scorecardresearch

Happy Navaratri Wishes 2025: നവരാത്രി ആഘോഷങ്ങൾ വർണ്ണാഭമാക്കാം ആശംസകൾ കൈമാറാം

Navaratri Wishes 2025: നവരാത്രി ദിനങ്ങൾ ദേവിയെ ആരാധിക്കുന്നതിലൂടെ ദുർഗ്ഗാദേവിയുടെ ശക്തിയും, ലക്ഷ്മിദേവിയുടെ ഐശ്വര്യവും, സരസ്വതീദേവിയുടെ ജ്ഞാനവും ഒരുപോലെ നേടാൻ സാധിക്കുമെന്നാണ് കേരളീയ വിശ്വാസം

Navaratri Wishes 2025: നവരാത്രി ദിനങ്ങൾ ദേവിയെ ആരാധിക്കുന്നതിലൂടെ ദുർഗ്ഗാദേവിയുടെ ശക്തിയും, ലക്ഷ്മിദേവിയുടെ ഐശ്വര്യവും, സരസ്വതീദേവിയുടെ ജ്ഞാനവും ഒരുപോലെ നേടാൻ സാധിക്കുമെന്നാണ് കേരളീയ വിശ്വാസം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Navaratri Wishes 2025 FI

Navaratri Wishes 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

Navaratri Wishes 2025: ഭാരതമെങ്ങും ആദിപരാശക്തിയുടെ ഒമ്പത് ഭാവങ്ങളെ ആരാധിക്കുന്ന ഉത്സവമാണ് നവരാത്രി. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, കേരളത്തിൽ നവരാത്രി ആഘോഷങ്ങൾ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിദ്യക്കും അറിവിനും വേണ്ടിയുള്ള ദേവിയായ സരസ്വതിയിലാണ്. കന്നിമാസത്തിലെ വെളുത്തപക്ഷത്തിലെ പ്രഥമ മുതൽ നവമി വരെയുള്ള ഒമ്പത് ദിവസങ്ങളാണ് നവരാത്രിയായി കണക്കാക്കുന്നത്. എങ്കിലും കേരളത്തിൽ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ അവസാനത്തെ മൂന്ന് ദിവസങ്ങൾക്കാണ് ഏറെ പ്രാധാന്യം.

Advertisment
Happy Navaratri 2025 1
Navaratri Wishes 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

Also Read: ഭക്തിസാന്ദ്രമായ നവരാത്രി ദിനങ്ങളിൽ ആശംസകൾ നേരാം

ദുർഗ്ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജവെപ്പ് ചടങ്ങ് നടക്കുന്നത്. വീടുകളിലും ക്ഷേത്രങ്ങളിലുമുള്ള പൂജാമുറിയിൽ പുസ്തകങ്ങളും, ആയുധങ്ങളും, ജോലി ചെയ്യുന്ന ഉപകരണങ്ങളും ദേവിക്ക് മുന്നിൽ പൂജയ്ക്കായി വെക്കുന്നു. ഇത് ദുർഗ്ഗാദേവിയോടും സരസ്വതീദേവിയോടുമുള്ള സമർപ്പണത്തെ സൂചിപ്പിക്കുന്നു. ഈ സമയം മുതൽ വിജയദശമി വരെ പഠനവും ജോലിയും നിർത്തിവെക്കുന്നു.

Happy Navaratri 2025 1
Navaratri Wishes 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

Also Read: ഭക്തിയുടെ നിറവിൽ ഇനി നവരാത്രി ദിനങ്ങൾ; പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം

മഹാനവമി ദിവസം സരസ്വതിക്കായി പ്രത്യേകം പൂജകളും വഴിപാടുകളും നടത്തുന്നു. വിദ്യയുടെ ദേവിയായ സരസ്വതിയെ ആരാധിക്കുന്നതിലൂടെ അജ്ഞാനമാകുന്ന ഇരുൾ നീങ്ങി അറിവിൻ്റെ വെളിച്ചം ലഭിക്കുമെന്നാണ് വിശ്വാസം.

Happy Navaratri 2025 4
Navaratri Wishes 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

നവരാത്രിയുടെ പത്താം ദിവസമായ വിജയദശമി അത്യധികം പ്രധാനപ്പെട്ട ദിവസമാണ്. പൂജയ്ക്ക് വെച്ച പുസ്തകങ്ങളും ഉപകരണങ്ങളും രാവിലെ പൂജയെടുത്ത് തിരികെ ഉപയോഗിച്ചു തുടങ്ങുന്നു. ഈ ദിനത്തിലാണ് വിദ്യാരംഭം അഥവാ എഴുത്തിനിരുത്ത് എന്ന ചടങ്ങ് നടക്കുന്നത്. 

Also Read: ഐശ്വര്യത്തിൻ്റേയും അനുഗ്രഹങ്ങളുടേയും ഈ നവരാത്രി ദിനത്തിൽ ഏവർക്കും ആശംസകൾ കൈമാറാം

Navaratri 2025 Wishes 1
Navaratri Wishes 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

കുട്ടികളെ ആദ്യമായി അരിയിലോ മണലിലോ അക്ഷരം എഴുതിച്ച് ജ്ഞാനത്തിൻ്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നത് ഈ പുണ്യദിനത്തിലാണ്. തുഞ്ചൻ പറമ്പ്, പനച്ചിക്കാട് സരസ്വതി ക്ഷേത്രം തുടങ്ങിയ  പ്രധാന ഇടങ്ങളിലും ക്ഷേത്രങ്ങളും വിദ്യാരംഭത്തിന് പ്രശസ്തമാണ്. ആദ്യമായി ഒരു വിദ്യ അഭ്യസിക്കുന്നതിനായി ഈ ദിനം തിരഞ്ഞെടുക്കുന്നവരുമുണ്ട്. 

Also Read: നവഭാവങ്ങളെ ആരാധിക്കുന്ന നവരാത്രിയിൽ ആശംസകൾ കൈമാറാം

Happy Navaratri 2025 5
Navaratri Wishes 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

നവരാത്രി ദിനങ്ങൾ ദേവിയെ ആരാധിക്കുന്നതിലൂടെ ദുർഗ്ഗാദേവിയുടെ ശക്തിയും, ലക്ഷ്മിദേവിയുടെ ഐശ്വര്യവും, സരസ്വതീദേവിയുടെ ജ്ഞാനവും ഒരുപോലെ നേടാൻ സാധിക്കുമെന്നാണ് കേരളീയ വിശ്വാസം.

Read More: ശക്തിയുടെയും വിദ്യയുടെയും പുണ്യദിനത്തിൽ ആശംസകൾ നേരാം

Festival Navratri

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: