/indian-express-malayalam/media/media_files/2025/09/30/maha-navami-wishes-2025-fi-2025-09-30-10-00-18.jpg)
Maha Navami 2025: Wishes Images: മഹാനവമി ആശംസകൾ 2025
Maha Navami 2025: Wishes Images, Status: നവരാത്രി ആഘോഷങ്ങളിലെ ഒൻപതാമത്തെ ദിവസമാണ് മഹാനവമി.തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയാണ് ഈ ദിവസം ഓർമ്മിപ്പിക്കുന്നത്. ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിൻ്റെ കഥയുമായി മഹാനവമി ബന്ധപ്പെട്ടിരിക്കുന്നു. ശക്തിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്ന ഈ ദിനം ഭാരതത്തിൽ ഉടനീളം വളരെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്.
Also Read: നവരാത്രി ആഘോഷങ്ങൾ വർണ്ണാഭമാക്കാം ആശംസകൾ കൈമാറാം
/filters:format(webp)/indian-express-malayalam/media/media_files/2025/09/30/maha-navami-wishes-2025-1-2025-09-30-10-01-15.jpg)
Also Read: ഭക്തിസാന്ദ്രമായ നവരാത്രി ദിനങ്ങളിൽ ആശംസകൾ നേരാം
ചാന്ദ്രദിന കലണ്ടർ പ്രകാരം, 2025-ൽ മഹാനവമി ഒക്ടോബർ 1 ബുധനാഴ്ചയാണ്. (എന്നാൽ പൂജവയ്ക്കുന്നതിനും എടുക്കുന്നതിനും പ്രാദേശിക ജ്യോതിഷപ്രകാരം മാറ്റങ്ങൾ വരാം). കേരളത്തിൽ മഹാനവമി സരസ്വതി പൂജയുടെയും ആയുധ പൂജയുടെയും ദിനമായാണ് പ്രധാനമായും കണക്കാക്കുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/09/30/maha-navami-wishes-2025-4-2025-09-30-10-01-28.jpg)
Also Read: ഭക്തിയുടെ നിറവിൽ ഇനി നവരാത്രി ദിനങ്ങൾ; പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം
വിദ്യയുടെ ദേവതയായ സരസ്വതിക്ക് പ്രാധാന്യം നൽകുന്നു. ദുർഗ്ഗാഷ്ടമി ദിനത്തിൽ വീടുകളിലും ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും പുസ്തകങ്ങളും ഗ്രന്ഥങ്ങളും പണി ആയുധങ്ങളും പൂജയ്ക്ക് വയ്ക്കുന്നു. ഈ ദിവസം തൊഴിലുപകരണങ്ങൾ, വാഹനങ്ങൾ, സംഗീതോപകരണങ്ങൾ തുടങ്ങിയവ പൂജയ്ക്ക് വച്ച് ആരാധിക്കുന്നു. ഉപകരണങ്ങളെ വൃത്തിയാക്കി അലങ്കരിച്ച് ഭക്തിയോടെ പൂജിക്കുന്നത്, അവയിലൂടെ ലഭിക്കുന്ന ഐശ്വര്യത്തിന് നന്ദി പറയുന്നതിനും, വിദ്യാദേവിയുടെ അനുഗ്രഹം നേടുന്നതിനും വേണ്ടിയാണ്.
/filters:format(webp)/indian-express-malayalam/media/media_files/2025/09/30/maha-navami-wishes-2025-3-2025-09-30-10-01-52.jpg)
Also Read: ഐശ്വര്യത്തിൻ്റേയും അനുഗ്രഹങ്ങളുടേയും ഈ നവരാത്രി ദിനത്തിൽ ഏവർക്കും ആശംസകൾ കൈമാറാം
ദുർഗ്ഗാഷ്ടമി വൈകുന്നേരം ശുഭമുഹൂർത്തത്തിൽ പുസ്തകങ്ങൾ, ആയുധങ്ങൾ, തൊഴിലുപകരണങ്ങൾ എന്നിവ വൃത്തിയാക്കി പൂജാമുറിയിലോ ക്ഷേത്രങ്ങളിലോ സമർപ്പിക്കുന്നു. മഹാനവമി ദിനത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്നു. ക്ഷേത്രങ്ങളിൽ വിശേഷാൽ ദീപാരാധനയും സരസ്വതി മണ്ഡപങ്ങളിൽ ഭക്തിഗാനാലാപനവും മറ്റ് കലാസമർപ്പണങ്ങളും നടക്കുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/09/30/maha-navami-wishes-2025-2-2025-09-30-10-02-07.jpg)
Also Read: നവഭാവങ്ങളെ ആരാധിക്കുന്ന നവരാത്രിയിൽ ആശംസകൾ കൈമാറാം
പൂജയെടുപ്പ് കഴിയുന്നത് വരെ വിദ്യാർത്ഥികൾ പഠനം ഒഴിവാക്കി ദേവിയെ പ്രാർത്ഥിക്കുന്നു.മഹാനവമിയുടെ പിറ്റേദിവസമായ വിജയദശമിക്ക് പൂജയെടുക്കുകയും പുതിയ കാര്യങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു. ഇത് വിദ്യാരംഭം അഥവാ 'എഴുത്തിനിരുത്ത്' എന്ന ചടങ്ങിന് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്.
മഹാനവമി ദിനം ശക്തിയുടെയും അറിവിൻ്റെയും പ്രാധാന്യം വിളിച്ചോതുന്ന പുണ്യ ദിനമാണ്.
Read More: ഭക്തിസാന്ദ്രമായ നവരാത്രി ദിനങ്ങളിൽ ആശംസകൾ നേരാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.