scorecardresearch

Happy Navaratri 2025 Vijayadashami: വിജ്ഞാനത്തിൻ്റെ വെളിച്ചം വീശുന്ന വിജയദശമി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം

Happy Navaratri 2025 Vijayadashami Wishes Images: അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്കും, അറിവില്ലായ്മയിൽ നിന്ന് ജ്ഞാനത്തിലേക്കുമുള്ള പ്രയാണത്തിന് ഊർജ്ജം പകരുന്ന ഈ ദിവസം ആശംസകൾ നേർന്നു കൊണ്ട് തുടങ്ങാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Happy Navaratri 2025 FI

Happy Navaratri 2025 Vijayadashami: നവരാത്രി ആശംസകൾ: വിജയദശമി

Happy Navaratri 2025: ഭാരതീയ സംസ്കാരത്തിൽ ഏറെ പ്രാധാന്യമുള്ള ആഘോഷമാണ് വിജയദശമി. അജ്ഞാനത്തിന് മേൽ ജ്ഞാനം നേടുന്നതിൻ്റെയും, തിന്മയുടെ മേൽ നന്മ വിജയം നേടുന്നതിൻ്റെയും പ്രതീകമായി ഈ ദിനം കണക്കാക്കപ്പെടുന്നു.

Advertisment

Also Read: ഭക്തിസാന്ദ്രമായ നവരാത്രി ദിനങ്ങളിൽ ആശംസകൾ നേരാം

Happy Navarathri 2025 1
Happy Navaratri 2025; Vijayadashami: നവരാത്രി ആശംസകൾ

കന്നിമാസത്തിലെ ശുക്ലപക്ഷത്തിലെ ദശമി ദിവസമാണ് വിജയദശമി ആഘോഷിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി കുറിക്കുന്ന ദിവസം കൂടിയാണിത്.

Also Read: ഭക്തിയുടെ നിറവിൽ ഇനി നവരാത്രി ദിനങ്ങൾ; പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം

Happy Navarathri 2025 2
Happy Navaratri 2025; Vijayadashami: നവരാത്രി ആശംസകൾ

പത്ത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം, പത്താം ദിവസമാണ് വിജയദശമി. മഹിഷാസുരനെ വധിച്ച് ദുർഗ്ഗാദേവി വിജയം നേടിയതിൻ്റെ ഓർമ്മ പുതുക്കുന്ന ഈ ദിനം, കേരളത്തിൽ വിശേഷിച്ച് വിദ്യാരംഭ ചടങ്ങിനാണ് പ്രാധാന്യം നൽകുന്നത്. വിദ്യാദേവതയായ സരസ്വതി ദേവിയെ പൂജിച്ച് കുട്ടികളെ ആദ്യമായി എഴുത്തിനിരുത്തുന്ന പുണ്യദിനമാണിത്.

Advertisment

Also Read: ഭക്തിസാന്ദ്രമായ നവരാത്രി ദിനങ്ങളിൽ ആശംസകൾ നേരാം

Happy Navarathri 2025 3
Happy Navaratri 2025; Vijayadashami: നവരാത്രി ആശംസകൾ

'ഹരിഃ ശ്രീ ഗണപതയേ നമഃ' എന്ന് അരിയിലോ മണലിലോ എഴുതിയാണ് കുരുന്നുകൾ അറിവിൻ്റെ ലോകത്തേയ്ക്ക് പിച്ചവെക്കുന്നത്. ഈ ചടങ്ങ് കുട്ടികൾക്ക് വിദ്യയും ജ്ഞാനവും നേടാൻ ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു. വിദ്യാരംഭത്തിന് പുറമെ, പണിയായുധങ്ങളും ഗ്രന്ഥങ്ങളും പൂജിക്കുന്ന ആയുധപൂജയും ഈ ദിവസത്തെ പ്രധാന ചടങ്ങാണ്.

Also Read: നവരാത്രി ആഘോഷങ്ങൾ വർണ്ണാഭമാക്കാം ആശംസകൾ കൈമാറാം

Happy Navarathri 2025 5
Happy Navaratri 2025; Vijayadashami: നവരാത്രി ആശംസകൾ

ഉത്തരേന്ത്യയിൽ ശ്രീരാമൻ രാവണനുമേൽ വിജയം നേടിയതിൻ്റെ ഓർമ്മയ്ക്കായി രാവണൻ്റെയും കുംഭകർണ്ണൻ്റെയും മേഘനാഥൻ്റെയും കോലങ്ങൾ കത്തിക്കുന്ന ദസറ ആഘോഷവും വിജയദശമിയുടെ ഭാഗമാണ്.

Also Read: അറിവിൻ്റെയും വിജയത്തിൻ്റെയും ദിനം, മഹാനവമി ആശംസകൾ നേരാം

Happy Navarathri 2025 4
Happy Navaratri 2025; Vijayadashami: നവരാത്രി ആശംസകൾ

വിജയദശമി, എല്ലാ ശുഭകർമ്മങ്ങൾക്കും തുടക്കം കുറിക്കാൻ ഉചിതമായ ദിനമായി കരുതുന്നു. അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്കും, അറിവില്ലായ്മയിൽ നിന്ന് ജ്ഞാനത്തിലേക്കുമുള്ള പ്രയാണത്തിന് ഊർജ്ജം പകരുന്ന ഈ ദിവസം, ഓരോ ഭാരതീയനും നന്മയുടെയും വിജയത്തിൻ്റെയും സന്ദേശമാണ് നൽകുന്നത്.

Read More: തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിൻ്റെ ആഘോഷരാവിൽ ആശംസകൾ നേരാം

Navratri Vijayadashami Festival

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: