Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
/indian-express-malayalam/media/media_files/B2LqvoEeRGqLiv6ukOap.jpg)
തലമുടി സംരക്ഷണം
മഴക്കാലത്തെ മുടിയുടെ സംരക്ഷണം ഏറെ പ്രയാസകരമാണ്. എല്ലായ്പ്പോഴും അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ താരൻ, ദുർഗന്ധം എന്നിവ ഉണ്ടായേക്കാം. മഴക്കാലത്ത് മുടി കഴുകുന്നതിനാണ് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുക. കഴുകിയ മുടി ഉണങ്ങി കിട്ടാൻ ഈർപ്പമുള്ള അന്തരീക്ഷത്തിൽ വളരെ പ്രയാസമാണ്. അതിനാൽ കുളിച്ച ഉടനെ പുറത്തേയ്ക്കു പോകുന്നതിനും തടസമുണ്ടാകും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നനഞ്ഞ തലമുടി കേടുപാടുകൾ കൂടാതെ സംരക്ഷിക്കാൻ സാധിക്കും. അത്തരത്തിലുള്ള ഏതാനും ടിപ്സാണ് ഡെർമറ്റോളജിസ്റ്റായ ഡോ.രശ്മി ഷെട്ടി പറഞ്ഞു തരുന്നത്.
Advertisment
- കഴുകിയ ഉടനെ മുടിയിൽ നിന്നും എങ്ങനെ വെള്ളം കളയുന്നു എന്നതിൽ കാര്യമുണ്ട്. നേരിട്ട് ടവ്വൽ ഉപയോഗിച്ച് റബ് ചെയ്യുന്നതിനു പകരം കൈകൾ ഉപയോഗിച്ച് മുടിയിൽ നിന്നു വെള്ളം ഞെക്കി പിഴിഞ്ഞു കളയുക. ഇതിനുശേഷം മാത്രം ടവ്വൽ ഉപയോഗിച്ച് അധികം ശക്തി കൊടുക്കാതെ മുടി അമർത്തി വെള്ളത്തിൻ്റെ അംശം കളയുക.
- വരണ്ട മുടിയുള്ളവരാണെങ്കിൽ മുടിയിൽ നിന്നും വെള്ളം കളഞ്ഞതിനു ശേഷം എണ്ണയോ സിലിക്കണോ അടിസ്ഥാനമാക്കിയുള്ള ഹെയർ സെറം സ്ഥിരമായി ഉപയോഗിക്കുന്ന ഹെയർക്രീമിൽ മിക്സ് ചെയ്ത് പതിയെ മുടിയിൽ പുരട്ടുക. ചർമ്മത്തിനു വേണ്ടതു പോലെ തന്നെ മുടിക്കും ഹെയർക്രീമും, എണ്ണയും ആവശ്യമാണ്.
- മുടി ഉണക്കുന്നതിനായി പലപ്പോഴും ഹെയർ ഡ്രൈയർ ചൂട് താപനിലയിലായിരിക്കും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ കഠിനമായ ചൂട് മുടിയുടെ ആരോഗ്യത്തെ എന്നന്നേക്കുമായി നശിപ്പിക്കും. ബ്ലാസ്റ്റ് ഡ്രൈ; തണുത്ത താപനിലയിൽ ക്രമീകരിച്ച് മുടി ഉണക്കുക.
Read More
- മുഖത്തെ കരിമംഗല്യം മാറി നിറവും തിളക്കവും കിട്ടാൻ ഇങ്ങനെ ചെയ്‌തു നോക്കൂ
- പശുവിൻ പാൽ മുഖക്കുരുവിന് കാരണമാകുമോ?
- ചർമ്മത്തിലെ വലിച്ചിൽ ഇല്ലാതാക്കാം, ഈ മുട്ട ഫെയ്സ് മാസ്ക് പരീക്ഷിക്കൂ
- കരുത്തുറ്റ തലമുടിക്കായി ട്രൈ ചെയ്യൂ ഈ ഹെയർ മാസ്ക്കുകൾ
- തിളക്കമുള്ള മുടിക്ക് ബെസ്റ്റാണ് ഈ പഴം
- മുടി പനങ്കുലപോലെ വളരണോ? ഈ ടെക്നിക് പരീക്ഷിച്ചു നോക്കൂ
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us