/indian-express-malayalam/media/media_files/Ei7RSqjru1enczoufUwr.jpg)
Photo Source: Freepik
മുഖസംരക്ഷണത്തിന് ആയുർവേദത്തിലും പല വഴികളുണ്ട്. മുഖം തിളങ്ങാനും ചർമ്മത്തിന് നിറം കൂട്ടാനുമുള്ള പ്രകൃതിദത്ത വഴികളെക്കുറിച്ച് ആയുർവേദം പറയുന്നുണ്ട്. ഇത്തരത്തിൽ മുഖം തിളങ്ങാൻ സഹായിക്കുന്നൊരു ആയുർവേദ ഫെയ്സ്‌പാക്കിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് പാക വിദഗ്ധയും ബ്യൂട്ടി ബ്ലോഗറുമായ ഡോ.ലക്ഷ്മി നായർ.
മഞ്ചിഷ്ട പൗഡർ, രക്തചന്ദനം, തൈര്, അരിപ്പൊടി എന്നിവയാണ് ഈ ഫെയ്സ്‌പാക്ക് തയ്യാറാക്കാൻ ആവശ്യമുള്ളത്. മുഖത്തുണ്ടാകുന്ന മുഖക്കുരു, കരുവാളിച്ച പാടുകള്‍ എന്നിവ അകറ്റാൻ ഈ പാക്ക് സഹായിക്കും.
ചേരുവകൾ
- മഞ്ചിഷ്ട പൗഡർ- 1 ടീസ്പൂൺ
- രക്തചന്ദനം- അര ടീസ്പൂൺ
- തൈര്- ഒന്നര ടീസ്പൂൺ
- അരിപ്പൊടി - അര ടീസ്പൂൺ
ഈ മിശ്രിതം നന്നായി മുഖത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിനുശേഷം മുഖം കഴുകുക. ദിവസവും ചെയ്യുന്നത് നല്ല ഫലം നൽകും. അതല്ലെങ്കിൽ ആഴ്ചയിൽ മൂന്നോ നാലോ ദിവസം ചെയ്യുക.
ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ മഞ്ചിഷ്ട പൗഡർ ചര്‍മത്തിലെ ചുളിവുകള്‍ നീക്കാൻ ഗുണകരമാണ്. തൈരിലെ ലാക്ടിക് ആസിഡ് നല്ലൊരു ബ്ലീച്ചിങ് ഇഫക്ട് നൽകും. ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ മാത്രമല്ല, ചര്‍മത്തിലെ ചുളിവകള്‍ നീക്കാനും സഹായിക്കും. ചർമ്മത്തിലെ ഇരുണ്ട പാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റി ചർമ്മത്തിന് തിളക്കം നൽകാൻ രക്ത ചന്ദനം സഹായിക്കും.
Read More
- കൈ കാലുകളുടെ ഇരുളിച്ച മാറ്റി നല്ല നിറം വയ്ക്കാനൊരു സൂപ്പർപാക്ക്
- പൈനാപ്പിൾ, പപ്പായ, ഓറഞ്ച്, നാരങ്ങ; ചർമ്മം തിളങ്ങാൻ ഇവ സഹായിക്കുമോ?
- ദിവസവും ഷാംപൂ ചെയ്യുന്നതോ ആഴ്ചയിൽ ഒരിക്കലോ: ഏതാണ് നല്ലത്?
- ലിപ്സ്റ്റിക് ഇനി വേണ്ടേ വേണ്ട, ചുണ്ടുകളുടെ ഇരുണ്ട നിറം മാറ്റാൻ തേനും കോഫി പൗഡറും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.