/indian-express-malayalam/media/media_files/1tUjmsmVyrTbyUbBegyW.jpg)
Photo Source: Freepik
മുടിക്ക് തിളക്കം വയ്ക്കാനും മുടി വളർച്ച കൂട്ടാനും സഹായിക്കുന്നതടക്കം വെളിച്ചെണ്ണ മുടിക്ക് പലവിധത്തിൽ ഗുണം ചെയ്യും. എന്നാൽ, നെല്ലിക്ക പൊടിയിൽ വെളിച്ചെണ്ണ ചേർത്ത് തലയോട്ടിയിലും മുടി ഇഴകളിലും മസാജ് ചെയ്യുന്നത് മുടി വളർച്ച ഇരട്ടിയാക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് രാഷ്മി മിശ്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
നെല്ലിക്ക പൊടിയും വെളിച്ചെണ്ണയും മുടി വളർച്ച കൂട്ടുമോ?
വിറ്റാമിനുകൾ നിറഞ്ഞതാണ് നെല്ലിക്കയെന്ന് ആരോഗ്യ വിദഗ്ധ ശിവാനി ബാജ്‌വ അഭിപ്രായപ്പെട്ടു. ''ശരീരത്തിനു ആവശ്യമായ വിറ്റാമിനുകളുടെ അഭാവം നികത്തുന്നു, മുടിക്ക് പരോക്ഷമായി ഗുണം ചെയ്യുന്നു. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം പോലുള്ള ധാതുക്കൾ സൂര്യനിൽ നിന്നും ചൂടിൽ നിന്നും മുടിയെ സംരക്ഷിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള വിറ്റാമിൻ സി മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിന് പുറമെ കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നു,'' അവർ പറഞ്ഞു.
വെളിച്ചെണ്ണയിൽ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണ മുടിയിലും തലയോട്ടിയിലും മോയ്സ്ച്യുറൈസിങ് ഗുണങ്ങൾ നൽകുമെന്നും വരൾച്ചയും പൊട്ടലും തടയാനും സഹായിക്കുമെന്നും ഡെർമറ്റോളജിസ്റ്റ് ഡോ.റിങ്കി കപൂർ പറഞ്ഞു. മുടി വേരുകളെ ആരോഗ്യത്തോടെ നിലനിർത്തുകയും പൊട്ടൽ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ മുടി വളർച്ചയെ പരോക്ഷമായി പ്രോത്സാഹിപ്പിക്കും. മാത്രമല്ല, വെളിച്ചെണ്ണയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, തലയോട്ടിയിലെ അസ്വസ്ഥതകൾ ശമിപ്പിക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു.
രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും തലയോട്ടി വൃത്തിയാക്കുകയും അന്തരീക്ഷ മലിനീകരണത്തിൽ നിന്നോ മുടി ഉൽപന്നങ്ങളിൽ നിന്നോ ഉള്ള അഴുക്കുകൾ നീക്കം ചെയ്യുകയും ചെയ്യുന്നു. പേൻ ശല്യം കുറയ്ക്കാൻ വെളിച്ചെണ്ണ ഫലപ്രദമാണെന്ന് ബാജ്‌വ പറഞ്ഞു.
എങ്ങനെയാണ് പ്രയോഗിക്കേണ്ടത്?
പുരട്ടുന്നതിന് മുമ്പ് ചെറുതായി ചൂടാക്കുക. 1 മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.
ഈ മിശ്രിതം തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കുകയും മുടി വളർച്ച കൂട്ടുകയും ചെയ്യുമെന്ന് ബാജ്‌വ പറഞ്ഞു. എന്നാൽ, ഈ ചേരുവകൾ മാത്രം മുടി വളർച്ച കൂട്ടുമെന്ന് ഉറപ്പു പറയാനാകില്ലെന്ന് വിദഗ്ധർ പറഞ്ഞു. "ജനിതകശാസ്ത്രം, ഭക്ഷണക്രമം, സമ്മർദ നിലകൾ, മൊത്തത്തിലുള്ള മുടി സംരക്ഷണ ദിനചര്യകൾ എന്നിവയും മുടിയുടെ ആരോഗ്യത്തിലും വളർച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു," ഡോ.കപൂർ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.