scorecardresearch

അമിതമായ രോമ വളർച്ച തടയാൻ ഇതാ 5 നുറുങ്ങു വിദ്യകൾ

മുഖത്ത് കാണുന്ന അധിക രോമം ആത്മവിശ്വാസത്തെ തന്നെ ബാധിച്ചേക്കാം. അവ കളയുവാൻ ഇനി ബ്യൂട്ടിപാർലറുകളിലേക്ക് പോകേണ്ട. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഫെയ്സ് മാസ്കുകൾ ഉപയോഗിച്ചു നോക്കൂ.

മുഖത്ത് കാണുന്ന അധിക രോമം ആത്മവിശ്വാസത്തെ തന്നെ ബാധിച്ചേക്കാം. അവ കളയുവാൻ ഇനി ബ്യൂട്ടിപാർലറുകളിലേക്ക് പോകേണ്ട. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഫെയ്സ് മാസ്കുകൾ ഉപയോഗിച്ചു നോക്കൂ.

author-image
Lifestyle Desk
New Update
Tips To Remove Facial Hair Naturally FI

ചർമ്മത്തിലെ അമിതമായ രോമവളർച്ച തടയാൻ പഞ്ചസാര മുതൽ പപ്പായ വരെ ഉപയോഗിക്കാവുന്നതാണ് | ചിത്രം: ഫ്രീപിക്

സൗന്ദര്യത്തെ ബാധിക്കുന്ന ഒട്ടനവധി പ്രശ്നങ്ങളുണ്ട്. അവയിൽ ഒന്നാണ് ചർമ്മത്തിലെ അധിക രോമ വളർച്ച. മേക്കപ്പ് അണിയുമ്പോഴും, ഫോട്ടോസ് എടുക്കുമ്പോഴും ഇത് നിങ്ങളുടെ ലുക്കിനെ ബാധിക്കുന്നതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? 

Advertisment

ബ്യൂട്ടി പാർലറുകളിൽ ലഭ്യമായ വാക്സ്, ബ്ലീച്ച് എന്നി ഒരു പരിധി വരെ ഇത്തരം രോമങ്ങൾ നീക്കം ചെയ്യാനും മറച്ചു വയ്ക്കാനും നിങ്ങളെ സഹായിച്ചേക്കും. എന്നാൽ അവയൊന്നും ശാശ്വതമായ പ്രതിവിധിയല്ല. പാർശ്വഫലങ്ങൾ ഇല്ലാത്ത പ്രകൃതിദത്തമായ വസ്തുക്കൾ ഈ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതാണ് എല്ലായിപ്പോഴും നല്ലത്. അവ എളുപ്പത്തിൽ ലഭ്യമാകുകയും ചെയ്യും. കടകളിൽ നിന്നും അധിക വില കൊടുത്ത് വാങ്ങുന്നതിനു പകരം ഇവ ട്രൈ ചെയ്യൂ.

ചർമ്മത്തിൽ കാണുന്ന അമിതമായ രോമം നീക്കം ചെയ്യുന്നതിന് ഏറെക്കാലങ്ങളായി ഉപയോഗത്തിലിരിക്കുന്ന ചില വസ്തുക്കളുണ്ട്. അവ എന്തൊക്കെ? എങ്ങനെ ഉപയോഗിക്കാം? എന്ന് കൂടുതൽ  അറിയാം.

പാൽ മഞ്ഞൾ

പച്ചമഞ്ഞൾ ഉണക്കിപൊടിച്ചതിലേക്ക് അൽപ്പം പാല് കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് അധിക രോമ വളർച്ചയുള്ള ഭാഗങ്ങളിൽ പുരട്ടൂ. പതിനഞ്ച് മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം. രോമവളർച്ച കുറയ്ക്കാൻ മഞ്ഞൾ ഉപകരിക്കും.

ചെറുനാരങ്ങ പഞ്ചസാര

Advertisment

രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയിലേക്ക് ഒരു ടേബിൾസ്പൂൺ ചെറുനാരങ്ങയുടെ നീര് ചേർക്കാം. ഒരു ടേബിൾസ്പൂൺ വെള്ളം അതിലേക്ക് ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം ഈ മിശ്രിതം ഒന്ന് ചൂടാക്കാം. തണുത്തതിനു ശേഷം അൽപ്പം കട്ടിയായി വരുമ്പോൾ രോമ വളർച്ച ഉള്ളിടത്ത് പുരട്ടം. ഒരു ചെറിയ കഷ്ണം കോട്ടൺ തുണി മുകളിലായി വയ്ക്കാം. വിപരീത ദിശയിൽ തുണി വലിച്ചെടുക്കാം. ഇത് പ്രകൃതിദത്തമായ വാക്സാണ്. 

Tips To Remove Facial Hair Naturally
പപ്പായ മഞ്ഞൾ ഫെയ്സ്മാസ്ക് | ചിത്രം: ഫ്രീപിക്

പപ്പായ മഞ്ഞൾ

പച്ച പപ്പായ അരച്ചതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് രോമ വളർച്ച ഉള്ള ഭാഗത്ത് പുരട്ടാം. പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി കളയാം. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം രോമവളർച്ച മന്ദഗതിയിലാക്കും. 

വെള്ളക്കടല മഞ്ഞൾപ്പൊടി

രണ്ട് ടേബിൾസ്പൂൺ വെള്ളക്കടല പൊടിച്ചതിലേക്ക് ഒരു ടേബിൾസ്പൂൺ പാലും ഒരു നുള്ള് മഞ്ഞളും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം രോമ വളർച്ച ഉള്ള ഭാഗത്ത് പുരട്ടാം. ഉണങ്ങിയതിനു ശേഷം കഴുകി കളയാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: