/indian-express-malayalam/media/media_files/2025/01/04/NXUquXj9yORvKvMwWuOL.jpg)
മുടിയ്ക്ക് കരുത്ത് പകരാൻ മുട്ടയിലെ പ്രോട്ടീൻ സഹായിക്കും | ചിത്രം: ഫ്രീപിക്
പ്രോട്ടീൻ്റെ സമ്പന്ന ഉറവിടമാണ് മുട്ട എന്ന് പറയേണ്ടതില്ലെല്ലോ. സമീകൃതമായ ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്തുന്നതിനൊപ്പം മുടിയുടെ പരിചരണത്തിനും ഇത് പുറമേ ഉപയോഗിക്കാവുന്നതാണ്. ഹെയർ ഫോളിക്കിളിലേയ്ക്ക് ആവശ്യമായ പോഷകങ്ങൾ നൽകി വേരുകളിൽ നിന്നു മുടിക്ക് കരുത്ത് പകരാൻ ഒരു മുട്ട തന്നെ ധാരാളം.
മുടി പരിചരണത്തിന് മുട്ട എങ്ങനെ ഉപയോഗിക്കാം? ഇതാ ചില ഹെയർമാസ്ക്കുകൾ
മുട്ടയും ഒലീവ് ഓയിലും
ഒരു മുട്ടയിലേയ്ക്ക് മൂന്ന് ടീസ്പൂൺ ഒലിവ് ഓയിൽ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും പുരട്ടാം. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. തലമുടി കൊഴിച്ചില്‍ തടയാനും മുടിക്ക് തിളക്കവും കരുത്തും ലഭിക്കാനും ഇത് സഹായിക്കും.
മുട്ടയും പഴവും
ഒരു മുട്ടയുടെ വെള്ളയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ പഴുത്ത പഴം ചേർത്ത് ഉടച്ച് മിശ്രിതമാക്കി തലയോട്ടിയിലും തലമുടിയിലും പുരട്ടാം. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയണം.
/indian-express-malayalam/media/media_files/2025/01/04/RrBH2vYayu94uFo0UiLY.jpg)
മുട്ടയും കറ്റാർവാഴയും
രണ്ടോ മൂന്നോ ടേബിൾ സ്പൂൺ മുട്ട വെള്ളയിലേയ്ക്ക് അഞ്ച് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുട്ടയും തൈര്
മുട്ടയുടെ മഞ്ഞക്കരുവിലേയ്ക്ക് തൈര് ചേര്‍ത്ത് മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- ഇടതൂർന്ന തിളക്കമാർന്ന മുടിയാണോ സ്വപ്നം? ഈ ജെൽ തയ്യാറാക്കി ഉപയോഗിക്കൂ
- ചുളിവുകൾ മാത്രമല്ല മുഖക്കുരുവും പമ്പ കടക്കും; ഓട്സ് ഫെയ്സ്മാസ്ക്കുകൾ ട്രൈ ചെയ്യൂ
- നാലിതൾ ചെമ്പരത്തി കൊണ്ട് 7 തരം ഹെയർമാസ്ക്കുകൾ
- ഫെയ്സ്മാസ്ക് മുതൽ ടോണർ വരെ; ഇഞ്ചി ഉണ്ടെങ്കിൽ ചർമ്മം തിളങ്ങാൻ മാർഗങ്ങൾ അനവധി
- അമിതമായ രോമ വളർച്ച തടയാൻ ഇതാ 5 നുറുങ്ങു വിദ്യകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.