scorecardresearch

Happy Navaratri 2025: തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിൻ്റെ ആഘോഷരാവിൽ ആശംസകൾ നേരാം

Happy Navaratri 2025 Quotes Wishes Images Status Photos: തിന്മയെ തകർത്ത്, ജീവിതത്തിൽ വിജയം നേടാനുള്ള ശക്തിയാണ് ഈ ദിനങ്ങൾ പ്രദാനം ചെയ്യുന്നത്

Happy Navaratri 2025 Quotes Wishes Images Status Photos: തിന്മയെ തകർത്ത്, ജീവിതത്തിൽ വിജയം നേടാനുള്ള ശക്തിയാണ് ഈ ദിനങ്ങൾ പ്രദാനം ചെയ്യുന്നത്

author-image
Lifestyle Desk
New Update
Happy Navratri 2025 FI

Navaratri Wishes 2025: നവരാത്രി ആശംസകൾ | ചിത്രം: അമിത് മെഹ്റ

Happy Navaratri 2025: നവരാത്രി ഉത്സവത്തിൻ്റെ ഒരു പ്രധാന ദിവസമാണ്  മഹാ നവമി. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെ ഈ ദിവസം അനുസ്മരിക്കുന്നു. ദുർഗ്ഗാദേവി മഹിഷാസുരനുമായി ഒമ്പത് ദിവസം നീണ്ടുനിന്ന യുദ്ധം ചെയ്ത്, ഒമ്പതാം ദിവസം അസുരനെ വധിക്കാൻ തയ്യാറെടുത്തതിൻ്റെ ഓർമ്മയാണ് മഹാ നവമി. ഭാരതമെമ്പാടും ഈ ദിവസം വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു.

Advertisment
Happy Navaratri 2025 4
Navaratri Wishes 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

Also Read: ഭക്തിസാന്ദ്രമായ നവരാത്രി ദിനങ്ങളിൽ ആശംസകൾ നേരാം

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മഹാ നവമി പല രൂപത്തിൽ ആഘോഷിക്കപ്പെടുന്നു. പൊതുവായി, ഈ ദിവസം ദുർഗ്ഗാദേവിയെ മഹിഷാസുരമർദ്ദിനിയായി ആരാധിക്കുന്നു. ദുർഗ്ഗാ പൂജയുടെ ഭാഗമായി കിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് പശ്ചിമ ബംഗാളിൽ, മഹാ നവമി പ്രധാനമാണ്. അവിടെ മഹാ സ്നാനം, ഷോഡശോപചാര പൂജ എന്നിവ നടത്തുന്നു.

Happy Navaratri 2025 Wishes 6
Navaratri Wishes 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

Also Read: ഭക്തിയുടെ നിറവിൽ ഇനി നവരാത്രി ദിനങ്ങൾ; പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം

വടക്കേ ഇന്ത്യയിൽ, ഒമ്പത് യുവതികളെ ദേവിയുടെ രൂപങ്ങളായി കണ്ട് പൂജിക്കുന്ന കന്യാ പൂജ പ്രധാനമാണ്. ഈ ദിനം ഉപവാസത്തിനും, ഹവനങ്ങൾക്കും, വിശിഷ്ട ഭോജ്യങ്ങൾക്കും പ്രാധാന്യം നൽകുന്നു. അറിവിൻ്റെയും ജ്ഞാനത്തിൻ്റെയും ദേവിയായ സരസ്വതീ ദേവിയേയും ഈ ദിനത്തിൽ ആരാധനയ്ക്കുന്നു.

Advertisment
Happy Navaratri 2025 1
Navaratri Wishes 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

Also Read: ഭക്തിസാന്ദ്രമായ നവരാത്രി ദിനങ്ങളിൽ ആശംസകൾ നേരാം

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കേരളത്തിലും മഹാ നവമി ആയുധ പൂജ എന്ന പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്. ഈ ദിവസം, പണിയായുധങ്ങൾ, വാഹനങ്ങൾ, പുസ്തകങ്ങൾ, ഉപകരണങ്ങൾ, സംഗീത ഉപകരണങ്ങൾ എന്നിവയെല്ലാം ശുദ്ധിയാക്കി പൂജിക്കുന്നു. തൊഴിലിനും അറിവിനും നാം ഉപയോഗിക്കുന്ന വസ്തുക്കളെ ശക്തിയുടെ പ്രതീകമായി കണ്ട് ആരാധിക്കുന്ന ചടങ്ങാണത്. 

Happy Navaratri 2025 3
Navaratri Wishes 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

കേരളത്തിൽ, നവരാത്രിയുടെ അവസാന മൂന്ന് ദിവസങ്ങളായ ദുർഗ്ഗാഷ്ടമി, മഹാ നവമി, വിജയദശമി എന്നിവ വിദ്യാഭ്യാസപരമായി പ്രാധാന്യമുള്ളതാണ്. മഹാ നവമി ദിവസം സരസ്വതീ പൂജ കഴിഞ്ഞ് പുസ്തകങ്ങൾ പൂജവെക്കുന്നു. വിജയദശമി ദിനത്തിലാണ് വിദ്യാരംഭം കുറിക്കുന്നത്. കേരളീയർ ഈ ദിനത്തിൽ ക്ഷേത്ര ദർശനങ്ങളും പ്രാർത്ഥനകളുമായി ഒത്തുചേരുന്നു.

Also Read: നവരാത്രി ആഘോഷങ്ങൾ വർണ്ണാഭമാക്കാം ആശംസകൾ കൈമാറാം

Happy Navaratri 2025 Wishes 8
Navaratri Wishes 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

മഹാ നവമി ആചാരങ്ങളിലൂടെ ഭക്തർ ദുർഗ്ഗാദേവിയുടെ അനുഗ്രഹം തേടുകയും, അറിവ്, ധൈര്യം, ഐശ്വര്യം എന്നിവക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. തിന്മയെ തകർത്ത്, ജീവിതത്തിൽ വിജയം നേടാനുള്ള ശക്തി ഈ ആഘോഷം പ്രദാനം ചെയ്യുന്നു.

Read More: അറിവിൻ്റെയും വിജയത്തിൻ്റെയും ദിനം, മഹാനവമി ആശംസകൾ നേരാം

Festival Navratri

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: