scorecardresearch

പശുവിൻ പാൽ മുഖക്കുരുവിന് കാരണമാകുമോ?

മുഖക്കുരു ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും, ഇതിൻ്റെ മൂലകാരണം തിരിച്ചറിഞ്ഞാൽ മാത്രമേ അവയെ ശരിയായി കൈകാര്യം ചെയ്യാൻ സാധിക്കൂ

മുഖക്കുരു ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും, ഇതിൻ്റെ മൂലകാരണം തിരിച്ചറിഞ്ഞാൽ മാത്രമേ അവയെ ശരിയായി കൈകാര്യം ചെയ്യാൻ സാധിക്കൂ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cow milk

Credit: Freepik

മുഖക്കുരവിനെ നേരിടാത്തവർ ചുരുക്കമായിരിക്കും. പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്ന മുഖക്കുരു, ശരീരത്തിൻ്റെ ഏത് ഭാഗത്തും ഉണ്ടാകാം. വിഷാദം, അപകര്‍ഷതാ ബോധം, ആത്മവിശ്വാസക്കുറവ് മുതലായ ബുദ്ധിമുട്ടgകളിലേയ്ക്കു വരെ എത്തിക്കുവാൻ ഇവയ്ക്കു കഴിയും.

Advertisment

മുഖക്കുരു ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും, ഇതിൻ്റെ മൂലകാരണം തിരിച്ചറിഞ്ഞാൽ മാത്രമേ അവയെ ശരിയായി കൈകാര്യം ചെയ്യാൻ സാധിക്കൂ. അമിതമായ പഞ്ചസാരയുടെ ഉപയോഗം മുതൽ പാൽ ഉപഭോഗം വരെ, മുഖക്കുരു ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ടാകാമെന്ന് ഡോ.അഞ്ചൽ പന്ത് പറയുന്നുണ്ട്.

ഹോർമോൺ അസന്തുലിതാവസ്ഥ: പോളിസിസ്റ്റിക് അണ്ഡാശയ രോഗമോ മറ്റേതെങ്കിലും ഹോർമോൺ അസന്തുലിതാവസ്ഥയോ ഉണ്ടെങ്കിൽ, മുഖക്കുരു ചികിത്സ കൂടുതൽ ബുദ്ധിമുട്ടാകും. സ്ത്രീകളിൽ, സ്ത്രീ ഹോർമോണുകളേക്കാൾ പുരുഷ ഹോർമോണുകൾ കൂടുതലായി കാണപ്പെടുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്.

ഹെയർ ഓയിൽ: ഷാംപൂ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണത്തിൽ നിന്ന് മുടിയെ മോയ്സ്ച്യുറൈസ് ചെയ്യാനും സംരക്ഷിക്കാനും, ഹെയർ ഓയിൽ നമ്മളിൽ പലരും ഉപയോഗിക്കുന്നു. എന്നാൽ ഈ എണ്ണകൾ ചർമ്മത്തിൽ ഒരു പാളിയായി രൂപപ്പെടുകയും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യുന്നു. മുടി കഴുകുന്നതിന് 2 മണിക്കൂർ മുൻമ്പ് മാത്രം ഹെയർ ഓയിൽ ഉപയോഗിക്കുക.

അമിതമായ പഞ്ചസാര ഉപഭോഗം: പഞ്ചസാരയുടെ ഉപയോഗം മുഖക്കുരു വർധിപ്പിക്കുന്നതിന് കാരണമാകുന്നു. പഞ്ചസാര ചർമ്മത്തിൻ്റെ ഹീലിങ് പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.

പാൽ മുഖക്കുരുവിന് കാരണമാകുമോ?

പാൽ ശരീരത്തിലെ ഇൻസുലിൻ പോലുള്ള വളർച്ച (ഐജിഎഫ്) ഘടകങ്ങൾ വർധിപ്പിക്കുന്നു. ഇത് കൂടുതൽ എണ്ണ ഉൽപാദിപ്പിക്കാൻ ഐജിഎഫ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു. കൂടാതെ, എണ്ണ രൂപപ്പെടുന്ന ഗ്രന്ഥികളെ നേരിട്ട് ഉത്തേജിപ്പിക്കുന്ന ഹോർമോണുകൾ പാലിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണവുമായി മുഖക്കുരുവിന് ബന്ധമുണ്ടെന്ന് ആധികാരികമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. എങ്കിലും ലഭ്യമായ പഠനങ്ങളും ചില ചർമ്മ രോഗ വിദഗ്ധരും ഇത് ശരി വെയ്ക്കുന്നുണ്ട്.

Advertisment

പാലിൽ തന്നെ പ്രധാനമായും പശുവിൻ പാൽ മുഖക്കുരുവിന് കാരണമായേക്കാം എന്നാണ് ഡോ. ഹാസിയ പറയുന്നത്. പശുവിൽ പാലിലെ പഞ്ചസാരയുടെ അളവോ, ഹോർമോണുകളുടെ സാന്നിധ്യമോ ആകാം ഇതിനു കാരണം. മുഖക്കുരു ഉള്ളവരിൽ അതിൻ്റെ അവസ്ഥ വഷളാക്കാനും സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു.

Read More

Acne Milk Lifestyle Beauty Tips skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: