Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
/indian-express-malayalam/media/media_files/byv8ZnleiJomUi4d3Drk.jpg)
Photo Source: Pexels
അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. അതിനാൽതന്നെ പുറത്തേക്ക് ഇറങ്ങുവാന്‍ പലരും മടിക്കുന്നു. എപ്പോഴും വീടിനുള്ളിൽതന്നെ ആയിരിക്കുമ്പോള്‍ വൈദ്യുതി ഉപയോഗവും കൂടുകതന്നെ ചെയ്യും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതി ബില്ലിനെയും സ്മാര്‍ട്ടാക്കിയെടുക്കാം. അതിനുവേണ്ടി ഫലപ്രദമായ ടിപ്‌സ് നല്‍കിയിരിക്കുകയാണ് ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററായ ശശാങ്ക് അല്‍ഷി. ഈ ചെറിയ കാര്യങ്ങള്‍ വൈദ്യുതി ബില്ല് എങ്ങനെ കുറയ്ക്കുമെന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് അല്‍ഷി പറഞ്ഞു.
Advertisment
- ടിവി, സെറ്റര്‍ ബോക്‌സ് എന്നിവയുടെ കാര്യത്തില്‍ മെയിന്‍ സ്വിച്ച് ഓഫ് ആയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. സ്റ്റാന്‍ഡ് ബൈ മോഡില്‍ ആയിരിക്കുമ്പോഴും ഇവ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്.
- എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍ ഉപയോഗിക്കുക. എല്ലാ ഉപകരണങ്ങളും ഒരേ സമയം ഓഫ് ആക്കുവാന്‍ ഇത് സാഹായിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ പിസി അല്ലെങ്കില്‍ പേഴ്‌സണല്‍ കംമ്പ്യൂട്ടര്‍ അല്ലെങ്കില്‍ സെറ്റപ് ബോക്‌സ് മുതലായവ.
- എസി ടെംപറേച്ചര്‍ 24നും 26നും ഇടയില്‍ ആയിരിക്കുവാന്‍ ശ്രദ്ധിക്കുക.''നിങ്ങള്‍ ഓരോ ഡിഗ്രി കൂട്ടുമ്പോഴും നിങ്ങളുടെ വൈദ്യുതി ബില്ലും കൂടിക്കൊണ്ടിരിക്കുന്നു. ഒരു ടൈമര്‍ ഉപയോഗിക്കുവാനും ശ്രമിക്കൂ.അങ്ങനെ മുറിയില്‍ തണുപ്പ് നിലനിര്‍ത്താനും ബില്ല് കുറയ്ക്കാനും സാധിക്കും''
- പഴയ ഫിലമെന്റ് ബള്‍ബുകള്‍ക്ക് പകരം എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുക. 10 വോള്‍ട്ടിന്റെ ഒരു ഫിലമെന്റ് ബള്‍ബ് 10 മണിക്കൂറില്‍ 1 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഒരു എല്‍ഇഡി ബള്‍ബ് 111 മണിക്കൂറിലാണ് അതേ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്നത്. 20 വോള്‍ട്ടിന്റെ ഒരു സിഎഫ്എല്‍ ഉപയോഗിക്കുന്നതിലൂടെ വര്‍ഷത്തില്‍ 700 രൂപ നിങ്ങള്‍ക്ക് സേവ് ചെയ്യാന്‍ സാധിക്കും.
ഹരിയാന ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റില്‍ നിന്നുള്ള ചില ടിപ്സ്
- പൊടിപിടിച്ച ട്യൂബ് ലൈറ്റുകളും ബള്‍ബുകളും കുറഞ്ഞ പ്രകാശമേ നല്‍കൂ. എന്നാല്‍ 50 ശതമാനം വരെ പ്രകാശം ആഗിരണം ചെയ്യും. നിങ്ങളടെ ലൈറ്റുകളും ബള്‍ബും പൊടി കളഞ്ഞ് വൃത്തിയാക്കി വെയ്ക്കുക.
- ലൈറ്റുകളില്‍ ഉപയോഗിക്കുന്ന പല ഓട്ടോമാറ്റിക് ഡിവൈസുകളും എനര്‍ജി സേവിങ്ങിന് സഹായിക്കും. ഇന്‍ഫ്രാറെഡ് സെന്‍സേഴ്‌സ്, മോഷന്‍ സെന്‍സേഴ്‌സ്, ഓട്ടോമാറ്റിക് ടൈമേഴ്‌സ്, ഡിമ്മറുകള്‍, സോളാര്‍ സെല്ലുകള്‍ മുതലായവ സ്വിച്ച് ഓണ്‍ ആക്കുന്നതിനും ഓണ്‍ ആക്കുന്നതിനും ഘടിപ്പിക്കുന്നത് പരിഗണിക്കുക.
- ഫ്രിഡ്ജില്‍ നേരിട്ട് ചൂടേല്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും മാറ്റിവെയ്ക്കുക. വെളിച്ചമില്ലാത്തിടത്താണെങ്കില്‍ ഫ്രിഡ്ജിനുള്ളില്‍ ഒരു ഫ്‌ളാഷ് ലൈറ്റ് വെച്ച് ഡോര്‍ അടക്കുക. ശേഷം വാതിലിനു ചുറ്റും വെളിച്ചം കാണുന്നുണ്ടെങ്കില്‍ ഫ്രിഡ്ജ് വാതിലിന്റെ സീലുകള്‍ റീപ്ലെയ്‌സ് ചെയ്യുക.
അടുക്കളയില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
- ഊര്‍ജ്ജ സംരക്ഷണ മാർഗ നിർദേശങ്ങള്‍ അടുക്കളയില്‍ കൂടി പാലിക്കുന്നത് വെദ്യുതി ബിൽ കുറയിക്കുന്നതിന് സഹായിക്കുമെന്ന് സ്റ്റോവ് ക്രാഫ്റ്റ് ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ ഡോ.മനു നന്ദ പറയുന്നു.
- പണവും ഊര്‍ജ്ജവും സംരക്ഷിക്കുന്നതിന് അടുക്കള ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. ഉപകരണങ്ങളുടെ ഊർജ ഉപയോഗമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ''കുറഞ്ഞ വോള്‍ട്ടേജുള്ള ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുന്നത് കാര്യക്ഷമതയും കുറഞ്ഞ ഊർജ ഉപയോഗവും ഉറപ്പുവരുത്തുന്നതിനുള്ള മികച്ച വഴിയാണ്'' നന്ദ പറഞ്ഞു.
- സാധാരണ എസി പവർ മോട്ടോറുകൾക്ക് പകരം ബിഎൽഡിസി മോട്ടോറുകൾ (ബ്രഷ്‌ലെസ് ഡിസി മോട്ടോറുകൾ) ഉള്ള വീട്ടുപകരണങ്ങൾക്ക് 50 ശതമാനം വരെ വൈദ്യുതി ലാഭിക്കാം.
- മിക്സർ-ഗ്രൈൻഡർ അല്ലെങ്കിൽ ഫുഡ് പ്രോസസറുകളെ അപേക്ഷിച്ച് കുറഞ്ഞ വൈദ്യുതി ഉപഭോഗം ചെയ്യുന്ന ഒരു മികച്ച ഓപ്ഷനാണ് സ്ലോ ജ്യൂസറുകൾ.
Read More
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.