scorecardresearch

Happy Navaratri Wishes 2025: ശക്തിയുടെയും വിദ്യയുടെയും പുണ്യദിനത്തിൽ ആശംസകൾ നേരാം

Happy Navaratri 2025 Wishes Messages Images Quotes Status: അജ്ഞാനമാകുന്ന അന്ധകാരത്തെ നീക്കി അറിവിൻ്റെ വെളിച്ചം പരത്തുന്ന ഈ ദിനം ഓരോ മലയാളിക്കും വിദ്യയുടെയും ശക്തിയുടെയും അനുഗ്രഹം നേടാനുള്ള സുദിനമാണ്

Happy Navaratri 2025 Wishes Messages Images Quotes Status: അജ്ഞാനമാകുന്ന അന്ധകാരത്തെ നീക്കി അറിവിൻ്റെ വെളിച്ചം പരത്തുന്ന ഈ ദിനം ഓരോ മലയാളിക്കും വിദ്യയുടെയും ശക്തിയുടെയും അനുഗ്രഹം നേടാനുള്ള സുദിനമാണ്

author-image
Lifestyle Desk
New Update
Happay Navaratri 2025 FI

Happy Navaratri 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

Happy Navaratri 2025 Wishes: നവരാത്രി ആഘോഷങ്ങൾ ഭാരതമെമ്പാടും ശക്തിയുടെ ഉത്സവമായി കൊണ്ടാടുമ്പോൾ, കേരളത്തിൽ ഈ ആഘോഷങ്ങൾക്ക് സവിശേഷമായ ഒരു ഭാവമുണ്ട്. അശ്വിന മാസത്തിലെ ശുക്ലപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ദുർഗ്ഗാഷ്ടമി വരുന്നത്. 2025-ൽ സെപ്റ്റംബർ 30നാണ് ദുർഗ്ഗാഷ്ടമി. 2025 സെപ്റ്റംബർ 29 ന് വൈകുന്നേരം 04:31 ന് അഷ്ടമി തിഥി ആരംഭിച്ച് 2025 സെപ്റ്റംബർ 30 ന് വൈകുന്നേരം 06:06 ന് അവസാനിക്കും.

Advertisment
Happy Navaratri Wishes 2025 11
Happy Navaratri 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

ദേശീയതലത്തിൽ ദുർഗ്ഗാദേവിയുടെ വിജയഗാഥയ്ക്ക് പ്രധാന്യം നൽകുമ്പോൾ, കേരളത്തിൽ സരസ്വതീദേവിയുടെ പൂജയ്ക്കാണ് ദുർഗ്ഗാഷ്ടമി മുതൽ വിജയദശമി വരെയുള്ള മൂന്ന് ദിവസങ്ങൾ നീക്കിവച്ചിരിക്കുന്നത്. നവരാത്രിയുടെ അവസാന മൂന്ന് ദിവസങ്ങളായ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയാണ് കേരളീയർക്ക് ഏറ്റവും പ്രധാനം.

Also Read: ദുർഗ്ഗാഷ്ടമി, തീയതി, പ്രാധാന്യം; അറിയേണ്ടതെല്ലാം

Happy Navaratri 2025 2
Navaratri 2025 Durga Ashtami : നവരാത്രി 2025 ദുർഗ്ഗാഷ്ടമി | ചിത്രം: ഫ്രീപിക്

ദുർഗ്ഗാഷ്ടമി ദിനം വൈകുന്നേരം അല്ലെങ്കിൽ അഷ്ടമി തിഥി ആരംഭിക്കുന്ന ശുഭമുഹൂർത്തത്തിൽ വീടുകളിലും ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും ഗ്രന്ഥങ്ങൾ പൂജയ്ക്ക് വയ്ക്കുന്ന ചടങ്ങാണ് പ്രധാനപ്പെട്ടത്. ഇതിനെ 'പുസ്തകപൂജ' എന്ന് പറയുന്നു.

Advertisment

Also Read: ഭക്തിസാന്ദ്രമായ നവരാത്രി ദിനങ്ങളിൽ ആശംസകൾ നേരാം

Happy Navaratri 2025 Wishes 8
Happy Navaratri 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

അറിവിന്റെ ദേവതയായ സരസ്വതിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്, വിദ്യാർത്ഥികൾ തങ്ങളുടെ പുസ്തകങ്ങളും, എഴുത്തുപകരണങ്ങളും, സംഗീതോപകരണങ്ങളും, കലാകാരന്മാർ തങ്ങളുടെ ഉപകരണങ്ങളും, തൊഴിലാളികൾ തങ്ങളുടെ ആയുധങ്ങളും യന്ത്രങ്ങളും വൃത്തിയാക്കി പൂജയ്ക്കു വെക്കുന്നു. ഈ ചടങ്ങ് അറിവിനോടും തൊഴിലിനോടുമുള്ള ആദരവ് പ്രകടിപ്പിക്കുന്നു.

Also Read: ഭക്തിയുടെ നിറവിൽ ഇനി നവരാത്രി ദിനങ്ങൾ; പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം

Happy Navaratri 2025 Wishes 10
Happy Navaratri 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

ദുർഗ്ഗാഷ്ടമി ദിനത്തിൽ ഭക്തർ വ്രതമെടുക്കുകയും ദുർഗ്ഗാദേവിയെയും സരസ്വതീദേവിയെയും വിശേഷാൽ ആരാധിക്കുകയും ചെയ്യുന്നു. മത്സ്യമാംസാദികൾ പൂർണ്ണമായും ഉപേക്ഷിച്ച്, മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കുന്ന ഈ വ്രതം, വിദ്യാതടസ്സങ്ങൾ നീങ്ങാനും ഐശ്വര്യത്തിനും അത്യുത്തമമാണ്.

Also Read: ഐശ്വര്യത്തിൻ്റേയും അനുഗ്രഹങ്ങളുടേയും ഈ നവരാത്രി ദിനത്തിൽ ഏവർക്കും ആശംസകൾ കൈമാറാം

Happy Navaratri Wishes 2025 12
Happy Navaratri 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

അജ്ഞാനമാകുന്ന അന്ധകാരത്തെ നീക്കി അറിവിൻ്റെ വെളിച്ചം പരത്തുന്ന ഈ ദിനം ഓരോ മലയാളിക്കും വിദ്യയുടെയും ശക്തിയുടെയും അനുഗ്രഹം നേടാനുള്ള സുദിനമാണ്.

Read More: നവഭാവങ്ങളെ ആരാധിക്കുന്ന നവരാത്രിയിൽ ആശംസകൾ കൈമാറാം

Festival Navratri

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: