scorecardresearch

ജിമ്മിൽ പോകാൻ മടിയുള്ളവരാണോ? നിങ്ങൾ കാത്തിരുന്ന വർക്കൗട്ട് ഇതാ

"എക്സസൈസ് സ്നാക്കിങ്ങ്", പേരു കേട്ട് സംശയിക്കേണ്ട, ഇത് നിങ്ങൾ കരുതും പോലെ വർക്കൗട്ടിനിടയിലോ, ശേഷമോ സ്നാക്സു കഴിക്കുന്നതല്ല. സംഭവം വേറെയാണ്

"എക്സസൈസ് സ്നാക്കിങ്ങ്", പേരു കേട്ട് സംശയിക്കേണ്ട, ഇത് നിങ്ങൾ കരുതും പോലെ വർക്കൗട്ടിനിടയിലോ, ശേഷമോ സ്നാക്സു കഴിക്കുന്നതല്ല. സംഭവം വേറെയാണ്

author-image
Lifestyle Desk
New Update
exercises 1

ബൈറ്റ് സൈസിലുള്ള വർക്കൗട്ട് രീതിയാണ് എക്സസൈസ് സ്നാക്കിങ്ങ്

ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നത് പലർക്കും മടിയുള്ള കാര്യമാണ്, കൂടാതെ ജോലിചെയ്യുന്നവരെ സംബന്ധിച്ച് അവർക്ക് ജിമ്മിൽ പോകാൻ പലപ്പോഴും മതിയായ സമയം ലഭിക്കാറുമില്ല. ഇത്തരം സാഹചര്യത്തിൽ എളുപ്പത്തിലും ഫലപ്രദമായും പരീക്ഷിക്കാവുന്ന വർക്കൗട്ട് മാതൃകയാണ് "എക്സസൈസ് സ്നാക്കിങ്ങ്". പേരു കേട്ട് സംശയിക്കേണ്ട, ഇത് നിങ്ങൾ കരുതും പോലെ വർക്കൗട്ടിനിടയിലോ ശേഷമോ സ്നാക്സു കഴിക്കുന്നതല്ല. മറിച്ച് ബൈറ്റ് സൈസിലുള്ള വർക്കൗട്ട് രീതിയാണ് എക്സസൈസ് സ്നാക്കിങ്ങ്. ഇത് പെട്ടെന്നു തന്നെ ഊർജ്ജം വർദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള ക്ഷേമത്തിന് സഹായിക്കുകയും ചെയ്യുന്നു. 

Advertisment

"ദിനചര്യയിൽ എളുപ്പത്തിൽ സംയോജിപ്പിക്കാൻ കഴിയുന്ന ചെറിയ ശാരീരിക പ്രവർത്തനങ്ങളാണ് എക്സസൈസ് സ്നാക്കിങ്ങ് എന്നു പറയുന്നത്," അഡ്വാൻസ്ഡ് ട്രെയിനറായ ഉത്സവ് അഗർവാൾ വിശദീകരിക്കുന്നു. 

Exercise snack

"ഇത്തരം വ്യായാമങ്ങൾ സൗകര്യപ്രദവും എളുപ്പത്തിൽ ചെയ്യാവുന്നതുമായ തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ആളുകൾക്ക് ദിവസം മുഴുവൻ ആക്ടീവായി തുടരാൻ​ ഇതു സഹായിക്കുന്നു. ദൈർഘ്യമേറിയതും കട്ടിയുള്ളതുമായ വർക്ക്ഔട്ട് സെഷനുകൾക്ക് പകരമായി, ദിവസം മുഴുവൻ ലഘുഭക്ഷണം കഴിക്കുന്നതുപോലെ എളുപ്പത്തിൽ ചെയ്യാമെന്നതാണ് എക്സസൈസ് സ്നാക്കിങിന്റെ ആശയം", അദ്ദേഹം പറഞ്ഞു.

എന്തൊക്കെയാണ് ഗുണങ്ങൾ?

  • കാര്യക്ഷമത: എക്സസൈസ് സ്നാക്കിങ്ങ് ചെറുതും കാര്യക്ഷമമായ രീതിയിലുമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇത് തിരക്കുള്ള വ്യക്തികൾക്കും അനുയോജ്യമാണ്. ഒരു പൂർണ്ണ വർക്ക്ഔട്ടിന്റെ ആവശ്യമില്ലാതെ തന്നെ ഈ ചെറിയ പ്രവർത്തനങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്താം.
  • ജിമ്മിൽ പോകണ്ട ആവശ്യമില്ല: എക്സസൈസ് സ്നാക്കിങ്ങുകൾക്ക് പൊതുവെ  വർക്കൗട്ട് ഉപകരണങ്ങളുടെ ആവശ്യമില്ല. എവിടെ വച്ച് വേണമെങ്കിലും വർക്കൗട്ട് ചെയ്യാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. അതുകൊണ്ടുതന്നെ ജിമ്മിൽ പോകുന്നതിന്റെയോ കട്ടിയുള്ള വ്യായമങ്ങൾ ചെയ്യുന്നതിന്റെയോ പ്രശ്നങ്ങൾ ഇവിടെ ഉണ്ടാകുന്നില്ല.
  • ദിവസം മുഴുവനും സ്ഥിരമായ പ്രവർത്തനം:  ഒരു നീണ്ട വ്യായാമത്തെ മാത്രം ആശ്രയിക്കുന്നതിനുപകരം, എക്സസൈസ് സ്നാക്കിങ്ങ് ദിവസം മുഴുവൻ ശാരീരിക പ്രവർത്തനങ്ങൾ പ്രധാനം ചെയ്യുന്നു. ദീർഘനേരം നീണ്ടുനിൽക്കുന്ന വ്യായാമ സെഷനുകൾക്കായി സമയം കണ്ടെത്താൻ പാടുപെടുന്ന ആളുകൾക്ക് ഈ സ്ഥിരത കൂടുതൽ മെച്ചമുണ്ടാക്കുന്നു.
  • ഹൃദയമിടിപ്പ് വ്യതിയാനം വർദ്ധിക്കുന്നു:  വ്യായാമത്തിന്റെ ചെറിയ ഇടവേളകൾ മെച്ചപ്പെട്ട ഹൃദയമിടിപ്പ് വ്യതിയാനത്തിന് കാരണമാകും, ഇത് മെച്ചപ്പെട്ട ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിവിധ സമ്മർദ്ദങ്ങളോടുള്ള ഹൃദയത്തിന്റെ പൊരുത്തപ്പെടുത്തലിനെ ഇത് സൂചിപ്പിക്കുന്നു, ഇത് മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു.
  • കാർഡിയോവാസ്കുലാർ ഫിറ്റ്നസ്: എക്സസൈസ് സ്നാക്കിങ്ങ്, ഹൃദയമിടിപ്പ് ഉയർത്തുന്നു, വേഗത്തിലുള്ള നടത്തം അല്ലെങ്കിൽ ജമ്പിംഗ് ജാക്കുകൾ എന്നിവ കാർഡിയോവാസ്കുലാർ ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നു.
  • സമ്മർദ്ദം കുറയ്ക്കുന്നു: എക്സസൈസ് സ്നാക്ക്സ് എൻഡോർഫിനുകളുടെ പ്രകാശനത്തിന് കാരണമാകുന്നു, ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. സ്ട്രെസ് കുറയുന്നത് ഹൃദയാരോഗ്യത്തെ ഗുണപരമായി ബാധിക്കുകയും ചെയ്യുന്നു.
Advertisment

ഡെസ്ക് എക്സസൈസ്, പടികയറ്റം, ചെറിയ നടത്തം, സ്ക്വാട്സ്/ജമ്പിങ് ജാക്ക്, ബർപ്പീസ്, ഹൈ നീസ് തുടങ്ങിയ വ്യയാമമുറകൾ എക്സസൈസ് സ്നാക്ക്സായി പരീക്ഷിക്കാം.

Check out More Lifestyle Articles Here 

Fitness

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: