/indian-express-malayalam/media/media_files/2025/09/24/happy-navaratri-2025-fi-2025-09-24-11-22-33.jpg)
Happy Navratri 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്
Navratri 2025 Best Wishes and Greetings: ഇത്തവണ 9 ദിവസമല്ല 11 ദിവസമാണ് നവരാത്രി ആഘോഷങ്ങൾ നീണ്ടുനിൽക്കുന്നത്. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെയാണ് ഇത്.
/filters:format(webp)/indian-express-malayalam/media/media_files/2025/09/24/happy-navaratri-2025-1-2025-09-24-11-23-54.jpg)
പത്താം ദിവസമാണ് മഹാനവമി, 11 ന് വിജയ ദശമി. നവരാത്രിയുടെ മൂന്നാം ദിനമായ ഇന്ന് ചന്ദാഘണ്ഡാ ഭാവത്തിലുള്ള ദേവിയേയാണ് ആരാധിക്കുന്നത്.
Also Read: നവഭാവങ്ങളെ ആരാധിക്കുന്ന നവരാത്രിയിൽ ആശംസകൾ കൈമാറാം
/filters:format(webp)/indian-express-malayalam/media/media_files/2025/09/24/happy-navaratri-2025-2-2025-09-24-11-24-05.jpg)
നെറ്റിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. സിംഹവാഹിനിയായ ദേവിക്ക് 10 കൈകളുണ്ട്. ഓരോകൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്.
/filters:format(webp)/indian-express-malayalam/media/media_files/2025/09/24/happy-navaratri-2025-3-2025-09-24-11-24-15.jpg)
ദുർഗയുടെ രൂപമായ സരസ്വതീ ദേവിയെയാണ് കേരളത്തിൽ ദുർഗാഷ്ടമി നാളിൽ ആരാധിക്കുന്നത്. ദുർഗാഷ്ടമി നാളിൽ വൈകിട്ട് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്ക്കും. സരസ്വതി വിഗ്രഹമോ ചിത്രമോ വച്ച് അതിനു മുന്നിലാണ് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്ക്കേണ്ടത്. പൂജവയ്പു കഴിഞ്ഞ് പൂജയെടുക്കും വരെ എഴുത്തും വായനയും പാടില്ല. വിജയദശമിക്ക് പൂജയെടുപ്പും വിദ്യാരംഭവും നടത്തും.
Also Read: ഭക്തിയുടെ നിറവിൽ ഇനി നവരാത്രി ദിനങ്ങൾ; പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം
/filters:format(webp)/indian-express-malayalam/media/media_files/2025/09/24/happy-navaratri-2025-4-2025-09-24-11-24-32.jpg)
മഹാനവമി ദിനത്തിൽ തൊഴിലാളികള്‍ പണിയായുധങ്ങളും, കര്‍ഷകന്‍ കലപ്പയും, എഴുത്തുകാരന്‍ പേനയും ദേവിക്ക് മുൻ മുന്‍പില്‍ സമർപ്പിക്കുന്നു. ആയുധ പൂജയെന്നാണ് ഈ ദിവസത്തിന്റെ പേര്. ദുർഗ പൂജയ്‌ക്ക് ശേഷം ഓരോരുത്തരും അവരവരുടെ ആയുധങ്ങള്‍ തൊട്ട് വണങ്ങി തിരികെയെടുക്കുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/09/24/happy-navaratri-2025-5-2025-09-24-11-24-44.jpg)
കുട്ടികൾ ആദ്യാക്ഷരം കുറിക്കുന്നത് വിജയദശമി ദിനത്തിലാണ്. ക്ഷേത്രങ്ങളിലും മറ്റും അതിനായുള്ള വിപുലമായ ഒരുക്കങ്ങൾ നടക്കുന്നുണ്ട്.
Read More: ആദിപരാശക്തിയുടെ വിവിധ ഭാവങ്ങളെ ആരാധിക്കുന്ന 9 ദിവസം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.