scorecardresearch

മുടികൊഴിച്ചില്‍ തടയാം, വീട്ടില്‍ തയ്യാറാക്കാവുന്ന ഈ ഹെയർമാസ്‌ക് പുരട്ടൂ

വീട്ടില്‍ ലഭ്യമായ വസ്തുക്കള്‍ കൊണ്ട് പ്രകൃതിദത്ത കെമിക്കല്‍ ഫ്രീ ഹെയര്‍ മാസ്‌കുകള്‍ സ്വയം തയ്യാറാക്കാവുന്നതേയുള്ളൂ

വീട്ടില്‍ ലഭ്യമായ വസ്തുക്കള്‍ കൊണ്ട് പ്രകൃതിദത്ത കെമിക്കല്‍ ഫ്രീ ഹെയര്‍ മാസ്‌കുകള്‍ സ്വയം തയ്യാറാക്കാവുന്നതേയുള്ളൂ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
hair

Photo Source: Freepik

അന്തരീക്ഷത്തിലെ പൊടിയും ചൂടും ഏറ്റവും അധികം ബാധിക്കുന്നത് മുടിയെയാണ്. ആരോഗ്യമുള്ള മുടിയിഴകള്‍ക്ക് മികച്ച കേശസംരക്ഷണം ആവശ്യമാണ്. വിപണിയിൽ ലഭ്യമായ കെമിക്കല്‍ ഹെയര്‍മാസ്‌കുകളും അനുബന്ധ ഉത്പന്നങ്ങളും മുടികൊഴിച്ചില്‍ പോലെയുള്ളവയ്ക്ക് ശാശ്വത പരിഹാരമല്ല.

Advertisment

എന്നാല്‍, വീട്ടില്‍ ലഭ്യമായ വസ്തുക്കള്‍ കൊണ്ട് പ്രകൃതിദത്ത കെമിക്കല്‍ ഫ്രീ ഹെയര്‍ മാസ്‌കുകള്‍ സ്വയം തയ്യാറാക്കാവുന്നതേയുള്ളൂ. വെളിച്ചെണ്ണയും കറിവേപ്പിലയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഫെയ്സ്മാസ്ക് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. 

വെളിച്ചെണ്ണ കറിവേപ്പില ഹെയര്‍മാസ്‌ക്

  • ഒരു കപ്പ് വെളിച്ചെണ്ണ പാനില്‍ ചൂടാക്കുക.അതിലേയ്ക്ക് ഒരു പിടി കറിവേപ്പില ചേര്‍ക്കുക
  • കറിവേപ്പില നന്നായി മൂത്ത് ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങിവയ്ക്കുക
  • തണുക്കുന്നതുവരെ കാത്തിരിക്കുക
  • അതിനുശേഷം രാത്രിയില്‍ തലയോട്ടിയിലും മുടിയിഴകളിലും നന്നായി മസാജ് ചെയ്ത് കൊടുക്കുക
  • ഒരു മൈല്‍ഡ് ഷാംപൂ ഉപയോഗിച്ച് രാവിലെ ഹെയര്‍മാസ്‌ക് കഴുകികളയുക

വെളിച്ചെണ്ണ രോമകൂപങ്ങളെ പോഷിപ്പിക്കുന്നു. അതുപോലെ കറിവേപ്പിയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു.

Read More

Advertisment
Hair Fall Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: