scorecardresearch

Happy Navaratri 2025: ഭക്തിയുടെ നിറവിൽ ഇനി നവരാത്രി ദിനങ്ങൾ; പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം

ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ പാർവ്വതി ദേവിയേയും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവിയേയും അവസാന മൂന്നു ദിവസം സരസ്വതി ദേവിയേയും സങ്കൽപ്പിച്ചാണ് പൂജകൾ. നവരാത്രിയുടെ ആദ്യ ദിനമായ ഇന്ന് ശൈലപുത്രിയെയാണ് ആരാധിക്കുന്നത്

author-image
Lifestyle Desk
New Update
Happy Navratri 2025 FI

Navaratri 2025 Wishes Status: നവരാത്രി ആശംസകൾ

Navaratri 2025 Wishes and Greetings: ഒൻപത് രാത്രികൾ എന്ന അർത്ഥത്തിലാണ് നവരാത്രി എന്ന് പറയപ്പെടുന്നത്. ആദിപരാശക്തിയുടെ വ്യത്യസ്ത ഭാവങ്ങളെയാണ് ഈ ദിവസങ്ങളിൽ ആരാധിക്കുന്നത്. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെയാണ് ഇത്തവണ നവരാത്രി ആഘോഷങ്ങൾ. 

Advertisment
Happy Navaratri 2025 1
Navaratri  2025 Wishes Status: നവരാത്രി ആശംസകൾ

തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ് ഈ അവസരത്തിൽ ആഘോഷിക്കപ്പെടുന്നത്. ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ പാർവ്വതി ദേവിയേയും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവിയേയും അവസാന മൂന്നു ദിവസം സരസ്വതി ദേവിയേയും സങ്കൽപ്പിച്ചാണ് പൂജകൾ.

Happy Navaratri 2025
Navaratri  2025 Wishes Status: നവരാത്രി ആശംസകൾ

ദുർഗയുടെ രൂപമായ സരസ്വതീ ദേവിയെയാണ് കേരളത്തിൽ ദുർഗാഷ്ടമി നാളിൽ ആരാധിക്കുന്നത്. ദുർഗാഷ്ടമി നാളിൽ വൈകിട്ട് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്ക്കും. സരസ്വതി വിഗ്രഹമോ ചിത്രമോ വച്ച് അതിനു മുന്നിലാണ് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്ക്കേണ്ടത്. പൂജവയ്പു കഴിഞ്ഞ് പൂജയെടുക്കും വരെ എഴുത്തും വായനയും പാടില്ല. വിജയദശമിക്ക് പൂജയെടുപ്പും വിദ്യാരംഭവും നടത്തും.

Happy Navaratri 2025
Navaratri  2025 Wishes Status: നവരാത്രി ആശംസകൾ

മഹാനവമി ദിനത്തിൽ തൊഴിലാളികള്‍ പണിയായുധങ്ങളും, കര്‍ഷകന്‍ കലപ്പയും, എഴുത്തുകാരന്‍ പേനയും ദേവിക്ക് മുൻ മുന്‍പില്‍ സമർപ്പിക്കുന്നു. ആയുധ പൂജയെന്നാണ് ഈ ദിവസത്തിന്റെ പേര്. ദുർഗ പൂജയ്‌ക്ക്‌ ശേഷം ഓരോരുത്തരും അവരവരുടെ ആയുധങ്ങള്‍ തൊട്ട്‌ വണങ്ങി തിരികെയെടുക്കുന്നു.

Advertisment
Happy Navaratri 2025 4
Navaratri  2025 Wishes Status: നവരാത്രി ആശംസകൾ

നവരാത്രിയുടെ ആദ്യ ദിനമായ ഇന്ന് ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ഹിമവാന്റെ മകളാണ് പാർവതി. സംസ്കൃതത്തിൽ ശൈൽ എന്നാൽ പർവതമെന്നാണ് അർത്ഥം. അതിനാലാണ് പാർവതിയെ ശൈലപുത്രിയെന്ന് വിളിക്കുന്നത്. കാളയാണ് ദേവിയുടെ വാഹനം. ഒരു കയ്യിൽ ശൂലവും മറു കയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു.

Happy Navaratri 2025 5
Navaratri  2025 Wishes Status: നവരാത്രി ആശംസകൾ

ഈ അവസരത്തിൽ പ്രിയപ്പെട്ടവർക്ക് നവരാത്രി ആശംസകൾ നേരാം.

Read More: ആദിപരാശക്തിയുടെ വിവിധ ഭാവങ്ങളെ ആരാധിക്കുന്ന 9 ദിവസം

Navratri

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: