scorecardresearch

ദിവസവും ഷാംപൂ ചെയ്യുന്നതോ ആഴ്ചയിൽ ഒരിക്കലോ: ഏതാണ് നല്ലത്?

ദിവസവും ഷാംപൂ ചെയ്യുന്നത് തലയോട്ടിയിലെ അധിക എണ്ണ, അഴുക്ക്, വിയർപ്പ്, എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്. മാത്രമല്ല, മുടി വൃത്തിയാക്കുകയും ഉന്മേഷവും നൽകുന്നു

ദിവസവും ഷാംപൂ ചെയ്യുന്നത് തലയോട്ടിയിലെ അധിക എണ്ണ, അഴുക്ക്, വിയർപ്പ്, എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്. മാത്രമല്ല, മുടി വൃത്തിയാക്കുകയും ഉന്മേഷവും നൽകുന്നു

author-image
Lifestyle Desk
New Update
hair

Photo Source: Pexels

ഷാംപൂ ദിവസവും ഉപയോഗിക്കണോ അതോ ആഴ്ചയിൽ ഒരിക്കൽ മതിയോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇനിയും കുറവ് വന്നിട്ടില്ല. ഷാംപീ ദിവസവും ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. എണ്ണമയമുള്ള തലയോട്ടിയുള്ളവരും സജീവമായ ജീവിതശൈലി പിന്തുടരുന്നവരുമാണ് ഇക്കൂട്ടിൽ കൂടുതൽ. ദിവസവും ഷാംപൂ ചെയ്യുന്നത് തലയോട്ടിയിലെ അധിക എണ്ണ, അഴുക്ക്, വിയർപ്പ്, എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്. മാത്രമല്ല, മുടി വൃത്തിയാക്കുകയും ഉന്മേഷവും നൽകുന്നു.

Advertisment

സ്ഥിരമായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ അല്ലെങ്കിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ ജീവിക്കുന്ന വ്യക്തികൾ തുടങ്ങിയവർക്ക് തലയോട്ടിയിലെ ശുചിത്വം നിലനിർത്താനും താരൻ തടയാനും ദിവസവും ഷാംപൂ ചെയ്യേണ്ടതുണ്ട്. എങ്കിലും, സ്ഥിരമായി ഷാംപൂ ചെയ്യുന്നതുകൊണ്ട് ചില ദോഷങ്ങളുമുണ്ട്.

ദിവസവും ഷാംപൂ ഉപയോഗിക്കുന്നത് മുടിയിലും തലയോട്ടിയിലും പ്രകൃതിദത്ത എണ്ണകൾ നീക്കം ചെയ്യും. ഇത് വരൾച്ച, പൊട്ടൽ, കേടുപാടുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. കൂടാതെ, ചില ഷാംപൂകളിൽ ഈ പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുന്ന കഠിനമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസേന ഷാംപൂ ചെയ്യുന്നത് ചിലതരം മുടിക്ക് ദോഷം ചെയ്യും.

ആഴ്ചയിൽ ഒരിക്കലോ ഇടയ്ക്ക് എപ്പോഴെങ്കിലോ ഷാംപൂ ചെയ്യുന്നതിലൂടെ തലയോട്ടിയിലെ സ്വാഭാവിക എണ്ണകൾ മുടിയെ പോഷിപ്പിക്കാനും സംരക്ഷിക്കാനും അനുവദിക്കുന്നു. ഇത് ആരോഗ്യകരമായ മുടിയും തലയോട്ടിയും നൽകുന്നു. പല ഷാംപൂകളിലും കാണപ്പെടുന്ന കാഠിന്യമുള്ള ഡിറ്റർജന്റുകളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ, മുടിയുടെ സ്വാഭാവിക ഈർപ്പം നിലനിർത്താനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. മാത്രമല്ല, ഷാംപൂവിന്റെ ഉപഭോഗം കുറയ്ക്കുനന്ത് പ്രകോപിപ്പിക്കലും വീക്കവും കുറയ്ക്കുന്നു. 

Advertisment

ഇതൊക്കെയാണെങ്കിലും ദിവസവും ഷാംപൂ ചെയ്യണോ അതോ ആഴ്ചയിൽ ഒരിക്കൽ വേണോ എന്നതു സംബന്ധിച്ച തീരുമാനം മുടിയുടെ തരം, തലയോട്ടിയുടെ അവസ്ഥ, ജീവിതശൈലി, വ്യക്തിഗത മുൻഗണനകൾ എന്നിവയെ ആശ്രയിച്ചിരിക്കും. നല്ല ഗുണനിലവാരമുള്ള സൾഫേറ്റ് രഹിത ഷാംപൂകൾ ഉപയോഗിക്കുകയും കണ്ടീഷനിങ്, മോയ്സ്ച്യുറൈസിങ്, പ്രൊട്ടക്റ്റീവ് സ്‌റ്റൈലിങ് തുടങ്ങിയ മറ്റ് മുടി സംരക്ഷണ രീതികൾ പിന്തുടരുകയും ചെയ്യുന്നത് ആരോഗ്യമുള്ള മുടി നൽകും. 

Read More

Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: