/indian-express-malayalam/media/media_files/2025/01/02/skin-care-using-aloevera-5-tips-1.jpg)
Aloe Vera for Skin Care: കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം
കറ്റാർവാഴയിൽ നിന്ന് ജെൽ എടുക്കുക. ഇതു കഴുത്തിൽ നന്നായി പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയുക. ദിവസവും ഇങ്ങനെ ചെയ്താൽ കഴുത്തിലെ കറുപ്പ് നിറം കുറയും.
/indian-express-malayalam/media/media_files/2025/01/02/skin-care-using-aloevera-5-tips-3.jpg)
പാദങ്ങളിലെ വിണ്ടു കീറൽ
കറ്റാർവാഴയുടെ ജെൽ മാത്രം എടുത്ത് പാദങ്ങളിൽ പൂരട്ടുന്നത് വരൾച്ചയും വിണ്ടു കീറലും തടയാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/01/02/skin-care-using-aloevera-5-tips-2.jpg)
കരുത്തുറ്റ തലമുടി
രണ്ടോ മൂന്നോ ടേബിൾസ്പൂൺ നെല്ലിക്ക ഉണക്കി പൊടിച്ചതിലേയ്ക്ക് അൽപം കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ഉപയോഗിക്കുക.
/indian-express-malayalam/media/media_files/2025/01/02/skin-care-using-aloevera-5-tips-4.jpg)
ടാൻ അകറ്റാൻ
കറ്റാർവാഴയുടെ ജെല്ലിലേയ്ക്ക് വെള്ളരി തൊലി കളഞ്ഞതു കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ആവശ്യാനുസരണം ചർമ്മത്തിൽ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/01/02/skin-care-using-aloevera-5-tips-5.jpg)
സ്ട്രെച്ച് മാർക്ക്
ചെറുനാരങ്ങയുടെ നീരിലേയ്ക്ക് കുറച്ച് തണുത്ത വെള്ളം ചേർക്കാം. കറ്റാർവാഴയുടെ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ആ മിശ്രിതം സ്ട്രെച്ച് മാർക്ക് ഉള്ള ഭാഗങ്ങളിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.