/indian-express-malayalam/media/media_files/qcLfu6KuI1WgJ0VXncwn.jpg)
Photo Source: Pexels
ഓരോ കാലാവസ്ഥയിലും അനുയോജ്യമായ മുന്‍കരുതലുകള്‍ ചര്‍മ്മസംരക്ഷണത്തിനായി എടുക്കേണ്ടതുണ്ട്, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. അന്തരീക്ഷത്തിലെ ചൂടും പൊടിയും യുവി റേഡിയേഷനും ഇതിന് വെല്ലുവിളിയാകും. അകാല വാര്‍ദ്ധക്യത്തിനും മറ്റും ഇത് കാരണമാകും. ഭക്ഷണശീലത്തില്‍ ചില സൂപ്പര്‍ഫുഡുകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിലൂടെ ഈ വേനല്‍ക്കാലത്തും ചര്‍മ്മാരോഗ്യം നിലനിര്‍ത്താമെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.റിങ്കി കപൂർ പറഞ്ഞു.
വേനൽ ചൂടിൽനിന്നും ചർമ്മത്തെ സംരക്ഷിക്കാൻ ചില സൂപ്പർ ഫുഡുകൾ സഹായിക്കും. ഒട്ടനവധി ആന്റി ഓക്‌സിഡന്റുകള്‍ ഈ സൂപ്പര്‍ ഫുഡില്‍ അടങ്ങിയിട്ടുണ്ട്. അവ ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒരു ഇന്റേണല്‍ സണ്‍സ്‌ക്രീന്‍ ആയിട്ട് ഇവയെ കണ്ടാല്‍ മതിയാകുമെന്ന് ഡോ.കപൂര്‍ പറഞ്ഞു.
ഏതൊക്കെയാണ് ആ സൂപ്പര്‍ ഫൂഡുകള്‍
ബ്ലൂബെറി: പഞ്ചസാരയുടെ അളവ് കുറഞ്ഞ ഇവ ആന്റി ഓക്‌സിഡന്റുകളുടെ പവര്‍ ഹൗസാണ്. ചര്‍മ്മസംരക്ഷണത്തിന് ഏറെ സഹായകരമായ അന്തോസയാനിൻസ് ഇതില്‍ അടങ്ങിയിരിക്കുന്നു. തിളക്കവും ആരോഗ്യപ്രദവുമായ ചര്‍മ്മത്തിന് വേണ്ടവ വൈറ്റമിന്‍ എ, സി, ഇ എന്നിവയെല്ലാം ബ്ലൂബെറിയിലുണ്ട്.
തക്കാളി: വേനല്‍ക്കാലത്ത് ഒഴിവാക്കികൂടാനാവാത്ത ഒന്നാണ് തക്കാളി. സൂര്യവെളിച്ചം ഏല്‍ക്കുന്നതു മൂലം ഉണ്ടാകുന്ന പാടുകള്‍ക്കും മറ്റ് ചര്‍മ്മ പ്രശനങ്ങള്‍ക്കും മികച്ച പരിഹാരം. ജ്യൂസായോ, വേവിച്ചോ, പച്ചക്കോ തക്കാളി കഴിക്കാം.
അവോക്കാഡോ: ചര്‍മ്മത്തിന്റെ സ്വഭാവികമായ മോയിസ്ച്യുറൈസ ബാരിയര്‍ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.
സിട്രസ് പഴങ്ങൾ: സിട്രസ് പഴങ്ങളില്‍ ചര്‍മ്മ ആരോഗ്യത്തിന് അത്യന്താപേഷിതമായ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. അയണ്‍ ആഗിരണം ചെയ്യാന്‍ വൈറ്റമിന്‍ സി സഹായിക്കുന്നു.
പച്ചിലക്കറികൾ: വൈറ്റമിന്‍ സി, ഇ തുടങ്ങി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നവയാണ് സ്പിനച്, കാലെ, അരഗൂള തുടങ്ങിയവ. ജലാംശം അധികമുള്ള ഇവ ചര്‍മ്മത്തിന്റെ യുവത്വവും തിളക്കവും നിലനിര്‍ത്തും.
തണ്ണിമത്തന്‍: വേനല്‍ക്കാലത്തെ പ്രിയപ്പെട്ട പഴവർഗമാണ് തണ്ണിമത്തന്‍. വൈറ്റമിന്‍ സി, എ എന്നിവയോടൊപ്പം സൂര്യാഘാതത്തെ തടയാന്‍ സഹായിക്കുന്ന ലൈസോപ്പിനും അടങ്ങിയിരിക്കുന്നു.
ചെറിപ്പഴം: തൊലിപ്പുറത്തുള്ള കരിവാളിപ്പുകള്‍, പാടുകള്‍ എന്നിവയ്‌ക്കെതിരെ പോരാടുന്ന ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ചർമ്മ കോശങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്ന പോളിഫിനോള്‍സും ചെറിയിലുണ്ട്.
പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതുപോലെ ഡയറ്റിലും ഈ സൂപ്പര്‍ ഫുഡുകള്‍ ഉള്‍പ്പെടുത്താന്‍ മറക്കേണ്ട. അതിലൂടെ വേനല്‍ക്കാലത്തും ആരോഗ്യമുളള ചര്‍മ്മം നിലനിർത്താം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.