്കിനെക്കുറിച്ചാണ് ഇനി പറയുന്നത്. കുക്കുമ്പർ, തക്കാളി, തേൻ എന്നിവ ചേർത്ത ഫെയ്സ്‌പാക്ക് മുഖത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ നീക്കാനും സഹായിക്കും.
ഫെയ്സ്‌പാക്ക് തയ്യാറാക്കുന്ന വിധം
ഒരു കുക്കുമ്പറിന്റെ പകുതിയും ഒരു പഴുത്ത തക്കാളിയും മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഒരു ബൗളിലേക്ക് മാറ്റിയശേഷം രണ്ടു ടേബിൾസ്പൂൺ തേൻ ചേർക്കുക. ഈ മാസ്ക് മുഖത്തും കഴുത്തിലും പുരട്ടുക. കണ്ണുകളുടെ ഭാഗം ഒഴിവാക്കുക. 15-20 മിനിറ്റിനുശേഷം മുഖം കഴുകുക. അതിനുശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു മോയിസ്ച്യുറൈസർ പുരട്ടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.