/indian-express-malayalam/media/media_files/uploads/2023/09/coconut-oil.jpg)
വെളിച്ചെണ്ണ
മഴക്കാലത്തെ മുടിയുടെ സംരക്ഷണം ഏറെ പ്രായാസകരമാണ്. എല്ലായിപ്പോഴും അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ താരൻ, ദുർഗന്ധം എന്നിവ ഉണ്ടായേക്കാം. ക്രിത്യ സമയത്ത് ഇതിനു പരിഹാരം കണ്ടില്ല എങ്കിൽ മുടിയുടെ സ്വഭാവികത തന്നെ നഷ്ട്ടപ്പെട്ടുപോകും. സ്ത്രീകളും പുരുഷൻമാരും നേരിടുന്ന മറ്റൊരു പ്രശ്നമാണ് അകാലനരയും, മുടികൊഴിച്ചിലും. വെളിച്ചെണ്ണ തലമുടിയുടെ ആരോഗ്യത്തിന് പറ്റിയ മികച്ച ഔഷധം തന്നെയാണ്. തലമുടിക്ക് എന്നതു പോലെ തന്നെ ശരീരത്തിനും എണ്ണ പുരട്ടി കുളിക്കുന്നത് നല്ലതാണ്. ഈ മഴക്കാലത്ത് തലമുടി സംരക്ഷണത്തിനായി വെളിച്ചെണ്ണ ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന രണ്ട് ഹെയർ മാസ്ക്കുകൾ പരിചയപ്പെടാം.
ഹെയർമാസ്ക് 1
ചേരുവകൾ
- വെളിച്ചെണ്ണ
- മുട്ട
- തേൻ
തയ്യാറാക്കുന്ന വിധം
ബൗളിൽ ഒരു മുട്ട പൊട്ടിച്ചൊഴിച്ചതിലേയ്ക്ക് അൽപ്പം തേനും വെളിച്ചെണ്ണയും ചേർത്തിളക്കുക. തലയോട്ടിയിലും, തലമുടിയിലും നന്നായി പുരട്ടി മസാജ് ചെയ്ത് കൊടുക്കുക. ഒരു മണിക്കൂറിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് തണുത്തവെള്ളത്തിൽ കഴുകി കളയുക.
ഗുണം
വെളിച്ചെണ്ണ എന്നതുപോലെ തന്നെ മുട്ടയും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിൻ എ, ഇ, ബയോട്ടിൻ, സിങ്ക്, ഇരുമ്പ്, ഫോളേയ്റ്റ്, എന്നിങ്ങനെ മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ ആരോഗ്യത്തിനും കരുത്തിനും വേണ്ടി പ്രവർത്തിക്കും. മുടിയുടെ കേടുപാടുകൾ പരിഹരിച്ച് തിളക്കമുള്ളതാക്കാൻ​ തേൻ സഹായിക്കും.
ഹെയർമാസ്ക് 2
ചേരുവകൾ
- നെല്ലിക്ക
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
നന്നായി ഉണങ്ങിയ നെല്ലിക്ക പൊടിച്ചത് അൽപ്പം വെളിച്ചെണ്ണയിലേയ്ക്ക് ചേർത്ത് ചൂടാക്കുക. ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ മുടിയിൽ പുരട്ടുക.
ഗുണങ്ങൾ
മുടികൊഴിച്ചിൽ അകറ്റി കരുത്തുറ്റ മുടി വളരുന്നതിന് നെല്ലിക്ക സഹായിക്കും. താരൻ, അകാലനര എന്നിവയ്ക്കുള്ള പരിഹാരം കൂടിയാണ് നെല്ലിക്ക. മുടിയിലേയ്ക്കുള്ള രക്തചക്രമണം വർധിപ്പിക്കുന്നതിന് ഇത് ഗുണം ചെയ്യും. അതിലൂടെ മുടിവേരുകൾ ബലപ്പെടുന്നു.
Read More
- മഴക്കാലത്തെ മുടിയുടെ ആരോഗ്യം, ട്രൈ ചെയ്യൂ ഈ ഹെയർമാസ്ക്കുകൾ
- ടാൻ നീക്കും, മുഖം തിളങ്ങും; കോഫി ഫെയ്സ് മാസ്ക് വീട്ടിൽ തയ്യാറാക്കാം
- തിളക്കമുള്ള മുടിക്ക് ബെസ്റ്റാണ് ഈ പഴം
- മുടി പനങ്കുലപോലെ വളരണോ? ഈ ടെക്നിക് പരീക്ഷിച്ചു നോക്കൂ
- മുഖത്തെ ഇരുണ്ട പാടുകൾ കുറയ്ക്കാൻ ഉരുളക്കിഴങ്ങ് ജ്യൂസ്
- ആഴ്ചയിൽ മൂന്നു ദിവസം ഈ ഫെയ്സ് മാസ്ക് പുരട്ടൂ, മുഖം വെട്ടിത്തിളങ്ങും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us