/indian-express-malayalam/media/media_files/LcKhzfs7rwH5dZNfGGtY.jpg)
കരീന കപൂർ
സിനിമയിലും ജീവിതത്തിലും ഹിറ്റായി കൊണ്ടിരിക്കുന്ന താരമാണ് കരീന കപൂർ. ഓൺ സ്ക്രീനിലൂടെയല്ലെങ്കിൽ തൻ്റെ ഫാഷൻ സെൻസിലൂടെ സോഷ്യൽമീഡിയയിവും മറ്റും സജീവമാകാറുണ്ട് താരം. കഴിഞ്ഞദിവസം നെറ്റ്ഫ്ലിക്സ് സംഘടിപ്പിച്ച പരിപാടിക്കെത്തിയ കരീനയുടെ ലുക്കാണ് ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിക്കുന്നത്. ബ്രൗൺ കളറിലുള്ള ഔട്ട്ഫിറ്റിൽ കൂൾ ലുക്കിലാണു താരത്തെ ചിതങ്ങളിൽ കാണുന്നത്.
/indian-express-malayalam/media/media_files/zNm35ulqnmnJwn8KGbhz.jpg)
സെലിബ്രറ്റി സ്റ്റൈലിസ്റ്റായ സന്യ കപൂറാണ് കരീനയുടെ ഈ ലുക്കിനു പിന്നിൽ. സന്യയാണ് തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ താരത്തിൻ്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രൗൺ കളറിലുള്ള ഔട്ട്ഫിറ്റിനു മാച്ചിങ് ആയിട്ടുള്ള ബ്ലേസറും അണിഞ്ഞിട്ടുണ്ട്. നൂറിയയുടെ ഏക ഗ്രേ കോർഡ് സെറ്റാണിത്. ഏകദേശം 18999 രൂപയാണ് ഇതിൻ്റെ വില. വി ഷെയ്പ്പിലുള്ള നെക്കും, ഫിറ്റ് ഷർട്ടിൻ്റെ സ്റ്റൈലിലുമാണ് ടോപ്പ്. ടൈ അപ്പ് ആയിട്ടുള്ള സ്കർട്ടിൻ്റെ മുൻ ഭാഗത്ത് ഞൊറിവുകളും കൊടുത്തിരിക്കുന്നു. പലതരത്തിൽ സെറ്റ് ചെയ്യാവുന്ന തരത്തിലുള്ളതാണ് സ്കർട്ട്. കോട്ടൺ സാറ്റിൻ ബ്ലേസർ കൂടി ഉൾപ്പെടുത്തിയാണ് ഔട്ട്ഫിറ്റ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഫുൾ സ്ലീവും കോളേർഡ് നെക്കിലുമാണ് ഇത് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/TGV9nQvK3dSdmyZYvPCP.jpg)
ഗോൾഡൻ കളറിലുള്ള സ്ട്രാപ്പ്ഡ് ഹീലും, ഗോൾഡ് കളറിൽ തന്നെയുള്ള മറ്റ് അക്സസറികളും ഈ​ ലുക്ക് പൂർത്തിയാക്കുന്നു അകോകിൻ്റെ എലഗൻ്റ് ആയിട്ടുള്ള് ഹാങ്ങിങ് കമ്മലും, മോതിരവും ഈ അക്സസറിയിൽ ഉൾപ്പെടുന്നു. 14900 രൂപയാണ് ഈ കമ്മലിൻ്റെ വില.
/indian-express-malayalam/media/media_files/ODxgadu94VKNFKwF3kzJ.jpg)
മിക്കി കോൺട്രാക്റ്റർ, പോംപി ഹാൻസ് എന്നിവർ ചേർന്നാണ് കരീനയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത്. സന്യ കപൂറിനോടൊപ്പം സെലിബ്രറ്റി സ്റ്റൈലിസ്റ്റും സോനം കപൂറിൻ്റെ സഹോദരിയുമായ റിയാ കപൂറും ഈ​ ലുക്കിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നു.
Read More
- ഐപിഎൽ ഫൈനലിൽ ഷാരൂഖ് ഖാൻ ധരിച്ചത് കോടികൾ വിലയുള്ള വാച്ച്
- 'രംഗണ്ണൻ വൈബ്'; ക്ലാസിക് ചിക് ലുക്കിൽ അപർണ ബാലമുരളി
- ഡെനിം ബോഡികോൺ ഡ്രസിൽ ആലിയ ഭട്ട്, വില ഒന്നേകാൽ ലക്ഷം
- എന്നിട്ടാണോ ചാർലി പെങ്ങളെ കെട്ടിക്കാൻ വീടിന്റെ ആധാരം പണയം വച്ചത്? മോഹൻലാലിന്റെ വാച്ചിന്റെ വില കേട്ട് അമ്പരന്ന് ആരാധകർ
- ഈ കാശിന് 48 ഷർട്ട് എടുക്കാല്ലോ; പൃഥ്വിരാജിന്റെ ഷർട്ടിന്റെ വില കേട്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us